നടുറോഡിൽ കൊന്നു തള്ളി !! മൃതദേഹത്തിന് ചുറ്റും നൃത്തം ചെയ്തു! ലൈവ് വീഡിയോയും!! പേടിയ്ക്കണം

  • By: മരിയ
Subscribe to Oneindia Malayalam
ലോഗോവാള്‍: ഗുണ്ടാ സംഘങ്ങല്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരാളെ കൊന്നും. കൊലപാതകം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുകയും ചെയ്തു. പഞ്ചാബിലെ തിരക്കേറിയ മാര്‍ക്കറ്റായ ലോഗോവാളിലാണ് പട്ടാപ്പകല്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
പണം ഇടപാടിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ നിരവധിപ്പേരാണ് കണ്ടത്.
നടുറോഡില്‍ കൊല

കത്തിക്കുത്ത് കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഗുണ്ട നേതാവ് ദല്‍വിന്ദര്‍ സിംഗ്( ബബ്ലി) ഈയിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ പണം നല്‍കിയിരുന്ന ഹര്‍ദേവ് സിംഗ് ന്ന ഫിനാന്‍ഷ്യര്‍ ആണ് കൊല്ലപ്പെട്ടത്. ആളുകള്‍ തിങ്ങി നിറഞ്ഞ സമയത്ത് മാര്‍ക്കറ്റില്‍ എത്തിയ ബബ്ലിയും ഹര്‍ദേവും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ഇതിനിടെ ബബ്ലി വെടിവെച്ച് കൊല്ലുകയായിരുന്നു.

കാരണം

ഹല്‍ദേവ് 5 ലക്ഷം രൂപ ബബ്ലിക്ക് കടം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള ദേഷ്യം കൊണ്ടാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. നേരത്തെ പൊലീസ് മധ്യസ്ഥതയില്‍ ഈ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു.

കൊലപാതകം

മാര്‍ക്കറ്റിലെത്തിയ ഹര്‍ദേവിനെ ബബ്ലിയും ബൈക്കില്‍ ഒപ്പം എത്തിയ അഞ്ച് യുവാക്കളും ചേര്‍ന്ന് വെടിവെയ്ക്കുകയായിരുന്നു.5 ബുള്ളറ്റുകളാണ് ഇയാളുടെ തലയില്‍ ഉണ്ടായിരുന്നത്.

നൃത്തം ചെയ്തു

കൊലയ്ക്ക് ശേഷം ബബ്ലിയും സംഘവും മൃതദേഹത്തിന് ചുറ്റും നിന്ന് നൃത്തം ചെയ്തു. തങ്ങളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിയ്ക്കുന്നും ഉണ്ടായിരുന്നു.

കൊല നടത്തിയെന്ന് ബബ്ലി തന്നെ പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ അപ്ലോര്‍ഡ് ചെയ്തിട്ടുണ്ട്. ആഹ്ലാദത്തോടെ പാട്ടും പാടുന്നുണ്ട്.

വെല്ലുവിളി

ഹര്‍ദേവിനെ കൊന്നത് താനാണെന്നും ധൈര്യം ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും ബബ്ലി വെല്ലുവിളിയിക്കുന്നുണ്ട്. ഗുണ്ടാ സംഘം സംഭവ സ്ഥലത്ത് നിന്ന് പോയ ശേഷമാണ് പൊലീസ് അവിടെ എത്തിയത്.

പരാതി

മകന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ദേവിന്റെ അച്ഛന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

English summary
After pumping five bullets into the head of the victim, Hardev Singh, the gangsters ensured that he was dead, then celebrated near his body, and said they challenge the police to nab them.
Please Wait while comments are loading...