കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രീയം പറയാന്‍' ഗാംഗുലിക്ക് താല്‍പര്യമില്ല

Google Oneindia Malayalam News

കൊല്‍ക്കത്ത: രാഷ്ട്രീയം പറയാന്‍ താല്‍പര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ബി ജെ പിയിലേക്കോ കോണ്‍ഗ്രസിലേക്കോ ഗാംഗുലിയുടെ കണ്ണ് എന്ന് രാഷ്ട്രീയകേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് രാഷ്ട്രീയം പറയാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

രാഷ്ട്രീയത്തെക്കുറിച്ച് പറയാനേ എനിക്ക് താല്‍പര്യമില്ല. ഐ പി എല്ലിന്റെ ഭാഗമാകാന്‍ വരും കാലത്ത് എനിക്ക് കഴിഞ്ഞേക്കും. അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളില്‍ ചേരുന്നതിനെക്കുറിച്ചല്ല - ബംഗാള്‍ കടുവ എന്ന് വിളിപ്പേരുള്ള സൗരവ് നയം വ്യക്തമാക്കി. അത് മാത്രമല്ല, ഇത് രാഷ്ട്രീയം പറയാനുള്ള വേദിയുമല്ല - ക്രിക്കറ്റിനെക്കുറിച്ചുള്ള ഒരു ടോക് ഷോയില്‍ ഗാംഗുലി പറഞ്ഞു.

ganguly

പോയവാരത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളിലൊന്ന് ഗാംഗുലി ബി ജെ പിയില്‍ ചേരുന്നുണ്ടോ എന്നതായിരുന്നു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നേരിട്ട് ഗാംഗുലിയെ വിളിച്ച് മത്സരിക്കാന്‍ അഭ്യര്‍ഥിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബി ജെ പിയില്‍ നിന്നും ക്ഷണം ലഭിച്ചതായി ഗംഗുലി തന്നെ സ്ഥിരീകരിച്ചതോടെ അതായി ഏവരുടെയും ആകാംക്ഷ.

ബി ജെ പിയിലേക്കില്ല എന്ന് ഗാംഗുലി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് ക്രിക്കറ്റ് താരത്തിന്റെ പിറകെ കൂടിയിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന പല്ലവിയില്‍ ഗാംഗുലി ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെയിലാണ് ഗാംഗുലി നല്ല സഖാവാണ് എന്ന് സീതാറാം യെച്ചൂരി അഗര്‍ത്തലയില്‍ പ്രസംഗിച്ചത്. എന്നാല്‍ താന്‍ ഒരു സഖാവും അല്ല എന്ന് പറയാനും ഗാംഗുലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

English summary
Former India captain Sourav Ganguly, who has been made an offer by the BJP to contest the 2014 Lok Sabha elections, said he would not comment anything on politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X