കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവി ശാസ്ത്രി വിഡ്ഡികളുടെ ലോകത്തെന്ന് ഗാംഗുലി; മറ്റ് താരങ്ങള്‍ രണ്ട് തട്ടില്‍!

  • By Desk
Google Oneindia Malayalam News

മുന്‍ ക്യാപ്റ്റന്മാരും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായ രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള പ്രശ്‌നത്തില്‍ മറ്റ് താരങ്ങളും അഭിപ്രായം പറയുന്നു. ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. തന്നെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ നിന്നും ഗാംഗുലി വിട്ടുനിന്നതാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്.

ഗാംഗുലിയുടെ പ്രശ്‌നം എന്താണെന്ന് ഗാംഗുലിയോട് ചോദിക്കണം, എന്നോടല്ല: രവി ശാസ്ത്രി!

ഉപദേശക സമിതി അംഗമെന്ന പദവിയോടുളള ബഹുമാനക്കുറവാണ് ഗാംഗുലി കാട്ടിയതെന്ന് ശാസ്ത്രി തുറന്നടിക്കുകയും ചെയ്തു. രവി ശാസ്ത്രിയുടെ വ്യക്തിപരമായ ആക്രമണം തന്നെ വേദനിപ്പിച്ചു എന്നാണ് സൗരവ് ഗാംഗുലി ഇതിനോട് പ്രതികരിച്ചത്. എന്ന് വെച്ച് ശാസ്ത്രിക്ക് പറയാനുള്ളതും കേട്ട് മിണ്ടാതിരിക്കാനൊന്നും ബംഗാള്‍ ടൈഗറായ ദാദ തയ്യാറല്ല. ഗാംഗുലിക്കും മറ്റ് കളിക്കാര്‍ക്കും ഈ വിഷയത്തില്‍ പറയാനുള്ളത് കേള്‍ക്കൂ..

ശാസ്ത്രി വിഡ്ഡികളുടെ സ്വര്‍ഗത്തില്‍

ശാസ്ത്രി വിഡ്ഡികളുടെ സ്വര്‍ഗത്തില്‍

രവി ശാസ്ത്രി അവധിദിവസങ്ങള്‍ ചെലവഴിച്ച് വന്നിക്കുകയാണ്. ഞാന്‍ കാരണമാണ് അദ്ദേഹത്തിന് കോച്ചിന്റെ ജോലി കിട്ടാതിരുന്നത് എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ രവി ശാസ്ത്രി തീര്‍ച്ചയായും വിഡ്ഡികളുടെ സ്വര്‍ഗത്തിലായിരിക്കും ജീവിക്കുന്നുണ്ടാകുക - സൗരവ് ഗാംഗുലി പറഞ്ഞു.

ആക്രമണത്തില്‍ വേദന

ആക്രമണത്തില്‍ വേദന

രവി ശാസ്ത്രിയുടെ വാക്കുകളില്‍ തനിക്ക് വേദനയുണ്ട് എന്ന് ഗാംഗുലി പറഞ്ഞു. വ്യക്തിപരമായിട്ടാണ് രവി ശാസ്ത്രി സംസാരിക്കുന്നത്. കോച്ചിനെ തീരുമാനിച്ചത് ഞാന്‍ ഒറ്റയ്ക്കല്ല. ഒരു കമ്മിറ്റിയാണ്. രവി ശാസ്ത്രിയുടെ നിരാശ മനസിലാകും - കൊല്‍ക്കത്തയില്‍ ഗാംഗുലി പറഞ്ഞു.

ഗൗതം ഗംഭീര്‍ പറയുന്നത്

ഗൗതം ഗംഭീര്‍ പറയുന്നത്

കോച്ചിന്റെ സ്ഥാനം കിട്ടാത്തത് കൊണ്ടുള്ള നിരാശയാണ് രവി ശാസ്ത്രിയുടെ വാക്കുകളിലെന്നാണ് വെറ്ററന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. കുംബ്ലെയാണ് ക്യാപ്റ്റനാകാന്‍ പറ്റിയ ആളെന്നും ഗംഭീര്‍ എബിപി ന്യൂസിനോട് പറഞ്ഞു.

ബേദിക്ക് തിരിച്ചാണ്

ബേദിക്ക് തിരിച്ചാണ്

കോച്ചായി തിരഞ്ഞെടുക്കപ്പെട്ടോ ഇല്ലയോ എന്നതല്ല, രവി ശാസ്ത്രിയെ ചെറുതാക്കി കാണാന്‍ ആര്‍ക്കും പറ്റില്ല എന്നാണ് ബിഷന്‍ സിംഗ് ബേദിക്ക് പറയാനുള്ളത്. ആരും ബോര്‍ഡിനെക്കാള്‍ മുകളിലല്ല എന്നും ബേദി ഓര്‍മിപ്പിക്കുന്നു.

മഞ്ജരേക്കറുടെ പിന്തുണ

മഞ്ജരേക്കറുടെ പിന്തുണ

കോച്ചിന്റെ ജോലി കിട്ടാത്തതില്‍ രവി ശാസ്ത്രി കുറച്ചധികം വികാരപരമായി പ്രതികരിച്ചു എന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. വിവാദത്തില്‍ ഗാംഗുലിക്കാണ് മഞ്ജരേക്കറുടെ പിന്തുണ.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

താനുമായി എന്താണ് പ്രശ്നമെന്ന് ഗാംഗുലിയോട് തന്നെ ചോദിക്കൂ എന്നാണ് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. എനിക്കാകെ അറിയാവുന്നത്, അഭിമുഖത്തിന് ഗാംഗുലി ഉണ്ടായിരുന്നില്ല എന്ന് മാത്രമാണ് - രവി ശാസ്ത്രി പറഞ്ഞു.

English summary
Former India international Sanjay Manjrekar and skipper Bishan Singh Bedi shared contrasting views on the raging verbal battle between former captains Ravi Shastri and Sourav Ganguly in the wake of the national coach appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X