കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു മോശം പ്രസംഗം, സ്വയം നാണക്കേട് ഉണ്ടാക്കുന്നു, ഇമ്രാന്‍ ഖാനെതിരെ സെവാഗും ഗാംഗുലിയും!!

Google Oneindia Malayalam News

ദില്ലി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തില്‍ തുറന്നടിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗം കൊല്ലപ്പുരയിലെ വെല്‍ഡര്‍മാരുടെ സംസാരം പോലെയുണ്ടെന്ന് സെവാഗ് പറഞ്ഞു. സ്വയം നാണംകെടാന്‍ പുതു വഴികള്‍ തേടുകയാണ് ഇമ്രാന്‍ ഖാന്‍ എന്നും സെവാഗ് ട്വീറ്റ് ചെയ്തു. അതേസമയം ഇതിനുള്ള മറുപടിയിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വിമര്‍ശനവുമായി രംഗത്തെത്തിയത്.

1

വീരു ഈ വീഡിയോ ഞാന്‍ കണ്ടിരുന്നു. ശരിക്കും ഞെട്ടിപ്പോയി. ഒരിക്കലും കേട്ടിട്ടില്ലാത്ത പ്രസംഗമാണ് ഇത്. ലോകത്തിന് ഇപ്പോള്‍ ആവശ്യം സമാധാനമാണ്. അത് ഏറ്റവുമധികം ആവശ്യം പാകിസ്താനുമാണ്. എന്നാല്‍ ആ രാജ്യത്തിന്റെ നേതാവ് മഹാ മോശം കാര്യങ്ങളാണ് സംസാരിക്കുന്നത്. ലോകമറിയുന്ന ഇമ്രാന്‍ ഖാന്‍ എന്ന ക്രിക്കറ്ററെയല്ല ഇതിലൂടെ കാണുന്നത്. യുഎന്നിലെ പ്രസംഗം മഹാമോശമായിരുന്നു എന്നും സൗരവ് ഗാംഗുലി പറഞ്ഞു.

 കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രം ലഭിക്കും, കെട്ടിവെച്ച കാശ് നഷ്ടമാകും, ഫലം പ്രവചിച്ച് നിരുപം!! കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രം ലഭിക്കും, കെട്ടിവെച്ച കാശ് നഷ്ടമാകും, ഫലം പ്രവചിച്ച് നിരുപം!!

അതേസമയം ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തില്‍ അമേരിക്ക ചാനലുകളില്‍ അടക്കം വലിയ പരിഹാസമാണ് നേടുന്നത്. നേരത്തെ അമേരിക്കയിലെ അടിസ്ഥാന സൗകര്യം മോശമാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതാണ് ഏറ്റവും വലിയ പരിഹാസത്തിന് കാരണമായിരിക്കുന്നത്. നിങ്ങള്‍ ചൈനയിലേക്ക് നോക്കിയാല്‍, അവിടെയുള്ള അടിസ്ഥാന സൗകര്യം എത്ര മികച്ചതാണെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഒരു കാര്‍ ഓടിക്കണമെങ്കില്‍ പോലും ബുദ്ധിമുട്ടാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

താങ്കളുടെ സംസാരം കണ്ടിട്ട് പാകിസ്താന്‍ പ്രധാനമന്ത്രിയെ പോലെ തോന്നുന്നില്ല. വെല്‍ഡറെ പോലെയാണ് തോന്നുന്നതെന്നും ചാനലിലെ അവതാരകന്‍ തുറന്നടിച്ചിരുന്നു. ക്രിക്കറ്റര്‍മാരായ മുഹമ്മദ് ഷമി, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പഠാന്‍ എന്നിവരും ഇമ്രാന്‍ ഖാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആണവ യുദ്ധത്തെ പറ്റിയാണ് ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്. രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ പാകിസ്താന്‍ ശ്രമിക്കണം. സമാധാനമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

English summary
ganguly sehwag blasts imran khans speech at un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X