കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയും

Google Oneindia Malayalam News

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുമെന്ന് വിവരം. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും. അടുത്തിടെയായി ബിജെപി ചായ്‌വ് കാണിക്കുന്ന ഗാംഗുലിയെ, അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിസിസിഐ അധ്യക്ഷ പദവിയിലേക്ക് ഐക്യകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടത്.

മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ ബ്രിജേഷ് പട്ടേലിന് വേണ്ടി ചരടുവലിച്ചിരുന്നെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നാണ് വിവരം. മലയാളിയായ ജയേഷ് ജോര്‍ജും ഇത്തവണ ബിസിസിഐ ഭാരവാഹികളിലുണ്ടാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

അമിത് ഷായ്ക്ക് താല്‍പ്പര്യം

അമിത് ഷായ്ക്ക് താല്‍പ്പര്യം

ഈ മാസം 23നാണ് ബിസിസിഐ തിരഞ്ഞെടുപ്പ്. മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ ബ്രിജേഷ് പട്ടേലിന് വേണ്ടി അമിത് ഷായെ കണ്ടിരുന്നു. എന്നാല്‍ അമിത് ഷായ്ക്ക് താല്‍പ്പര്യം ഗാംഗുലിയെ അധ്യക്ഷനാക്കാനാക്കാനിയിരുന്നു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.

ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ചെയര്‍മാന്‍ പദവി

ബ്രിജേഷ് പട്ടേലിന് ഐപിഎല്‍ ചെയര്‍മാന്‍ പദവി

വിഷയത്തില്‍ സമവായം കൊണ്ടുവരാന്‍ ഞായറാഴ്ച മുംബൈയില്‍ ശ്രീനിവാസന്‍ മുന്‍കൈയ്യെടുത്ത് പ്രമുഖരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ മിക്കവരും നിര്‍ദേശിച്ചത് ഗാംഗുലിയുടെ പേരായിരുന്നു. ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ചെയര്‍മാനാക്കാന്‍ ധാരണയായി എന്നാണ് വിവരം.

ഗാംഗുലിക്ക് നറുക്ക് വീഴാന്‍ കാരണം

ഗാംഗുലിക്ക് നറുക്ക് വീഴാന്‍ കാരണം

വിവാദങ്ങള്‍ ഒഴിവാക്കി പൊതുസമ്മതനായ വ്യക്തിയെ അധ്യക്ഷ പദവിയിലേക്ക് നിര്‍ദേശിക്കുക എന്ന അംഗങ്ങളുടെ നിലപാടാണ് ഗാംഗുലിക്ക് നറുക്ക് വീണത്. ബിജെപി ദേശീയ അധ്യക്ഷനുമായുള്ള അടുപ്പവും അദ്ദേഹത്തിന് നേട്ടമായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാംഗുലി ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു.

അമിത് ഷായുടെ മകന്‍

അമിത് ഷായുടെ മകന്‍

അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐയുടെ പുതിയ സെക്രട്ടറിയാകും. അരുണ്‍ ധുമല്‍ ആയിരിക്കം ട്രഷറര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രിയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ അനുരാഗ് താക്കൂറിന്റെ ഇളയ സഹോദരനാണ് അരുണ്‍ ധുമല്‍.

മലയാളി സാന്നിധ്യം

മലയാളി സാന്നിധ്യം

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ജോയന്റ് സെക്രട്ടറിയാകുമെന്നാണ് വിവരം. എല്ലാവരും ഇന്ന് മൂന്ന് മണിക്ക് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എസ് കരുണാകരന്‍ നായര്‍, ടിസി മാത്യു എന്നിവരാണ് ഇതിന് മുമ്പ് ബിസിസിഐ ഭാരവാഹികളായ മലയാളികള്‍.

മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്

സൗദിയെയും യൂറോപ്പിനെയും വായടപ്പിച്ച് എര്‍ദോഗാന്‍; 'എതിര്‍ത്താല്‍ അതിര്‍ത്തി തുറക്കും', ഒറ്റവാക്ക്സൗദിയെയും യൂറോപ്പിനെയും വായടപ്പിച്ച് എര്‍ദോഗാന്‍; 'എതിര്‍ത്താല്‍ അതിര്‍ത്തി തുറക്കും', ഒറ്റവാക്ക്

English summary
Ganguly Set To Be Next BCCI President; Amit Shah's son Jay will be secretary, Jayesh George Likely to Joint Secretary,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X