കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ വിട്ട് പോയതോടെ കമല്‍നാഥാണ് എല്ലാം. പഴയ പടക്കുതിരയായ ദിഗ്വിജയ് സിംഗിന് കാര്യമായ റോളൊന്നും പാര്‍ട്ടിയില്‍ കമല്‍നാഥ് അനുവദിച്ച് നല്‍കുന്നില്ല

മധ്യപ്രദേശില്‍ അധികാരം പോയതിന് ശേഷം കമല്‍നാഥും ദിഗ്വിജയ് സിംഗും തമ്മിലുളള പോര് കടുത്തിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുന്‍പായി ആ വിളളലിന് ആഴം കൂടുന്നത് കോണ്‍ഗ്രസില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

പിടി ഒന്നുകൂടി മുറുക്കി

പിടി ഒന്നുകൂടി മുറുക്കി

സിന്ധ്യ ബിജെപിയിലേക്ക് 22 എംഎല്‍എമാരുമായി കൂട് മാറിയതോടെ പാര്‍ട്ടിയില്‍ തനിക്കുളള പിടി ഒന്നുകൂടി മുറുക്കിയിരിക്കുകയാണ് കമല്‍നാഥ്. നേരത്തെ തന്നെ ദിഗ്വിജയ സിംഗുമായി കമല്‍നാഥ് ഏറ്റുമുട്ടലിലായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണതോട് കൂടി കമല്‍നാഥും സിംഗും തമ്മിലുളള ശത്രുത വീണ്ടും കടുത്തു.

പാര്‍ട്ടിക്കുളളില്‍ പോരടി

പാര്‍ട്ടിക്കുളളില്‍ പോരടി

സിന്ധ്യയ്‌ക്കൊപ്പം ബിജെപിയില്‍ പോയ നേതാക്കളില്‍ പലരും ദിഗ്വിജയ് സിംഗിന്റെ അടുത്ത ആളുകള്‍ ആയിരുന്നു. ഇതാണ് കമല്‍നാഥിന് ശത്രുത കടുക്കാനുളള കാരണങ്ങളില്‍ ഒന്ന്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി കമല്‍നാഥിന്റെയും ദിഗ്വിജയ് സിംഗിന്റെയും അനുയായികളും പാര്‍ട്ടിക്കുളളില്‍ പോരടിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.

പാര്‍ട്ടിക്ക് മുന്നിലുളള വന്‍ വെല്ലുവിളി

പാര്‍ട്ടിക്ക് മുന്നിലുളള വന്‍ വെല്ലുവിളി

24 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പാര്‍ട്ടിക്ക് മുന്നിലുളള വന്‍ വെല്ലുവിളി. രണ്ട് ഗ്രൂപ്പുകളേയും തൃപ്തിപ്പെടുത്തി മാത്രമേ ടിക്കറ്റ് വിതരണം സാധ്യമാവുകയുളളൂ. പുറത്ത് നിന്ന് വന്നവര്‍ക്കല്ല, പാര്‍ട്ടിയില്‍ ഉളളവര്‍ക്ക് വേണം ടിക്കറ്റ് നല്‍കാന്‍ എന്ന ആവശ്യം കോണ്‍ഗ്രസിനുളളില്‍ ശക്തമായിട്ടുണ്ട്.

പാര്‍ട്ടിയില്‍ അതൃപ്തി

പാര്‍ട്ടിയില്‍ അതൃപ്തി

അതിന് പ്രധാന കാരണം ബിജെപിയില്‍ നിന്ന് മുന്‍ കോണ്‍ഗ്രസുകാരനായ ചൗധരി രാകേഷ് സിംഗിന്റൈ മടങ്ങി വരവാണ്. രാകേഷ് സിംഗിനെ മത്സരിപ്പിക്കാനുളള നീക്കത്തിന് എതിരെയാണ് പാര്‍ട്ടിയില്‍ അതൃപ്തി ഉയര്‍ന്നിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, മുന്‍ സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതി, മുന്‍ മന്ത്രി സജ്ജന്‍ സിംഗ് വര്‍മ, രാജീവ് സിംഗ്, പ്രകാശ് ജെയിന്‍ അടക്കമുളള പ്രമുഖര്‍ കമല്‍നാഥ് ക്യാംപിലാണ്.

നേതാക്കള്‍ യോഗം ചേർന്നു

നേതാക്കള്‍ യോഗം ചേർന്നു

കഴിഞ്ഞ ദിവസം കമല്‍നാഥിന്റെ വീട്ടില്‍ ഈ നേതാക്കള്‍ യോഗം ചേരുകയുണ്ടായി. മറുവശത്ത് ദിഗ്വിജയ് സിംഗിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ഗോവിന്ദ് സിംഗ്, മുന്‍ പ്രതിപക്ഷ നേതാവ് അജയ് സിംഗ് അടക്കമുളളവരാണുളളത്. ബിജെപിയില്‍ പോയതിന് ശേഷം തിരികെ എത്തിയ രാകേഷ് സിംഗിനെ മേഘാവില്‍ നിന്ന് മത്സരിപ്പിക്കാനുളള കമല്‍നാഥിന്റെ നീക്കത്തെ ചെറുക്കുന്നത് അജയ് സിംഗ് ആണ്.

ഗുഡ്ഡുവിനെ തിരികെ എത്തിക്കാന്‍

ഗുഡ്ഡുവിനെ തിരികെ എത്തിക്കാന്‍

മേഘാവ് മണ്ഡലം ഉള്‍പ്പെടുന്ന ഭിണ്ഡ് ഗോവിന്ദ് സിംഗിന്റെ ശക്തികേന്ദ്രം കൂടിയാണ്. രാകേഷ് സിംഗിന് കോണ്‍ഗ്രസ് ഔദ്യോഗിക അംഗത്വം നല്‍കിയിട്ടില്ല. തീരുമാനം എഐസിസിയുടെ പരിഗണനയിലിരിക്കുകയാണ്. ബിജെപിയില്‍ നിന്നും പ്രേമചന്ദ്ര ഗുഡ്ഡുവിനെ തിരികെ എത്തിക്കാന്‍ ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നുണ്ട്. ഇതിന് തടസ്സം രാകേഷ് സിംഗിന്റെ കാര്യത്തിലുളള തര്‍ക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിന്ധ്യ ക്യാംപിന് എതിരെ ഇറക്കാൻ

സിന്ധ്യ ക്യാംപിന് എതിരെ ഇറക്കാൻ

മാള്‍വയിലെ മുന്‍ കോണ്‍ഗ്രസ് നേതാവായ പ്രേംചന്ദ് ഗുഡ്ഡുവിനെ സിന്ധ്യ ക്യാംപിന് എതിരെ ഇറക്കാനാണ് ദിഗ്വിജയ് സിംഗിന്റെ പദ്ധതി. നേരത്തെ കമല്‍നാഥ് പക്ഷക്കാരനായ സജ്ജന്‍ സിംഗ് വര്‍മ അടക്കമുളളവര്‍ ഗുഡ്ഡു തിരിച്ച് വരുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും ഇപ്പോള്‍ സ്വരം മയപ്പെടുത്തിയിരിക്കുകയാണ്. ഗുഡ്ഡുവിനെ സാവേര്‍ സീറ്റിലേക്കാണ് ദിഗ്വിജയ് സിംഗ് ആലോചിക്കുന്നത്.

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍! സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

മൺസൂൺ വരെ കാത്ത് നിൽക്കില്ല, കേരളത്തിൽ ഈ മാസം അവസാനം മുതൽ സാധാരണയിൽ കവിഞ്ഞ് മഴ!മൺസൂൺ വരെ കാത്ത് നിൽക്കില്ല, കേരളത്തിൽ ഈ മാസം അവസാനം മുതൽ സാധാരണയിൽ കവിഞ്ഞ് മഴ!

English summary
Gap between Kamal Nath and Digvijay Singh widens in MP Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X