ആശുപത്രിയിലെ 'ഗര്‍ബ പനി', വീഡിയോ വൈറലാകുന്നു
അഹമ്മദാബാദ്: അഹമ്മദാബാദിലെ ആശുപത്രിയില്‍ നടന്ന ഗര്‍ബ നൃത്തത്തിന്റെ വീഡിയോ വൈറലാകുന്നു. എന്താണീ..ഗര്‍ബ നൃത്തം? അധികമാരും ഇങ്ങനെയൊരു ആഘോഷത്തെപ്പറ്റി കേട്ടു കാണില്ല. ഗുജറാത്തിലെ ഒരു ചടങ്ങാണിത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ആഘോഷം നടന്നത്.
അഹമ്മദാബാദിലെ സോല സിവില്‍ ആശുപത്രിയിലാണ് ഇങ്ങനെയൊരു വിചിത്രമായ സംഭവം നടന്നത്. നൃത്തം അവതരിപ്പിച്ചതാകട്ടെ ഡോക്ടര്‍മാരും നഴ്‌സുമാരും. പിന്നെ പറയണോ..പൂരം. എന്തായാലും ഗര്‍ബ നൃത്തത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ആശുപത്രിയിലെ ഐസിയുവിലാണ് നൃത്തം അരങ്ങേറിയതെന്നത് ഞെട്ടിപ്പിക്കുന്ന സംഭവവുമായി.

തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകാനാണത്രേ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍, ശബ്ദം പോലും ഉണ്ടാക്കാന്‍ പാടില്ലാത്ത സ്ഥലത്ത് ഉറക്കെ പാട്ട് വെച്ചാണത്രേ നൃത്തം അവതരിപ്പിച്ചത്.
ടിവി 9 എന്ന ചാനലാണ് പരിപാടിയുടെ വിഡിയോ പുറത്തു വിട്ടത്. ആശുപത്രിയിലെ പുതിയ ഡയാലിസിസ് കേന്ദ്രം മന്ത്രി നിതിന്‍ഭായ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിപാടി അരങ്ങേറിയത്.












Click it and Unblock the Notifications