വീടിനു മുന്നില്‍ മാലിന്യവാഹനം നിര്‍ത്തി നഗരസഭ നാണംകെടുത്തി; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: വീടിനു മുന്നില്‍ മാലിന്യവാഹനം നിര്‍ത്തിയിട്ട് നഗരസഭ നാണം കെടുത്തിയതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ആദിനാരായണന്‍(45) എന്ന കോഴിഫാം ഉടമയാണ് മാനക്കേട് ഭയന്ന് ആത്മഹത്യ ചെയ്തത്. ഇയാള്‍ നഗരസഭയിലേക്ക് അടയ്ക്കാനുള്ള നികുതി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നഗരസഭ മാലിന്യവാഹനം നിര്‍ത്തിയിട്ട് നാണം കെടുത്തിയത്.
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ നാലുലക്ഷം രൂപ നഗരസഭയിലേക്ക് നികുതി ഇനത്തില്‍ കുടിശ്ശിക വരുത്തിയതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കോഴിഫാമിന്റെ പേരിലാണ് ഇത്രയും തുക അടയ്ക്കാനുണ്ടായിരുന്നുത്. തുക അടയ്ക്കാന്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് ഇയാള്‍ നഗരസഭയെ സമീപിച്ച് ദിവസം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ഒരു മാസം കൂടുതലായി നഗരസഭ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിശ്ചിത തീയതിക്കുശേഷവും തുക അടയ്ക്കാതായതോടെ കര്‍ഷനെ നാണം കെടുത്താനായി മാലിന്യവണ്ടി വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. നികുതി അയക്കാനുള്ള വിവരം നാട്ടുകാരെല്ലാം അറിഞ്ഞതില്‍ മാനക്കോട് ഓര്‍ത്താണ് ആദി നാരായണന്‍ ആത്മഹത്യ ചെയ്തതെന്ന് ഇദ്ദേത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഒരു കര്‍ഷകനെ മാനംകെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ട നഗരസഭയ്‌ക്കെതിരെ കോടതിയിലേക്ക് നീങ്ങാനാണ് ബന്ധുക്കളുടെ തീരുമാനം. അതേസമയം, നികുതി ഏതുവിധേനയും പിരിച്ചെടുക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നായാണ് വിവരം.












Click it and Unblock the Notifications