Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത യുവനടന്റെ വീട്ടില്‍ ദുരൂഹമരണം..!! മൃതദേഹം കരിങ്കൽ ക്വാറിയിലെ കുളത്തിൽ..!!

ചെന്നൈ: മലയാളത്തിലെ പല സിനിമാക്കാര്‍ക്കും ഇത് കഷ്ടകാലമാണ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമാ താരങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. തമിഴ് സിനിമയിലാകട്ടെ സുചി ലീക്ക്‌സ് എന്ന പേരിലുള്ള കോലാഹലങ്ങളുടെ ക്ഷീണം താരങ്ങള്‍ക്ക് തീര്‍ന്ന് വരുന്നതേ ഉള്ളൂ. അതിനിടെ തമിഴിലെ യുവതാരങ്ങളില്‍ ഏറ്റവും പ്രശസ്തനായ താരത്തിന്റെ വീട്ടിലെ ദുരൂഹ മരണം വാര്‍ത്തയാവുകയാണ്. ഭാവിയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍ ശിവകാര്‍ത്തികേയന്റെ വീട്ടിലാണ് ദുരൂഹമരണം നടന്നിരിക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് പോലീസ് അന്വേഷിക്കുകയാണ്.

ശിവകാർത്തികേയന്റെ വീട്ടിൽ

ശിവകാർത്തികേയന്റെ വീട്ടിൽ

തിരുച്ചിറപ്പള്ളി കാജാമലയിലെ ശിവകാര്‍ത്തികേയന്റെ വീട്ടിലെ ജോലിക്കാരനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വീടിന് സമീപത്തെ ക്വാറിയില്‍ ആയിരുന്നു മൃതദേഹം.

പൂന്തോട്ടം ജോലിക്കാരൻ

പൂന്തോട്ടം ജോലിക്കാരൻ

പുതുക്കോട്ട സ്വദേശിയായ ശക്തി എന്ന ആറുമുഖമാണ് മരിച്ചത്. ഇയാള്‍ക്ക് 52 വയസ്സ് പ്രായമുണ്ട്. നടന്‍ പുതുതായി നിര്‍മ്മിച്ച വീട്ടിലെ പൂന്തോട്ടം ജോലിക്കാരനായിരുന്നു ആറുമുഖം.

മൂന്ന് ദിവസമായി കാണാനില്ല

മൂന്ന് ദിവസമായി കാണാനില്ല

ഈ വീട്ടില്‍ ആറുമുഖം നാളുകളായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ വീട്ടില്‍ ജോലിക്ക് എത്തിയിരുന്നില്ലെന്ന് പറയപ്പെടുന്നു.

മൃതദേഹം ക്വാറിയിൽ

മൃതദേഹം ക്വാറിയിൽ

ശിവകാര്‍ത്തികേയന്റെ വീടിന് തൊട്ടടുത്തുള്ള കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ ഒരാളുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്. ഇവര്‍ വിവരം പോലീസിനെ അറിയിച്ചു.

പോലീസ് പരിശോധന

പോലീസ് പരിശോധന

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ശിവകാര്‍ത്തികേയന്റെ വീട്ടിലെ ജോലിക്കാരനായ ആറുമുഖമാണെന്ന് മനസ്സിലായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യയോ കൊലപാതകമോ

ആത്മഹത്യയോ കൊലപാതകമോ

ആറുമുഖത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. ആറുമുഖം ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകമാണോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. കെകെ നഗര്‍ പോലീസാണ് കേസന്വേഷിക്കുന്നത്.

കുടുംബവുമായി അടുത്ത ബന്ധം

കുടുംബവുമായി അടുത്ത ബന്ധം

നടന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ആറുമുഖം. ശിവകാര്‍ത്തികേയന്‍ ചെന്നൈയിലാണ് സ്ഥിരതാമസമെങ്കിലും ഈ വീട്ടില്‍ ഇടയ്ക്കിടെ വരാറുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+