വെളുത്തുള്ളി കുടുംബം വെളുപ്പിക്കുമോ? വില കത്തിക്കയറുന്നു, പല വിഭവങ്ങളിൽ നിന്നും പുറത്ത്..
വെളുത്തുള്ളി കറിയിൽ കാച്ചിയൊഴിക്കുമ്പോൾ ഉള്ള മണം, ഒന്നൊന്നര മണം തന്നെയാണ്. അത് പോലെ വെളുത്തുള്ളി ഡിപ്പിന്റെ രുചി നാവിൻ തുമ്പത്ത് തന്നെ ഉണ്ടാവും. എന്നാൽ ഇനി ഇതൊക്കെ കുറച്ച് കാലത്തേക്ക് ഉണ്ടാവാൻ സാധ്യതയില്ല. വെളുത്തുള്ളി വില കുതിച്ച് കയറുകയല്ലേ..
രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദനം നടക്കുന്ന മഹാരാഷ്ട്രയിൽ കിലോയ്ക്ക് 600 രൂപയാണ് വില മുംബൈയിൽ 430 മുതൽ 600 വരെയാണ് ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്. ചെന്നൈയിൽ 500 രുപ കടന്നു. മുൻപ് 40 മുതൽ 100 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഈ വില.

കേരളത്തിലും ചില്ലറ വിൽപന വില 500 ന് അടുത്തെത്തി. തമിഴ്നാട് മധ്യപ്രദേശ്, ഗുജറാത്ത്, രാജ്സ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം വിളവ് കുറഞ്ഞത് ഉത്പന്ന വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി.
കോർപ്പറേറ്റ് കമ്പനികളാണ് മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലൽ നിന്നാണ് വെളുത്തുള്ളി എത്തിക്കുന്നത്. മുൻപ് ലോഡ് വന്ന് വിറ്റ ശേഷമാണ് വ്യാപാരികൾ പണം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ പണം നൽകിയ ശേഷമേ കോർപറേറ്റ് കമ്പനികൾ ലോഡ് നൽകുന്നുള്ളൂ.
ഇത് കാരണം മൊത്ത വ്യാപാരികൾ ലോഡ് എടുക്കുന്നത് കുറഞ്ഞു. കൂടുതൽ വാങ്ങി വെയ്ക്കുന്നത് കേടാവാൻ സാധ്യത ഉള്ളതും ലോഡ് ഇറക്കുന്നത് കുറയ്ക്കാൻ കാരണമായി. ഇത് വെളുത്തുള്ളി കിട്ടാൻ ഇല്ലാത്ത അവസ്ഥ ഉണ്ടാക്കി. വില കൂടുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുതൽ കൂടുതൽ ലോഡുകൾ വ്യാപാരികൾ എടുത്തതോടെ വിപണിയിൽ കിലോയ്ക്ക് 50 രൂപ വരെ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ബോബ്, 1 എ. 2 എ, 3 എ, 4 എ എന്നിങ്ങനെയാണ് വെളുത്തുള്ളിയെ വലിപ്പവും ഗുണവും അനുസരിച്ച് തരംതിരിച്ചിരിക്കുന്നത്.
ഇതില്ഡ മൂൻപ് 100 രൂപ ഉണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 500 രുപയ്ക്കാണ് നടക്കുന്നത്. 4 എ - 450. 3 എ 420, 2 എ 400, 1 എ 380 എന്നിങ്ങനെയാണ് ചില്ലറ മാർക്കറ്റിലെ വില, വെളുത്തുള്ളിക്ക് വില കൂടിയതോടെ പല പല വിഭവങ്ങളിൽ നിന്നും വെളുത്തുള്ളി പുറത്തായി












Click it and Unblock the Notifications