കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്എല്‍; ദില്ലിയുടെ പരിശീലകനാകാന്‍ മാഞ്ചസ്റ്റര്‍താരം ഗാരി നെവില്ലെ എത്തുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രണ്ടു സീസണുകള്‍കൊണ്ടുതന്നെ ലോകത്തെ മുന്‍നിര പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിനെ വെല്ലുന്നതരത്തില്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റിന്റെ മുന്‍ പ്രതിരോധനിരതാരം ഗാരി നെവില്ലെ എത്തുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഡയനാമോസിന്റെ കോച്ചായി നെവില്ലെ എത്തുമെന്നാണ് സൂചന.

ഗാരി ദില്ലി ടീമുമായി കരാറിലേര്‍പ്പെടുന്നകാര്യം മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ വിദഗ്ധനാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഫുട്‌ബോള്‍ ഏജന്റ് ബജിത്ത് റിഹാല്‍ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. സ്പാനിഷ് ലീഗില്‍ വലന്‍സിയയെ പരിശീലിപ്പിച്ചുവന്നിരുന്ന ഗാരിയെ അടുത്തിടെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു.

garyneville

റോയ് ഹോഡ്‌സണുകീഴില്‍ ഇംഗ്ലീഷ് ദേശീയ ടീമിന്റെ സഹപരിശീലകനായിരുന്ന ഗാരി പിന്നീട് വലന്‍സിയയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. വലന്‍സിയയില്‍ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് ടീം പ്രകടനത്തില്‍ പിറകോട്ടുപോയതോടെ നെവില്ലെയുടെ സ്ഥാനം തെറിച്ചു. ഗാരി ദില്ലി ടീമിനെ പരിശീലിപ്പിക്കുകയാണെങ്കില്‍ ഐഎസ്എല്ലിന് അതൊരു മുതല്‍ക്കൂട്ടായിരിക്കും.

കഴിഞ്ഞതവണ ബ്രസീല്‍ സൂപ്പര്‍താരം റോബര്‍ട്ടോ കാര്‍ലോസ് ആണ് ദില്ലി ടീമിന്റെ പരിശീലകനായെത്തിയത്. ചില മത്സരങ്ങളില്‍ ഗ്രൗണ്ടിലിറങ്ങി കാര്‍ലോസ് കാണികളെ കൈയ്യിലെടുക്കുകയും ചെയ്തിരുന്നു. കാര്‍ലോസിന്റെ പരിശീലന മികവില്‍ ടീം സെമിയിലെത്തിയെങ്കിലും ഗോവ ടീമിനോട് പരാജയപ്പെട്ട് പുറത്തായി.

English summary
Gary Neville to be named new Delhi Dynamos manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X