യുപിയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ ദുരന്തം... രണ്ടുനില കെട്ടിടം തകർന്നു; 10 മരണം
മൗ(ഉത്തർ പ്രദേശ്): ഉത്തര്‍പ്രദേശിലെ മൗ ജില്ലയിൽ മുഹമ്മദാബാദില്‍ സിലിണ്ടര്‍ സ്ഫോടനത്തില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ അനുശോചിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് ഉചിതമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് ഉചിതമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ആശ്വാസവും നല്‍കണമെന്നും അദ്ദേഹം ജില്ലാ ഭരണാധികാരികളോടും ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 7: 30ഓടെയാണ് മൗവയിലെ മുഹമ്മദാബാദ് പോലീസ് സ്റ്റേഷന് കീഴിലുള്ള വലീദ്പൂര്‍ ഗ്രാമത്തില്‍ അപടകമുണ്ടായത്. പോലീസിന്റെയും അഗ്‌നിശമന സേനയുടെയും സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പ്രാഥമിക വിവരം അനുസരിച്ച് വാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് വീടിന് തീപിടിച്ചു. അയല്‍വാസികളും പ്രദേശവാസികളുമടക്കമുള്ളവര്‍ ആളുകളെ രക്ഷപ്പെടുത്താന്‍ ഓടിയെത്തി.












Click it and Unblock the Notifications