കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച;രണ്ട് ജീവനക്കാര്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതരം

  • By News Desk
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതക ചോര്‍ച്ച. കമ്പനിയിലെ രണ്ട് ജീവനക്കാര്‍ മരിച്ചു. നാല് പേരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണത്താണ് സംഭവം. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്.

നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാമെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച്ച രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം.

gas leak

'നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണ്. വാതക ചോര്‍ച്ചയുണ്ടാവുന്ന സമയത്ത് ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റില്‍ ഉണ്ടായിരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. എന്നാല്‍ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ല.' മുതിര്‍ന്ന പെലീസ് ഉദ്യോഗസ്ഥന്‍ ഉദയ് കുമാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശാഖപ്പട്ടണത്ത് രണ്ട് മാസം മുന്‍പ് സമാനമായ രീതിയില്‍ വാതക ചോര്‍ച്ചയുണ്ടാവുകയും രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എല്‍ജി പോളിമേഴ്‌സ് എന്ന കമ്പനിയുടെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ നിന്നാണ് രാസവാതകത്തിന് ചോര്‍ച്ചയുണ്ടായത്.
സ്റ്റെറൈന്‍ ഗ്യാസാണ് ചോര്‍ന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്‌ഡൌണ്‍ പ്രഖ്യാപനത്തോടെ 40 ദിവസമായി അടച്ചിട്ട പ്ലാന്റിനുള്ളിലാമ് അപകടം. സംഭവസമയത്ത് വളരെ ചുരുക്കം ജീവനക്കാര്‍ മാത്രമാണുള്ളത്.

5000 ടണ്ണിന്റെ ടാങ്കില്‍ ശേഖരിച്ചിരുന്ന രാസവാതകമാണ് ചോര്‍ന്നത്. മാര്‍ച്ച് 24 മുതല്‍ ഉപയോഗിക്കാതിരുന്ന കിടന്നിരുന്നതാണ് ചോര്‍ച്ചയുണ്ടായ ടാങ്ക്. ഇതോടെ ഉണ്ടായ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ടാങ്ക് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു . ഇരകളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും ദേഹാസ്വാസ്ഥ്യമുണ്ടായവര്‍ക്ക് 25000 രൂപ വീതം നല്‍കാനുമായിരുന്നു തീരുമാനം.

ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്

ചൈനയില്‍ പുതിയ വൈറസ്; മഹാമാരി; മനുഷ്യരിലും കണ്ടെത്തി; മുന്‍കരുതല്‍ ഇല്ലെങ്കില്‍ അതിവേഗം പടരുംചൈനയില്‍ പുതിയ വൈറസ്; മഹാമാരി; മനുഷ്യരിലും കണ്ടെത്തി; മുന്‍കരുതല്‍ ഇല്ലെങ്കില്‍ അതിവേഗം പടരും

ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്

English summary
Gas Leak At Vishakhapatanam Pharma Unit: Two Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X