കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റിന് മുമ്പേ കേന്ദ്രത്തിന്റെ ഇടിത്തീ!!! പാചകവാതക വില കൂട്ടി;

സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: പൊതുബജറ്റ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ആദ്യ പ്രഹരം. പാചക വാതകത്തിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രം ഞെട്ടിച്ചിരിക്കുന്നത്. സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Gas price hike

ബുധനാഴ്ച രാവിലെ 2017-18 വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരിക്കുന്നതിന് തൊട്ടുമുമ്പാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചത്. മുമ്പ് സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കുറി രണ്ടിനും അമ്പത് രൂപയിലധികമാണ് വര്‍ദ്ധന. നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഉണ്ടാക്കിയ സാമ്പത്തീക ബുദ്ധിമുട്ട് മാറുന്നതിന് മുമ്പാണ് അടുത്ത പ്രഹരം.

ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് പാചക വാതക വിലവര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

English summary
Cooking gas price raise Rs 69.50 for non subsidy cylinders and Rs 65.91 for subsidy cylinders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X