കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിനിടെ വയറ്റത്തടിച്ച് മോദി: പാചക വാതകത്തിന് 74 രൂപ കൂട്ടി

  • By Gowthamy
Google Oneindia Malayalam News

ഓണം പടിക്കലെത്തി നില്‍ക്കവെ വയറ്റത്തടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. സബ്‌സിഡിയുള്ള സിലിണ്ടറിനും സബ്‌സിഡി ഇല്ല്ാത്ത സിലിണ്ടറിനും വില കൂട്ടി. 74 രൂപയാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നിട്ടുണ്ട്.

രാജ്യാന്തര വിപണിയുടെ ചുവട് പിടി്ച്ചാണ് വില കൂട്ടിയിരിക്കുന്നത്. ഇതനുസരിച്ച് ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറൊന്നിന് 74 രൂപ കൂടി. 586 രൂപയാണ് സബ്‌സിഡിയുള്ള സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. വര്‍ധിപ്പിച്ച തുക സബ്‌സിഡി ഇനത്തില്‍ ഉപഭോക്താവിന് ലഭിക്കും. ഇതോടെ സിലിണ്ടറൊന്നിന് 96 രൂപ സബ്‌സിഡി ഇനത്തില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്തും.

lpg

വാണിജ്യ ആവശ്യത്തിനുള്ള സിലിറിനും 74 രൂപയാണ് കൂട്ടിയിരിക്കുന്നത്. 586 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വില. അതേസമയം വാണിഝ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന് 117 രൂപയാണ് വര്‍ധിപ്പിച്ചത്. 1366 രൂപയാണ്് 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്.

പാചക വാതകത്തിന്റെ സബ്‌സിഡി അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സബ്‌സിഡിയുള്ള പാചക വാതകത്തിന് 91 രൂപ കുറച്ചിരുന്നു.

English summary
gas price hiked by government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X