Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗേറ്റ് 2025 ഫലം മാർച്ച് 19 ന്; ഫലം നോക്കേണ്ടത് എങ്ങനെ? വിശദമായി അറിയാം..

ഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ഐ ഐ ടി ) റൂർക്കി എ‍‌ഞ്ചിനീയറിം​ഗിലെ ​ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൻ്റെ (ഗേറ്റ് 2025) ഫലം മാർച്ച് 19-ന് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ gate2025.iitr.ac.in-ൽ ഫലം പരിശോധിക്കാൻ കഴിയും. അപേക്ഷകർക്ക് അവരുടെ എൻറോൾമെൻ്റ് ഐഡിയും പാസ്‌വേഡും ഉപയോ​ഗിച്ച് അവരുടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും.

മാർച്ച് 28 മുതൽ മേയ് 31 വരെ സ്കോർ കാർഡുകൾ സൗജന്യമായി ഡൗൺ‌ലോഡ് ചെയ്യാൻ സാധിക്കും. ഈ കാലയളവിന് ശേഷം ഉദ്യോ​ഗാർത്ഥികൾ അവരുടെ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഒരു ടെസ്റ്റ് പേപ്പറിന് 500 രൂപ നൽകണം.

gate

​ഗേറ്റ് 2025 ഫലം പരിശോധിക്കാൻ ഉദ്യോ​ഗാർത്ഥികൾ അവരുടെ എൻറോൾമെൻ്റ് ഐഡി/ഇമെയിൽ ഐഡിയും പാസ്‌വേഡും നൽകേണ്ടതുണ്ട്.

​ഗേറ്റ് 2025: ഫലം എങ്ങനെ പരിശോധിക്കാം..

ഘട്ടം 1 : : GOAPS പോർട്ടൽ വെബ്സൈറ്റിലേക്ക് പോവുക
ഘട്ടം 2 : എൻറോൾമെൻ്റ് ഐഡി അല്ലെങ്കിൽ ഇ മെയിൽ വിലാസവും പാസ് വേഡും പോലുള്ള ആവശ്യമായ ക്രെഡൻഷ്യലുകൾ ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക

ഘട്ടം 3 : ​'GATE 2025 Result' എന്ന ടാബ് ക്ലിക്ക് ചെയ്യുക.

ഘട്ടം 4 : ​ഗേറ്റ് ഫലം സ്ക്രീനിൽ ദൃശ്യമാകും. 2025 ലേക്കുള്ള യോ​ഗ്യത ​ഗേറ്റ് കട്ട് ഓഫും ഉദ്യോ​ഗാർത്ഥകളുടെ വിശദാംശങ്ങളും സ്കോർ ചെയ്ത മാർക്കും സൂചിപ്പിക്കും.

ഘട്ടം 5 : ഭാവി റഫൻസിനായി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കുക

ആകെ 30 പരീക്ഷാ പേപ്പറുകളാണ് ഉണ്ടായിരുന്നത്. ​ഗേറ്റ് 2025 പരീക്ഷകൾ ഇം​ഗ്ലീഷിലാണ് നടത്തിയത്. പൂർണമായും ഒബ്ജക്റ്റ് തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷാർത്ഥികൾക്ക് ഒന്നോ രണ്ടോ പേപ്പറുകൾ മാത്രമേ എഴുതാൻ അനുവാദമുള്ളൂ.
​ഗേറ്റ് പരീക്ഷ രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയാണ്. ഈ പരീക്ഷ വിവിധ ബിരുദതല വിഷയങ്ങളിൽ ഉദ്യോ​ഗാർത്ഥികളുടെ അറിവ് വിലയിരുത്തുന്നു. വിജയിച്ച ഉദ്യോ​ഗാർത്ഥികൾക്ക് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോ​ഗ്രാമുകൾ പിന്തുടരാം. സാമ്പത്തിക സഹായത്തിനുള്ള സാധ്യതയും ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും (പിഎസ്‌യു) റിക്രൂട്ട്‌മെൻ്റ് ആവശ്യങ്ങൾക്കായി ഗേറ്റ് സ്‌കോറുകൾ ഉപയോഗിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+