തുണി കുറഞ്ഞതിന്റെ പേരില്‍ അടി; നടിയുടെ നാടകമെന്ന് പ്രതി
മുംബൈ: തുണി കുറഞ്ഞതിന്റെ പേരില്‍ മുസ്ലീം നടി ഗൗഹര്‍ഖാനെ അടിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി രംഗത്തെത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് താന്‍ നടിയെ അടിച്ചതെന്നും അവരുടെ ആവശ്യപ്രകാരമായിരുന്നു അതെന്നും പ്രതി മുഹമ്മദ് മല്ലിക് പറഞ്ഞു. സിനിമാ അവസരം വാഗ്ദാനം ചെയ്തതിനാലാണ് താന്‍ അടിക്കാന്‍ തയ്യാറായതെന്നും മുഹമ്മദ് പറയുന്നു.
നവംബര്‍ 30 ന് ഇന്ത്യാസ് റോ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. ചാനല്‍ പരിപാടി റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കെ വേദിയിലേക്ക് ഓടിക്കയറിയ മുഹമ്മദ് നടിയ അടിക്കുകയായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം മുസ്ലീം സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ലെന്ന് ആരോപിച്ചാണ് മുഹമ്മദ് നടിയെ മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞദിവസം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ മുഹമ്മദ് സംഭവത്തിന്റെ പിന്നില്‍ നടിയുടെ തിരക്കഥയാണെന്ന ആരോപണം ഉന്നയിച്ചത്. നടി തന്നെ വേദിയില്‍ കയറി അടിക്കാന്‍ നേരത്തെ തന്നോട് ആവശ്യപ്പെട്ടിരുന്നു. വാര്‍ത്താ പ്രാധാന്യം നേടികയായിരുന്നു നടിയുടെ പ്രധാന ഉദ്ദേശം.
പ്രതിഫലമായി തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നല്‍കാമെന്ന് വാഗ്ദാനവും ചെയ്തു. സല്‍മാന്‍ ഖാന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദബാംഗിന്റെ മൂന്നാം ഭാഗത്തില്‍ ്അവസരം തരാമെന്നായിരുന്നു വാഗ്ദാനം. നടിയുടെ ഡ്രൈവര്‍ ഇതിനെല്ലാം സാക്ഷിയാണെന്നും മുഹമ്മദ് മല്ലിക് പറഞ്ഞു. എന്നാല്‍ മല്ലിക്കിന്റെ ആരോപണം നടി നിഷേധിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.












Click it and Unblock the Notifications