കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍കാര്‍ഡും ബാങ്ക് സ്റ്റേറ്റ്മെന്റും പൗരത്വ രേഖയല്ലെന്ന് ഹൈക്കോടതി: വനിത വിദേശിയെന്ന് കോടതി!!

Google Oneindia Malayalam News

ഗുവാഹത്തി: പാന്‍കാര്‍ഡും ബാങ്ക് സ്റ്റേറ്റ്മെന്റും പൗരത്വ രേഖയായി കണക്കാക്കാനാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ഇവയ്ക്ക് പുറമേ ഭൂമിയുടെ കരമടച്ച രസീതും പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വനിതയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി ഇവരെ വിദേശിയെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് രേഖകളും ദേശീയ പൗരത്വ രജിസ്റ്ററിന് കീഴില്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളായി കണക്കാക്കുന്നവയാണ്. അസമില്‍ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും സമാന രേഖകളാണ് ഉപയോഗിക്കുന്നത്. നിയമസാധ്യതകള്‍ അവസാനിക്കുന്നതുവരെ ദേശീയ പൗരത്വ രേഖയില്‍ പേരില്ലാത്തവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ട്രംപ് എത്തുമ്പോള്‍ ഗുജറാത്തില്‍ വന്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ ബിജെപിക്ക് ആശങ്കട്രംപ് എത്തുമ്പോള്‍ ഗുജറാത്തില്‍ വന്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ ബിജെപിക്ക് ആശങ്ക

 തടങ്കല്‍ കേന്ദ്രത്തിലയക്കില്ല

തടങ്കല്‍ കേന്ദ്രത്തിലയക്കില്ല

തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ശ്രമിച്ച 19 ലക്ഷം പേരാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റിലാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ പട്ടിക പ്രസിദ്ധീകരിച്ചത്. നൂറ് കണക്കിന് വിദേശ ട്രിബ്യൂണലുകളാണ് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തയ്യാറാക്കിയിട്ടുള്ളത്. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് പറയുന്നവരുടെ കേസുകള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണിവ. ഹൈക്കോടതി ഇവരുടെ കേസുകള്‍ തള്ളിയതോടെ വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ നിയമമാര്‍ഗ്ഗങ്ങള്‍ അവസാനിക്കുന്നതുവരെ ആരെയും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കില്ലെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

 പൗരത്വ രേഖയല്ലെന്ന്

പൗരത്വ രേഖയല്ലെന്ന്


2016ലെ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജസ്റ്റിസുമാരായ മനോജിത് ഭൂയന്‍, പാര്‍ഥിവ് ജ്യോതി സൈക്യ എന്നിവര്‍ പാന്‍കാര്‍ഡും ഭുമിയുമായി ബന്ധപ്പെട്ട രേഖകളും പൗരത്വത്തിന്റെ മാനദണ്ഡ‍മായി കണക്കാക്കാനാവില്ലെന്ന് അറിയിച്ചത്. ബാങ്ക് രേഖകള്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ക്കും ഒ വ്യക്തിയുടെ പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകളും പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഇതേ ബെഞ്ച് ജബേദ ബീഗം എന്ന ജബേദ ഖാത്തൂണാണ് വിദേശ ട്രിബ്യൂണല്‍ തന്നെ വിദേശിയായി മുദ്രകുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്.

 രേഖകള്‍ ഹാജരാക്കാന്‍ കഴി‍ഞ്ഞില്ലെന്ന്

രേഖകള്‍ ഹാജരാക്കാന്‍ കഴി‍ഞ്ഞില്ലെന്ന്

ഗ്രാമത്തലവന്‍ അനുവദിച്ച രേഖക്ക് പുറമേ അവരുടെ ഭര്‍ത്താവിന്റെയും പിതാവിന്റെയും വ്യക്തിത്വം തെളിയിക്കുന്ന 14 ഓളം രേഖകളാണ് ട്രിബ്യൂണലിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. ട്രിബ്യൂണലാണ് ഇക്കാര്യം ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

അനധികൃത കുടിയേറ്റക്കാരെ തുരത്താന്‍

അനധികൃത കുടിയേറ്റക്കാരെ തുരത്താന്‍

അസമിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രാധാന്യമാണ് ദേശീയ പൗരത്വ രജിസ്റ്ററിനുള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണമെന്ന ആവശ്യവുമായി ആറ് വര്‍ഷം നീണ്ടുനിന്ന പ്രസ്ഥാനത്തിന് അനുകൂലമായാണ് നടപടികള്‍. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

English summary
Gauhati High Court says Land, Bank Papers Can't Be Used As Citizenship Proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X