സര്, സെല്‍ഫിയെടുക്കട്ടെ എന്ന് വനിതാ പോലീസ് ചോദിച്ചു; അറസ്റ്റെന്ന് മനസ്സിലായത് അപ്പോള്‍' ഗൗരവ് തനേജ
നോയിഡ: തന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരണവുമായി പ്രമുഖ യൂട്യൂബര്‍ ഗൗരവ് തനേജ.അറസ്റ്റാണ് നടക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ലെന്നും നിരവധി പൊലീസുകാര്‍ തനിക്കു നേരേ പാഞ്ഞെടുക്കുകയും ഭാര്യ ഋതു രതീ തനേജയെയും മക്കളെയും നോയിഡ മെട്രോ റെയില്‍ കോര്പറേഷന് (എന്‍എംആര്‍സി) മുറിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വാനില്‍ ഇരിക്കുമ്പോഴും താന്‍ പൊലീസുകാരോട് തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനില്‍ എത്തിയശേഷം മാത്രമാണ് അറസ്റ്റാണ് നടന്നതെന്ന് മനസ്സിലാക്കുന്നത്.
പിറന്നാള്‍ ആഘോഷത്തിനായി മെട്രോ സ്റ്റേഷനിലേക്ക് ആരാധകരെ വിളിച്ചു കൂട്ടിയതിന് ആണ് ഗൗരവ് തനേജയെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ആ ദിവസത്തെക്കുറിച്ച് പറഞ്ഞത്. ഗൗരവിന്റെ പിറന്നാള്‍ നോയിഡയിലെ സെക്ടര്‍ 51 മെട്രോ സ്റ്റേഷനില്‍ ആഘോഷിക്കുമെന്ന് ഭാര്യ റിതു രതീ തനേജ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇതോടെ, ആയിരക്കണക്കിന് ആരാധകര്‍ ഗൗരവിനെ കാണാനായി മെട്രോ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

എന്റെ 36ാം ജന്മദിനമായിരുന്നു അത്. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ കൊണ്ടു വന്നതെന്നു പൊലീസ് സ്റ്റേഷനില്‍ ഇരുന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. വലിയ ശബ്ദത്തില്‍ പതിയെ കറങ്ങുന്ന ഒരു ഫാനാണു സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. പത്രം വായിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് എന്റെ സമീപത്തായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു കേസിലെ പ്രതി എന്നെ തുറിച്ചു നോക്കി കൊണ്ട് സെല്ലില്‍ കിടക്കുന്നുണ്ടായിരുന്നു.

ഞാന്‍ അവരുടെ സിസിടിവി മുറിയിലാണ് ഇരുന്നത്. കുറച്ചു സമയത്തിനു ശേഷം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എന്റെ സമീപത്തു വന്നു. 'സര്, ഞാന്‍ നിങ്ങളുടെ ഒരു സെല്‍ഫിയെടുത്തോട്ടെ, എന്റെ മക്കള്‍ നിങ്ങളുടെ ആരാധകരാണ്. നിങ്ങളോട് സംസാരിക്കണമെന്ന് ഞാന്‍ കുറെ കാലമായി ആഗ്രഹിക്കുന്നു. മാഡം കുറച്ച് നേരം കൂടി ക്ഷമിക്കുക, എനിക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുണ്ട് എന്നായിരുന്നു എന്റെ മറുപടി' ഗൗരവ് തനേജ പറഞ്ഞു.

എന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കരുതെന്നു ഞാന്‍ കൈ കൂപ്പി പൊലീസ് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. ഞാന്‍ കുറ്റാരോപിതന് മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയാറായില്ല. സാധിക്കുന്ന അത്രയും ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കയ്യില്‍ ഫോണ്‍ കിട്ടിയപ്പോള്‍ ഭാര്യ റിതുവിന് മെസേജ് അയയ്ക്കുകയാണ് ആദ്യം ചെയ്തത്. എന്റെ അറസ്റ്റിനെ കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോള്‍ എന്തുകൊണ്ടാണ് പപ്പ കേക്ക് മുറിക്കാത്തതെന്നാണ് മകള്‍ ചോദിച്ചത്. അറസ്റ്റിനു ശേഷം കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഗൗരവ് വ്യക്തമാക്കി.

എന്നാല്‍ അപകടകരമായ വിധം ജനക്കൂട്ടം കൂടിനില്‍ക്കുമ്പോഴാണ് ഗൗരവിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ്, അറസ്റ്റാണെന്നു ഗൗരവിനോട് പറയാതിരുന്നതെന്നും അഡിഷണല്‍ ഡിസിപി രണ്‍വിജയ് സിങ് പ്രതികരിച്ചു. സ്റ്റേഷനില്‍ ആരെങ്കിലും ഗൗരവിനൊപ്പം ഫോട്ടോയെടുത്തിരുന്നോയെന്ന കാര്യം അറിയില്ലെന്ന് അഡിഷണല്‍ ഡിസിപി ജിബി നഗര്‍ പ്രതികരിച്ചു. സെക്ഷന്‍ 144 ലംഘിച്ചതിനാണ് അറസ്റ്റ്. ഇത്തരമൊരു പാര്‍ട്ടിയെ കുറിച്ച് പൊലീസിനെ അറിയിക്കാന്‍ ഗൗരവിന് ബാധ്യതയുണ്ടായിരുന്നുവെന്നും അഡിഷണല്‍ ഡിസിപി പറഞ്ഞു.
ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications