വെടിയേറ്റ ഗൗരി ലങ്കേഷ് വീട്ടിനുള്ളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായി സിസിടിവി ദൃശ്യം
പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റശേഷം വീടിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ബെംഗളുരു: പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റശേഷം വീടിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യം അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തു. വീട്ടില്‍ ഘടിപ്പിച്ചിരുന്ന സിസിടിവികളില്‍നിന്നാണ് ഇത് കണ്ടെടുത്തത്. വീടിനുള്ളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റതിനാല്‍ ഗൗരി ലങ്കേഷ് തളര്‍ന്നു വീണു.
വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാരാണ് ഗൗരി ലങ്കേഷ് വീട്ടുവാതില്‍ക്കല്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. അക്രമികളെക്കുറിച്ച് ഇതുവരെ പോലീസിന് സൂചന ലഭിച്ചിട്ടില്ല. തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. ഇതുതന്നെയാകാം അവരുടെ കൊലയ്ക്ക് കാരണമായതെന്നാണ് സൂചന.

മൂന്നു വെടിയുണ്ടകളാണ് അവര്‍ക്കേറ്റത്. നെറ്റിയിലേറ്റ വെടി മരണകാരണമായതായാണ് റിപ്പോര്‍ട്ട്. വധഭീഷണിയുള്ളതിനാല്‍ വീട്ടില്‍ നാലു സെറ്റ് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ ഈ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമായിട്ടില്ല.
രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ ടൊയോട്ട എറ്റിയോസ് കാര്‍ പാര്‍ക്ക് ചെയ്തശേഷം ഗേറ്റ് തുറക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികളാണ് കൊല നടത്തിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications