• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൗരി ലങ്കേഷ് വധം: കുറ്റവാളിയെ ഗോവയിലെത്തിച്ച് തെളിവെടുപ്പ്, ഗൂഡാലോചന നടന്നത് ഗോവയില്‍!!

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കുറ്റവാളിയെ ഗോവയിലേയ്ക്ക് കൊണ്ടുപോകും. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന ബെംഗളൂരു പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ കെടി നവീണ്‍ കുമാറിനെ ഗോവയിലേയ്ക്ക് കൊണ്ടുപോകുക. ഗൗരി ലങ്കേഷ് വധക്കേസിന്റെ ഗൂഡാലോചനയുടെ ഭാഗമായി ഇയാള്‍ സഞ്ചരിച്ച ഗോവയിലേയും ബെല്‍ഗാമിലേയും സ്ഥലങ്ങളിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുക. സെപ്തംബര്‍ അഞ്ചിന് ബൈക്കിലെത്തിയ അക്രമികളാണ് വീട്ടുവളപ്പില്‍ വച്ച് ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നിലുള്ള കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നവീണ്‍കുമാറിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. 37കാരനായ ഹിന്ദു യുവസേനാ പ്രവര്‍ത്തകനാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളെ അഞ്ച് ദിവസത്തെ കസ്റ്റഡയില്‍ വിട്ടയയ്ക്കുകയായിരുന്നു. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദുയുവസേന. വെള്ളിയാഴ്ച സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നവീന്‍ കുമാറിനെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരുന്നു.

 അക്രമത്തിന് പിന്നില്‍ രണ്ട് പേര്‍?

അക്രമത്തിന് പിന്നില്‍ രണ്ട് പേര്‍?

ബൈക്കിലെത്തിയ അക്രമികളാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്ന് നേരത്തെ തന്നെ പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. രണ്ട് കുറ്റവാളികളാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും ഇവരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെപ്തംബര്‍ അഞ്ചിന് ഹെല്‍മെറ്റ് ധരിച്ച് ബെക്കിലെത്തിയ ആളാണ് ഗൗരി ലങ്കേഷിന്റെ വീടിന്റെ ഗേറ്റിനടുത്ത് എത്തിയിരുന്നതെന്നും സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

 തെളിവെടുപ്പിന് സമയം

തെളിവെടുപ്പിന് സമയം

ഗൗരി ലങ്കേഷ് വധത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താന്‍ കുറ്റവാളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമാണ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ നിര്‍മല റാണി കോടതിയില്‍ ഉന്നയിച്ചത്. ഗോവയിലും നോര്‍ത്ത് കര്‍ണാടകയിലെ ബെല്‍ഗാമിലും എത്തിച്ച് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവീണ്‍ കുമാറിനൊപ്പം പ്രവീണ്‍ എന്നയാള്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടാമനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

 നുണപരിശോധനയ്ക്ക്

നുണപരിശോധനയ്ക്ക്

ഗൗരി ലങ്കേഷ് വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി നവീണ്‍ കുമാറിനെ നുണപരിശോധനയ്ക്കും ഫോറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കണമെന്ന ആവശ്യവും പ്രത്യേക അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്. വോയ്സ് മാപ്പിംഗ്, ബ്രെയിന്‍ മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് എന്നീ പരിശോധനകള്‍ നടത്താനുള്ള ആവശ്യമാണ് പ്രത്യേക അന്വേഷണ സംഘം മുന്നോട്ടുവച്ചിട്ടുള്ളത്. ആദ്യം നാര്‍ക്കോ അനാലിസിസിനുള്ള അനുമതി നല്‍കിയെങ്കിലും പിന്നീട് ഇയാള്‍ നിലപാട് മാറ്റുകയായിരുന്നു. കുറ്റവാളിയുമായി തങ്ങള്‍ക്കുള്ള ബന്ധം സനാതന്‍ സന്‍സ്ത നിഷേധിച്ചതോടെ നുണപരിശോധന ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് കോടി മാര്‍ച്ച് 15ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന.

 അഭിഭാഷകന്‍ സംശയത്തിന്റെ മുനമ്പില്‍

അഭിഭാഷകന്‍ സംശയത്തിന്റെ മുനമ്പില്‍

സനാതന്‍ സന്‍സ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹിന്ദു വിധിന്ത്യ പരിഷത്തിന്റെ തലവനായ അഡ്വ. വിരേന്ദ്ര ഇച്ചല്‍കരഞ്ചിക്കര്‍ സംശയത്തിന്റെ മുമ്പിലാണുള്ളത്. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്തയുടെയും ഹിന്ദു ജനജാഗൃതി സമിതിയുടേയും വാര്‍ത്താ സമ്മേളനത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് നവീന്‍ കുമാറിന പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഒരു സംഘം അഭിഭാഷകര്‍ക്കൊപ്പം ഇദ്ദേഹം ബെംഗളൂരുവിലുണ്ട്. ഗൗരി ലങ്കേഷ് വധക്കേസില്‍ നവീന്‍ കുമാര്‍ അറസ്റ്റിലായതോടെ ഇയാളുടെ കേസ് ഏറ്റെടുക്കുന്നതിന് വേണ്ടി മഹാരാഷ്ട്രയില്‍ നിന്ന് എത്തിയെന്ന വിശദീകരണമാണ് വീരേന്ദ്ര മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

 അറസ്റ്റ് ഫെബ്രുവരിയില്‍

അറസ്റ്റ് ഫെബ്രുവരിയില്‍

ഫെബ്രുവരി 18ന് ബെംഗളൂരുവിലെ വെസ്റ്റ് ബെംഗൂരുവിലെ ഉപ്പാര്‍പ്പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നവീണ്‍ കുമാര്‍ അറസ്റ്റിലായത്. അനധികൃതമായി ബുള്ളറ്റുകള്‍ കൈവശം വെച്ചിട്ടുണ്ടെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മദ്ദൂര്‍ സ്വദേശിയാണ് തനിക്ക് ബുള്ളറ്റുകള്‍ കൈമാറിയതെന്ന വിവരമാണ് ഇയാള്‍ പോലീസിന് നല്‍കിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ഇയാള്‍ക്കുള്ള ബന്ധം കണ്ടെത്തിയത്.

ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ്, ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെടി നവീൻ കുമാറിനെ അറസ്റ്റ് ചെയ്തു!

English summary
A Bengaluru city court on Friday gave the Special Investigation Team (SIT) of Karnataka police investigating Gauri Lankesh’s murder five-day additional custody of the suspect arrested last week to take him to locations in Goa and Belgaum, where he had allegedly gone as part of the conspiracy to carry out the journalist-activist’s killing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more