'ഹിന്ദുവിരുദ്ധയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള്'; വ്യാജതെളിവുകള്‍ സൃഷ്ടിച്ച് അറസ്റ്റിലായ പ്രതി
ബെംഗളൂരു: പ്രമുഖ പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് വധത്തില്‍ അറസ്റ്റിലായ പ്രതി വ്യാജതെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയാതായി പൊലീസ്. കേസില്‍ അറസ്റ്റിലായ ഹിന്ദുത്വ സംഘടനാ പ്രവര്ത്തകന് നവീന്‍ കുമാറാണ് വധത്തില്‍ തനിക്ക് നേരിട്ട് പങ്കില്ല എന്ന് വരുത്തി തീര്‍ക്കാനായി തെളിവുകള്‍ സൃഷ്ടിച്ചതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലയാളികള്‍ക്ക് ആയുധം കൈമാറിയത് നവീന്‍ കുമാറാണ് എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ഭാര്യയുമായി തന്റെ വീട്ടില്‍ നിന്ന് 70 കിലോമീറ്റര്‍ ദുരെയുള്ള ആശ്രമത്തിലേക്ക് പോയി. ഗൗരിലങ്കേഷിന്റെ കൊലപാകത്തില്‍ തനിക്ക് പങ്കില്ല എന്ന് തെളിവുണ്ടാക്കാനായിരുന്നു നവീന്റെ ഈ യാത്ര എന്ന് പൊലീസ് പറയുന്നു.

ഹിന്ദുത്വ വിരുദ്ധയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള് തന്നെയാണ് എന്ന മൊഴിയും നവീന്‍ കുമാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഗൗരിലങ്കേഷ് വധക്കേസില്‍ ആദ്യമായി അറസ്റ്റിലായ പ്രതിയാണ് നവീന്‍ കുമാര്‍. സനാതന്‍ സന്‍സ്ത, ഹിന്ദു യുവസേന എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നവീന്‍. ഹുബ്ബാലിയിലെ മതാചാരചടങ്ങുകള്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഞങ്ങളുടെ ബാഗ് ട്രെയിനില്‍ വെച്ച് നഷ്ടപ്പെട്ടു.
പിന്നീട് വീട്ടിലേക്ക് മടങ്ങാതെ രാത്രിയോടെ മാഗ്ലൂരിലെത്തി സാനതന് ആശ്രമത്തില്‍ വിശ്രമിക്കുകയായിരുന്നെന്നാണ് നവീന്‍ കുമാറിന്റെ കുമാറിന്റെ ഭാര്യ പൊലീസിന് മൊഴിനല്‍കിയത്. പിറ്റേ ദിവസം രാവിലെ ടി.വി വാര്‍ത്തയിലൂടെയാണ് ഗൗരിലങ്കേഷ് കൊല്ലപ്പെട്ടാതായുള്ള വാര്‍ത്ത അറിയുന്നതെന്നും നവീന്‍ കുമാറിന്റെ ഭാര്യ രൂപ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. 2018 മാര്‍ച്ച് രണ്ടിനാണ് കേസില്‍ നവീന്‍ കുമാര്‍ അറസ്റ്റിലാവുന്നത്. കൊലപാതകത്തിനുള്ള ആയുധങ്ങള്‍ കൈമാറിയെന്നും ലങ്കേഷിന്റെ വീടിന്റേയും ഓഫീസിന്റേയും പരിസരങ്ങള്‍ നിരീക്ഷിച്ച് വിവരം നല്‍കിയെന്നുമാണ് നവീന്‍ കുമാറിനെതിരേയുള്ള ചാര്‍ജ് ഷീറ്റ്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications