കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദുവിരുദ്ധയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള്‍'; വ്യാജതെളിവുകള്‍ സൃഷ്ടിച്ച് അറസ്റ്റിലായ പ്രതി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് വധത്തില്‍ അറസ്റ്റിലായ പ്രതി വ്യാജതെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയാതായി പൊലീസ്. കേസില്‍ അറസ്റ്റിലായ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ നവീന്‍ കുമാറാണ് വധത്തില്‍ തനിക്ക് നേരിട്ട് പങ്കില്ല എന്ന് വരുത്തി തീര്‍ക്കാനായി തെളിവുകള്‍ സൃഷ്ടിച്ചതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലയാളികള്‍ക്ക് ആയുധം കൈമാറിയത് നവീന്‍ കുമാറാണ് എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ഭാര്യയുമായി തന്റെ വീട്ടില്‍ നിന്ന് 70 കിലോമീറ്റര്‍ ദുരെയുള്ള ആശ്രമത്തിലേക്ക് പോയി. ഗൗരിലങ്കേഷിന്റെ കൊലപാകത്തില്‍ തനിക്ക് പങ്കില്ല എന്ന് തെളിവുണ്ടാക്കാനായിരുന്നു നവീന്റെ ഈ യാത്ര എന്ന് പൊലീസ് പറയുന്നു.

gorilankesh

ഹിന്ദുത്വ വിരുദ്ധയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ട ആള്‍ തന്നെയാണ് എന്ന മൊഴിയും നവീന്‍ കുമാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഗൗരിലങ്കേഷ് വധക്കേസില്‍ ആദ്യമായി അറസ്റ്റിലായ പ്രതിയാണ് നവീന്‍ കുമാര്‍. സനാതന്‍ സന്‍സ്ത, ഹിന്ദു യുവസേന എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നവീന്‍. ഹുബ്ബാലിയിലെ മതാചാരചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഞങ്ങളുടെ ബാഗ് ട്രെയിനില്‍ വെച്ച് നഷ്ടപ്പെട്ടു.

പിന്നീട് വീട്ടിലേക്ക് മടങ്ങാതെ രാത്രിയോടെ മാഗ്ലൂരിലെത്തി സാനതന്‍ ആശ്രമത്തില്‍ വിശ്രമിക്കുകയായിരുന്നെന്നാണ് നവീന്‍ കുമാറിന്റെ കുമാറിന്റെ ഭാര്യ പൊലീസിന് മൊഴിനല്‍കിയത്. പിറ്റേ ദിവസം രാവിലെ ടി.വി വാര്‍ത്തയിലൂടെയാണ് ഗൗരിലങ്കേഷ് കൊല്ലപ്പെട്ടാതായുള്ള വാര്‍ത്ത അറിയുന്നതെന്നും നവീന്‍ കുമാറിന്റെ ഭാര്യ രൂപ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. 2018 മാര്‍ച്ച് രണ്ടിനാണ് കേസില്‍ നവീന്‍ കുമാര്‍ അറസ്റ്റിലാവുന്നത്. കൊലപാതകത്തിനുള്ള ആയുധങ്ങള്‍ കൈമാറിയെന്നും ലങ്കേഷിന്റെ വീടിന്റേയും ഓഫീസിന്റേയും പരിസരങ്ങള്‍ നിരീക്ഷിച്ച് വിവരം നല്‍കിയെന്നുമാണ് നവീന്‍ കുമാറിനെതിരേയുള്ള ചാര്‍ജ് ഷീറ്റ്.

English summary
gauri lankesh murder accused create fake evidence to create his alibi, says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X