കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് കൊലപാതകം; പ്രതി നവീൻ കുമാർ കുറ്റം സമ്മതിച്ചതായി പോലീസ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥർക്ക്​ മുമ്പാകെയായിരുന്നു​ ഹോട്ടെ മഞ്​ജ എന്ന അപരനാമമുള്ള നവീൻ കുിമാറിന്റെ ഏറ്റുപറച്ചിൽ. പ്രവീൺ എന്ന കൂട്ടാളിക്കൊപ്പം ബംഗളൂരു വിജയനഗരയിലെ ആദി ചുഞ്ചനഗിരി ആശ്രമ സമുച്ചയത്തിൽനിന്നാണ്​ കൊലപാതകമെന്ന് നവീൻ വെളിപ്പെടുത്തി. നുണപരിശോധനക്ക്​ വിധേയനാകാമെന്ന്​ ഇയാൾ സമ്മതിക്കുകയും ചെയ്​തു. ദിവസങ്ങൾക്കുമുമ്പ്​ ബംഗളൂരു ​മെജസ്റ്റിക്ക് ഏരിയയിലെ പ്രധാന ബസ് ടെർമിനലിന് സസമീപത്തു നിന്നാണ് പോലീസ് നവീനെ അറസ്റ്റ് ചെയ്തത്.

അഭി, അനി എന്നിവർക്കൊപ്പം ഇയാൾ തോക്ക്​ ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയതായി തെളിവ്​ ലഭിച്ചിട്ടുണ്ട്. കൂടാതെ, തോക്ക്​ വാങ്ങാനും വിൽക്കാനും ഇയാൾ പുണെ, മുംബൈ നഗരങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും പോലീസ്​ പറയുന്നു. തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുള്ള ഇയാൾ ഗൗരി ലങ്കേഷിനോട്​ കടുത്ത വിദ്വേഷം വെച്ചുപുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു.

Gauri Lankesh

അതേസമയം അതേസമയം തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട്​ തങ്ങളെ താറടിച്ചുകാട്ടാൻ കോൺഗ്രസ്​ സർക്കാർ നവീനിനുമേൽ കുറ്റം അടിച്ചേൽപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കൊലനടത്താന്‍ മൈസൂരിലെ ഭഗവാന്റെ വീടിന് മുന്നില്‍ ഇയാള്‍ സംഘാംഗങ്ങളുമായി ചേര്‍ന്ന് റിഹേഴ്സല്‍ നടത്തിയെന്നും പൊലീസ് പറയുന്നു. തീവ്ര ഹിന്ദുത്വത്തിനെതിരെ വിമര്‍ശനം നടത്തുകയും എഴുത്തുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന പ്രമുഖ കന്നഡ എഴുത്തുകാരനാണ് കെ.എസ് ഭഗവാന്‍. മൈസൂര്‍ സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം. ഗൗരി ലങ്കേഷ് വധത്തിന് ശേഷം കര്‍ണാടക പൊലീസ് കെഎസ് ഭഗവാന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

English summary
The main accused in the murder of journalist Gauri Lankesh, KT Naveen Kumar, has confessed to the killing, the Special Investigation Team (SIT) has reportedly claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X