കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധം.... ഹിന്ദു ജനജാഗ്രതി സമിതിക്കും പങ്ക്.... അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍!!

ഹിന്ദു ജനജാഗ്രതി സമിതിക്കും ഗൗരി ലങ്കേഷ് വധത്തില്‍ പങ്ക്

Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തി അന്വേഷണ സംഘം. സനാഥന്‍ സന്‍സ്തയ്ക്ക് മാത്രമല്ല മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മുഖ്യപ്രതി നവീന്‍ കുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരിലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

അതേസമയം ഗൗരിയുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് പറഞ്ഞ ഹിന്ദു ജനജാഗ്രതി സമിതിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഇതിന്റെ പ്രമുഖ നേതാവ് ഗൗരിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതോടെ അന്വേഷണം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യത്തിലാണ്. കൂടുതല്‍ അറസ്റ്റുകള്‍ കേസില്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

ഹിന്ദു ജനജാഗ്രതി സമിതി

ഹിന്ദു ജനജാഗ്രതി സമിതി

അറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ തുടക്കത്തില്‍ ഇവര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. സനാഥന്‍ സന്‍സ്തയില്‍ ലയിച്ച സംഘടനയാണ് ഇത്. ഇവര്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനയ്ക്കുള്ളില്‍ തീവ്രമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു യൂണിറ്റും ഇവര്‍ക്കുണ്ട്. ഇക്കാര്യം സംഘടനയുടെ ബെംഗളൂരുവിലെ കോഓര്‍ഡിനേറ്ററായ മോഹന്‍ ഗൗഡയ്ക്കറിയാം. ഇയാളാണ് ഗൗരിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.

നവീന്‍ കുമാറുമായി ബന്ധം

നവീന്‍ കുമാറുമായി ബന്ധം

മോഹന്‍ ഗൗഡയ്ക്ക് നവീന്‍ കുമാറുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഗൂഢാലോചനയില്‍ മോഹന്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് മോഹന്‍ സുജീത്ത് കുമാര്‍ എന്ന പ്രവീണിനെ നവീന്‍ കുമാറിന് പരിചയപ്പെടുത്തി കൊടുത്തു. പ്രവീണിനെ മെയ് 31നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നവീന്‍ കുമാര്‍ ഹിന്ദു ജനജാഗ്രതി സമിതിയുമായുള്ള ബന്ധം അന്വേഷണ സംഘത്തോട് തുറന്ന് പറഞ്ഞിട്ടുണ്ട് നവീന്‍കുമാര്‍.

പോലീസ് കള്ളം പറയുന്നു

പോലീസ് കള്ളം പറയുന്നു

പോലീസ് കുറച്ചു കാലമായി തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് സാധിക്കാത്തതിനാല്‍ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണെന്നും മോഹന്‍ ഗൗഡ പറഞ്ഞു. ഇത് പോലീസിന്റെ ഗൂഢാലോചനയാണ്. ഇതിനെ ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും മോഹന്‍ പറഞ്ഞു. അതേസമയം ഗോവയിലെ പോണ്ടയില്‍ നടന്ന സനാഥന്‍ സന്‍സ്തയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ മോഹന്‍ ഗൗഡയുടെ നിര്‍ദേശപ്രകാരം താന്‍ പങ്കെടുത്തിരുന്നുവെന്നും നവീന്‍ പറയുന്നു. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നതാണ്.

ഹിന്ദു ധര്‍മത്തെ സംരക്ഷിക്കാന്‍....

ഹിന്ദു ധര്‍മത്തെ സംരക്ഷിക്കാന്‍....

ഈ കണ്‍വെന്‍ഷനില്‍ വെച്ച് ഹിന്ദു ധര്‍മത്തെ കുറിച്ച് ഒരു സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഈ സെഷനിലാണ് നവീന്‍ കുമാര്‍ സംഘടനയുടെ വിശ്വാസ്യത നേടിയത്. ഹിന്ദു ധര്‍മം സംരക്ഷിക്കാന്‍ ആയുധങ്ങളും തോക്കുകളും അത്യാവശ്യമാണെന്ന് നവീന്‍ കുമാര്‍ ഈ സെഷനില്‍ പറഞ്ഞിരുന്നു. ഇത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ ഗൗഡ ഈ പ്രസംഗത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തനിക്ക് തോക്കുകളും വെടിയുണ്ടകളും സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് ഇയാള്‍ മോഹന്‍ ഗൗഡയെ അറിയിക്കുകയും ചെയ്തു.

കൊല്ലാന്‍ പദ്ധതി

കൊല്ലാന്‍ പദ്ധതി

അടുത്ത ദിവസങ്ങളിലായി നിങ്ങളുടെ അതേ ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ നിങ്ങളെ ബന്ധപ്പെടുമെന്ന് മോഹന്‍ ഗൗഡ നവീന്‍ കുമാറിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് പ്രവീണ്‍ എന്നയാള്‍ നവീനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഗൗരി ലങ്കേഷിനെ കൊല്ലേണ്ടതുണ്ടെന്ന് ഇയാള്‍ നവീനിനെ അറിയിക്കുകയായിരുന്നു. മോഹന്‍ ഗൗഡയാണ് നവീന്‍ കുമാറിന്റെ ഫോണ്‍ നമ്പര്‍ പ്രവീണിന് നല്‍കിയത്. മോഹന്‍ ഗൗഡ പ്രവീണ്‍ പറയുന്നത് പോലെ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഒന്നുമറിയില്ല....

ഒന്നുമറിയില്ല....

ഗൗരി ലങ്കേഷ് കൊലപ്പെട്ടെന്ന കാര്യം മംഗളൂരുവില്‍ വച്ചാണ് അറിഞ്ഞതെന്ന് നവീന്‍ കുമാര്‍ പറയുന്നു. ഗൗരി ഹിന്ദുക്കളെയും അവരുടെ ദൈവങ്ങളെയും കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നുണ്ടെന്നും അവരെ കൊല്ലേണ്ടതുണ്ടെന്നും പ്രവീണ്‍ പറഞ്ഞിരുന്നുവെന്ന് നവീന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് താന്‍ മംഗളൂരുവിലെ സനാഥന്‍ സന്‍സ്ത ആശ്രമത്തിലേക്ക് പോയത്. അതേസമയം നവീന്‍ കുമാറിനെ തനിക്കറിയാമെന്ന് നേരത്തെ മോഹന്‍ ഗൗഡ പറഞ്ഞിരുന്നു.

ഹിന്ദുത്വ വിമർശനത്തിൽ പക! ഗൗരി ലങ്കേഷ് കൊലക്കേസില്‍ വെളിപ്പെടുത്തലുമായി അന്വേഷണ സംഘംഹിന്ദുത്വ വിമർശനത്തിൽ പക! ഗൗരി ലങ്കേഷ് കൊലക്കേസില്‍ വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

മുംബൈയിലെത്തിയത് സല്‍മാന്‍ ഖാനെ കൊല്ലാന്‍... രണ്ട് ദിവസം പിന്തുടര്‍ന്നു, ഭീകരന്റെ വാക്കുകള്‍...മുംബൈയിലെത്തിയത് സല്‍മാന്‍ ഖാനെ കൊല്ലാന്‍... രണ്ട് ദിവസം പിന്തുടര്‍ന്നു, ഭീകരന്റെ വാക്കുകള്‍...

English summary
Gauri Lankesh murder case: Key accused points to leader of Hindutva outfit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X