കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധം; ആദ്യ അറസ്റ്റ്, ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെടി നവീൻ കുമാറിനെ അറസ്റ്റ് ചെയ്തു!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മാധ്യമപ്രവർത്തയും ആക്റ്റിവിസ്റ്റുമായി ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതിയായ ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെ ടി നവീന്‍ കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ ബംഗളൂരു മജിസിട്രേറ്റ് കോടതി ഉത്തരവിട്ടു.

ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഹോട്ടെ മഞ്ജ എന്നു വിളിപ്പേരുള്ള നവീന്‍ കുമാറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ക്ക് ഹിന്ദുത്വസംഘടനകളുമായി ബന്ധമുണ്ടെന്നും പറയുന്നു.

കസ്റ്റഡിയിലെടുത്തത് കഴിഞ്ഞയാഴ്ച

കസ്റ്റഡിയിലെടുത്തത് കഴിഞ്ഞയാഴ്ച

കഴിഞ്ഞ ആഴ്ച കസ്റ്റഡിയില്‍ എടുത്ത നവീന്‍ കുമാറിനെ ഇന്നു വരെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഗൗരിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങള്‍ കിട്ടിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

തോക്ക് ഉപയോഗിക്കാൻ വിദഗ്ധൻ

തോക്ക് ഉപയോഗിക്കാൻ വിദഗ്ധൻ

ദക്ഷിണ കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ജില്ലയിലുള്ള ബിരുര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തോക്ക് ഉപയോഗത്തില്‍ പരിശീലനം നേടിയ ആളാണെന്നും തോക്കുകള്‍ വാങ്ങാനും വില്‍ക്കാനുമായി ഇയാള്‍ പുനെയിലും മുംബൈയിലും സ്ഥിരം പോകാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ബസ് ടെര്‍മിനലിനു സമീപത്തു നിന്നാണ് ലോക്കല്‍ പൊലീസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീടിയാളെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു.

കൊലയാളികൾക്ക് തോക്ക് നൽകിയിരിക്കാം

കൊലയാളികൾക്ക് തോക്ക് നൽകിയിരിക്കാം


ഒരുപക്ഷേ നവീന്‍ കുമാര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ ഇയാള്‍ ഗൗരിയെ കൊല്ലാനുള്ള ആയുധം നല്‍കിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. പക്ഷേ, ഗൗരിയുടെ കൊലപാതക സമയം പതിഞ്ഞ സിസിടിവി കാമറദൃശ്യങ്ങളില്‍ കാണുന്ന കൊലയാളിക്ക് നവീന്‍ കുമാറിനോടാണ് സാമ്യതയെന്നും പോലീസ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ഹിന്ദു സംഘടനകളുമായി ബന്ധം

ഹിന്ദു സംഘടനകളുമായി ബന്ധം

നവീന്‍ കുമാറിന് ഏതാനും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുമായി അടുത്തബന്ധം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗൗരി നിരന്തരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നായിരുന്നു നവീന്‍ കുമറിന്റെ ആക്ഷേപം, ഇതിന്റെ പേരില്‍ ഇയാള്‍ ഗൗരിയോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എട്ട് മാസത്തെ അന്വേഷണം

എട്ട് മാസത്തെ അന്വേഷണം


2017 സെപ്തംബര്‍ മാസത്തിലാണ് സ്വന്തം വീട്ടുമുറ്റത്ത് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. നീണ്ട എട്ടു മാസങ്ങള്‍ത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ ആദ്യ പ്രതിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബിജെപി പ്രവർത്തകർക്ക് ബന്ധം

ബിജെപി പ്രവർത്തകർക്ക് ബന്ധം

അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ വധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കര്‍ണ്ണാടകയിലെ ഹിന്ദു യുവാക്കളെ ഉന്നംവച്ചുള്ള അന്വേഷണമാണ് പ്രത്യേകഅന്വേഷണസംഘം നടത്തിയതെന്ന് ബിജെപി ആരോപിക്കുകയിയരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ ഹിന്ദു സംഘടനയുമായി ബന്ധമുള്ളയാളെതന്നെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുടിയന്മാർക്ക് സന്തോഷിക്കാം.. കേരളത്തിലെ മദ്യവില ഇനി ഓരോ സെക്കന്റും മാറും, വില കുറഞ്ഞാൽ ബാറിൽ 'സൈറൺ'കുടിയന്മാർക്ക് സന്തോഷിക്കാം.. കേരളത്തിലെ മദ്യവില ഇനി ഓരോ സെക്കന്റും മാറും, വില കുറഞ്ഞാൽ ബാറിൽ 'സൈറൺ'

ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!ഐഎന്‍എക്‌സ് മീഡിയ കേസ്; കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാകില്ല; കേസിൽ ഇടപെടാനില്ലെന്നും കോടതി!

English summary
he police have arrested KT Naveen Kumar, a suspect in the murder of journalist Gauri Lankesh, who was killed outside her home in Bengaluru on the night of September 5 last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X