കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധത്തിൽ ഒരാള്‍ അറസ്റ്റിൽ: കേസിൽ നിർണായക വഴിത്തിരിവ്, അറസ്റ്റിലായത് കര്‍ണാടക സ്വദേശി!

Google Oneindia Malayalam News

ബെംഗളൂരു: കന്ന‍ഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ വലിയ നിര്‍ണായക വഴിത്തിരിവ്. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സൗത്ത് കർണാടക സ്വദേശിയായ നവീൻ‍ കുമാറാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചിക്കമംഗളൂർ‍ സ്വദേശിയാണ് ഇയാൾ.

കര്‍ണാടക പോലീസിലെ പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തുുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എംഎന്‍ അനുചേതിനെ ഉദ്ധരിച്ച് വാർത്താ ഏജൻ‍സി ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്യുന്നു. 2017 സെപ്തംബര്‍ അഞ്ചിന് വീട്ടുമുറ്റത്ത് വച്ചാണ് 55 കാരിയായ ഗൗരി ലങ്കേഷ് അ‍ജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. തുടർന്നാണ് മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്നതിന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുന്നത്.

കൊലപാതകത്തിൽ സമാനത

കൊലപാതകത്തിൽ സമാനത

മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനിടെ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നും വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധിച്ചതില്‍ നിന്നും കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്ര ദബോല്‍ക്കറിനെയും വധിച്ച അതേ തരം തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിനും വെടിയേറ്റതെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്.

സനാതന്‍ സന്‍സ്ത സംശയത്തിൽ

സനാതന്‍ സന്‍സ്ത സംശയത്തിൽ



ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് ഗൗരി ലങ്കേഷിന്റെ മരണത്തോടെ സംശയത്തിന്റെ നിഴലിലായത്. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സനാതൻ സൻസ്തയാണ് സംശയിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ പോന്ന പല സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സനാതന്‍ സന്‍സ്ത നിഷേധിക്കുകയും ചെയ്തിരുന്നു. ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്നാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വിശേഷിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കില്ലെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജന്‍ ചൂണ്ടിക്കാണിച്ചത്.

ബൈക്കിൽ സഞ്ചരിച്ചത് കുറ്റവാളിയോ

ബൈക്കിൽ സഞ്ചരിച്ചത് കുറ്റവാളിയോ

നേരത്തെ കേസന്വേഷണത്തിനിടെ ബെംഗളൂരു പോലീസ് ഗൗരി ലങ്കേഷിന്‍റെ കുറ്റവാളിയെന്ന് സംശയിക്കുന്നയാളുടെ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 17നാണ് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റവാളിയുടേതെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ടത്. യുഎസ് ലാബിന്‍റെ സഹായത്തോടെയാണ് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഫോട്ടോയാക്കി മാറ്റിയത്. ഗൗരി ലങ്കേഷിന്‍റെ വീടിന് സമീപത്തെ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണിത്. മൂന്ന് കുറ്റവാളികളില്‍ മൂന്ന് പേരുടേയും ഛായാ ചിത്രങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ കേസിൽ മറ്റ് വഴിത്തിരിവുകളൊന്നും ഉണ്ടായിരുന്നില്ല.

സ്കോട്ട്ലന്‍റ് യാര്‍ഡിന്റെ സഹായം

സ്കോട്ട്ലന്‍റ് യാര്‍ഡിന്റെ സഹായം


കന്നഡ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തിയിരുന്നു സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്നവരാണ് അന്വേഷണത്തിന് സഹായിക്കാനെത്തിയത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്‍റെ ഉറവിടവും അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. സ്കോട്ട്ലന്‍റ് യാര്‍ഡില്‍ നിന്നുള്ള സംഘമെത്തിയതോടെ കേസില്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ കല്‍ബുര്‍ഗി വധക്കേസിലും അന്വേഷണത്തിന് കര്‍ണ്ണാ‌ടക പോലീസ് സ്കോട്ട്ലന്‍റ് യാര്‍ഡിന്‍റെ സഹായം തേടിയിരുന്നു.

കൈത്തടത്തിൽ മറുകുണ്ടെങ്കിൽ സമ്പന്നരാകും!! എന്താണ് മോമോളജി പറയുന്നത്, നിങ്ങളറിയേണ്ട പത്ത് കാര്യങ്ങൾ‍കൈത്തടത്തിൽ മറുകുണ്ടെങ്കിൽ സമ്പന്നരാകും!! എന്താണ് മോമോളജി പറയുന്നത്, നിങ്ങളറിയേണ്ട പത്ത് കാര്യങ്ങൾ‍

English summary
A 37-year-old man was taken into custody in connection with the murder of Kannada tabloid Editor Gauri Lankesh in the city nearly six months ago, police said on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X