കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, അന്വേഷണം അവസാന ഘട്ടത്തിൽ, ദൃശ്യങ്ങൾ അമേരിക്കയിൽ!!

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു. ഗൗരി ലങ്കേഷ് വധക്കേസിൽ അയൽവാസിയായ വിദ്യാർഥി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) നിർണായക ദൃക്സാക്ഷി മൊഴി നൽകിയതായി റിപ്പോർട്ട്. രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ് ധരിച്ച രണ്ടു പേരാണു ബൈക്കിൽ എത്തിയതെന്ന് മൊഴി നൽകി.

അതേസമയം കൊലപാതക ദിവസം ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം അമേരിക്കയിലുള്ള ഡിജിറ്റല്‍ ലാബിന് കൈമാറി. ദൃശ്യങ്ങള്‍ വികസിപ്പിച്ച് വ്യക്തത വരുത്താനാണ് ശ്രമം. രണ്ട് ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാത കേസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍.

അന്വേഷണ പുരോഗതിക്ക് തടസ്സം

അന്വേഷണ പുരോഗതിക്ക് തടസ്സം

സിസിടിവി ദൃശ്യങ്ങളിലെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമാവുന്ന പശ്ചാത്തലത്തിലാണ് ഇവ ഡിജിറ്റല്‍ ലാബിന് കൈമാറിയത്.

കൃത്യമായ വിവരം ലഭിച്ചില്ല

കൃത്യമായ വിവരം ലഭിച്ചില്ല

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ചിത്രവുമായി പോലീസ് ഒത്തുനോക്കിയിരുന്നു. എന്നാല്‍ സംഘത്തിലുള്ളവരുടേയോ അവര്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റേയോ കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല.

അക്രമികളെ തിരിച്ചറിയാൻ സാധിക്കും

അക്രമികളെ തിരിച്ചറിയാൻ സാധിക്കും

ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയിലൂടെ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പുതിയ വെളിപ്പെടുത്തൽ

പുതിയ വെളിപ്പെടുത്തൽ

രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നിൽ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെൽമറ്റ് ധരിച്ച രണ്ടു പേരാണു ബൈക്കിൽ എത്തിയതെന്ന് പുതിയ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പേടിച്ച് നഗരം വിട്ടുപോയി

പേടിച്ച് നഗരം വിട്ടുപോയി

ഇരുവരും തന്നെ കണ്ടിരുന്നതായും ഇവർ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാൽ നഗരം വിട്ടു പോകുകയായിരുന്നുവെന്നുവെന്നും വിദ്യാർത്ഥി പോലീസിന് മൊഴി നൽകി.

സനാതൻ സൻസ്ഥ പ്രവർത്തകൻ

സനാതൻ സൻസ്ഥ പ്രവർത്തകൻ

നരേന്ദ്ര ധാബോൽക്കർ വധക്കേസിൽ സിബിഐ കസ്റ്റഡിയിലുള്ള സനാതൻ സൻസ്ഥ പ്രവർത്തകൻ ഡോ വീരേന്ദ്ര താവ്ഡെയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനും എസ്ഐടി ശ്രമം നടത്തുന്നു.

ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നു

ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നു

സനാതൻ സൻസ്ഥയ്ക്കായി ആയുധങ്ങൾ എത്തിച്ചുകൊടുത്തതിനാണ് താവ്ഡെയെ കഴിഞ്ഞ വർഷം സിബിഐ കസ്റ്റഡിയിലെടുത്തത്.

 പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്‍സാന്‍. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

English summary
A special investigation team (SIT) of Karnataka Police probing Gauri Lankesh’s murder has sent a series of images of the shooting, captured on a CCTV camera at the journalist-activist’s home, to a digital laboratory in the United States for enhancement in an effort to identify the assailants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X