Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരി ലങ്കേഷ് വധം: ത്രിശങ്കുവിലായത് സര്‍ക്കാര്‍, പ്രത്യേക അന്വേഷണ സംഘം! റിപ്പോര്‍ട്ട് തേടി കേന്ദ്രം

ഐജി തലവനായ പ്രത്യേക അന്വേഷ​ണ സംഘമാണ് കേസ് അന്വേഷിക്കുക

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേത അന്വേഷണ സംഘം. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി വ്യക്തമാക്കിയത്. ഐജി തലവനായ പ്രത്യേക അന്വേഷ​ണ സംഘമാണ് കേസ് അന്വേഷിക്കുക. ഇതിന് പുറമേ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിലേയ്ക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഡിജിപിയ്ക്കും ഐജിയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതായും സിദ്ധരാമയ്യ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുരോഗമന ചിന്തകരായ ​എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ മരണവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് സിദ്ധരാമയ്യ നല്‍കിയത്. കര്‍ണ്ണാടയിലെ ക്രമസമാധാന നില മെച്ചപ്പെട്ടതാണെന്നും എല്ലാ യുക്തിവാദികള്‍ക്കും സ്വതന്ത്ര ചിന്തകര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും സുരക്ഷ നല്‍കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

siddaramaiah

55കാരിയായ ഗൗരി ലങ്കേഷിനെ അടുത്തുനിന്ന് വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാറില്‍ നിന്നിറങ്ങി ഗേറ്റിന് സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ബെംഗളൂരു സിഐ‍ഡി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. ഹെല്‍മെറ്റ് ധരിച്ച അക്രമികളുടെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+