കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷിന്റെ കൊലപാതകം;ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍,രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യൽ തുടരുന്നു

സംശയകരമായ സാഹചര്യത്തില്‍ പല സ്ഥലങ്ങളിലായി ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റ‍ിയിൽ. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പോലീസ് പിടിയിലായിരിക്കുന്നത്. സിസിടിവി ദ്യശ്യത്തിലെ വ്യക്തിയുമായി സാമ്യമുള്ള ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.സംശയകരമായ സാഹചര്യത്തില്‍ പല സ്ഥലങ്ങളിലായി ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.

ഒരാഴ്ച്ചയ്ക്കകം വിശ്വാസ വോട്ടെടുപ്പ് വേണം; ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടെന്ന് സ്റ്റാലിന്‍ഒരാഴ്ച്ചയ്ക്കകം വിശ്വാസ വോട്ടെടുപ്പ് വേണം; ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടെന്ന് സ്റ്റാലിന്‍

Recommended Video

cmsvideo
ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍ | Oneindia Malayalam

ഇയാളുടെ മൊബൈൽ ടവർ പരിശോധിച്ചപ്പോൾ കുറച്ചു ദിവസങ്ങളായി ഗൗരി ലങ്കേഷിന്റെ വീടിന്റെ പരിസരത്തായി കണ്ടെത്തിയിരുന്നു. സംശയാസ്പദമായ രീതിയിൽ ഇയാളുടെ ഫോൺ ഇടക്കിടെ സ്വിച്ച് ഓഫ് ആകുകയും ഓൺ ആകുകയും ചെയ്തിരുന്നു. ഇതു സംശയത്തിന് കാരണമായി. ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരം പുറച്ചു വരുമെന്നാണ് സൂചന.

gowri lenkesh

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫിസില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം ഗാന്ധി ബസാറിലെ ഓഫീസില്‍ നിന്നും അവരുടെ വീട്ടിലേക്കുള്ള വഴികള്‍ വരെയുള്ള വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇത്തരത്തില്‍ ശേഖരിച്ച അഞ്ഞൂറോളം ദൃശ്യങ്ങളില്‍ നിന്നാണ് സംശയാസ്പദകമായി കണ്ട ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

ഇയാളുടെ മൊബൈൽ ഫോണിന്റെ ടവർ പരിശോധിച്ചപ്പോൾ കുറച്ച് ദിവസങ്ങളായി ഗൗരി ലങ്കേഷിന്‍റെ വീടിന്റെ പരിസരത്തായാണ് കണ്ടെത്തിയത്. ഇടക്കിടെ സ്വിച്ച് ഓഫ് ആയും സ്വിച്ച് ഓൺ ആയും സംശയാസ്പദമായ രീതിയിലാണ് മൊബൈൽ ഫോൺ പരിധി.

പിടിയിലായത് ആന്ധ്രാ സ്വദേശി

പിടിയിലായത് ആന്ധ്രാ സ്വദേശി

ഗൗരിയുടെ മരണത്തെ തുടർന്ന് കേരള, തമിഴ് നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളോട് കർണാടക സർക്കാർ സഹായം അഭ്യർഥിച്ചിരുന്നു. കൂടാതെ ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് അധികൃതരുമായി കർണാടക പോലീസ് കൊലപാതകത്തിനു ശേഷമുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

 കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചു

കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചു

ഗൗരി ലങ്കേഷിന്റെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം അറിയിച്ചു

അന്വേഷണ സംഘം വിപുലീകരിച്ചു

അന്വേഷണ സംഘം വിപുലീകരിച്ചു

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടറുമാര്‍ ഉള്‍പ്പെടെ 44 പേരെ പുതുതായി ഉള്‍പ്പെടുത്തി. ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്.

 രൂപ രോഖ തയ്യാറാക്കിയിരുന്നില്ല

രൂപ രോഖ തയ്യാറാക്കിയിരുന്നില്ല

സിസി ടിവി ദൃശ്യങ്ങളില്‍ അക്രമികൾ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാനും കഴിഞ്ഞിരുന്നില്ല.

 പാരതോഷികം പ്രഖ്യാപിച്ചു

പാരതോഷികം പ്രഖ്യാപിച്ചു

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജനങ്ങളുടെ സഹായം തേടിയിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രാലയം കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഐജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പ്രസിദ്ധീകരിച്ചത്.

English summary
EVEN AS the family of slain rationalist Narendra Dabholkar has been awaiting an audience with Chief Minister Devendra Fadnavis for over a fortnight, son Hamid Dabholkar urged the Karnataka Police on Sunday to take custody of Virendra Tawde and unravel the mystery behind the killing of journalist and activist Gauri Lankesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X