ഗൗരി ലങ്കേഷ് വധം: മരിക്കുന്നതുവരെ അക്രമി വെടിയുതിര്‍ത്തു, ക്യാമറ സ്ഥാപിച്ചത് രണ്ടാഴ്ച മുന്‍പ്!
അക്രമികളില്‍ ഒരാളാണ് ഗൗരിയ്ക്കുനേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതെന്ന വസ്തുത മാത്രമാണ്
ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് മരിക്കുന്നതുവരെ അക്രമി വെടിയുതിര്‍ത്തുവെന്ന് പോലീസ്. രാജരാജേശ്വരി നഗറിലെ വസതിയില്‍ വച്ച് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് പോലീസിന് ഈ വിവരം ലഭിക്കുന്നത്.
ഗൗരിയെ ആക്രമിച്ചത് മൂന്ന് പേര്‍ ചേര്‍ന്നാണെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ എത്ര പേര്‍ ചേര്‍ന്നാണ് കൃത്യം നടപ്പിലാക്കിയതെന്ന കാര്യവും വ്യക്തമല്ല. എന്നാല്‍ അക്രമികളില്‍ ഒരാളാണ് ഗൗരിയ്ക്കുനേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതെന്ന വസ്തുത മാത്രമാണ് അന്വേഷണം പുരോഗമിക്കുന്ന കേസില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

സിസിടിവി പറയുന്നത്
ഗൗരി ലങ്കേഷിന്‍റെ വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള രണ്ട് സിസിടിവി ക്യാമറകളില്‍ നിന്ന് പോലീസ് ശേഖരിച്ചിട്ടുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കറുത്ത ഹെല്‍മെറ്റ് ധരിച്ച് ഗൗരിയെ പിന്തുടര്‍ന്ന് വീട്ടുവളപ്പിലെത്തിയ അക്രമിയാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ വ്യക്തമല്ല. കാറില്‍ നിന്നിറങ്ങി ഗേറ്റിനുള്ളിലേയ്ക്ക് കടക്കുമ്പോഴാണ് വെടിവെച്ചു വീഴ്ത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ക്യാമറകളും പരിശോധിച്ചു
സെപ്തംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീട്ടിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയുള്ള എല്ലാ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ബസവന ഗുഡിയില്‍ നിന്ന് രാജരാജേശ്വരി നഗറിലെ വസതിയില്‍ വച്ച് വെടിയേറ്റ് മരിക്കുന്നതു വരെയുള്ള പ്രദേശത്തെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചിട്ടുള്ളത്.

ഇമെയിലും ഭീഷണിക്കത്തുകളും
നക്സലുകളില്‍ നിന്ന് ഗൗരി ലങ്കേഷിന് ഭീഷണിക്കത്തുകളും ഇമെയില്‍ വിദ്വേഷ സന്ദേശങ്ങളും ലഭിച്ചിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ചൂണ്ടിക്കാണിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനുള്ള വിവരങ്ങളെന്ന തരത്തിലാണ് ഇന്ദ്രജിത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ചെറിയ ഗേറ്റ് വഴി അകത്തേയ്ക്ക്
കാര്‍ നിര്‍ത്തി ഹെഡ് ലൈറ്റും എന്‍ജിനും ഓഫ് ചെയ്യുന്നതിന് മുമ്പായി വലിയ ഗേറ്റിന് സമീപത്തുള്ള ചെറിയ ഗേറ്റ് വഴിയാണ് ഗൗരി കോമ്പൗണ്ടിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നത്. ഈ സമയത്താണ് അക്രമി വെടിയുതിര്‍ക്കുന്നത്. പിറകില്‍ നിന്ന് ആക്രമിച്ച അജ്ഞാതന്‍ നാല് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് വിവരം. വെടിയേറ്റതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും നെഞ്ചിലും തലയിലും വെടിയേറ്റ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു.

ടൂവീലറിന്‍റെ ശബ്ദം
ഗൗരിയ്ക്ക് വെടിയേറ്റതിന് പിന്നാലെ ഒരു ടൂവീലറിന്‍റെ ശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ഗൗരിയുടെ കാറിന്‍റെ വെളിച്ചത്തില്‍ സ്റ്റാര്‍ട്ട് ചെയ്തുപോയ വാഹനം കണ്ടുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. സാമാന്യം പൊക്കമുള്ള 35നും 40 നും ഇടയില്‍ പ്രായമുള്ളയാളാണ് അക്രമിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍
ഗൗരി ലങ്കേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ബുള്ളറ്റുകളാണ് ഗൗരിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലും മൂന്നാമത്തേത് ഹൃദയത്തിലുമാണ് തുളച്ചുകയറിയിരുന്നത്. ഹൃദയത്തിലേറ്റ വെടിയുണ്ടയാണ് മരണത്തിനിടയാക്കിയത്.

ഇമെയിലും ഭീഷണിക്കത്തുകളും
നക്സലുകളില്‍ നിന്ന് ഗൗരി ലങ്കേഷിന് ഭീഷണിക്കത്തുകളും ഇമെയില്‍ വിദ്വേഷ സന്ദേശങ്ങളും ലഭിച്ചിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ചൂണ്ടിക്കാണിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനുള്ള വിവരങ്ങളെന്ന തരത്തിലാണ് ഇന്ദ്രജിത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications