ഗൗരി ലങ്കേഷിന്റെ മരണം; സിബിഐ അന്വഷണമില്ല, പ്രത്യേക സംഘം അന്വേഷിക്കും, ഒരാൾ കസ്റ്റഡിയിൽ
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ലെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. സിബിഐ അന്വേഷണം ആഭ്യന്തരമന്ത്രിയും ഡിജിപിയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പോലീസിന്റെ പ്രത്യക സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊലയാളിയെ കുറിച്ചുള്ള കൂടുതൽ വിവരം പോലീസിന് ലഭിച്ചെന്നാണ് സൂചന. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഒരാൾ ബൈക്കിൽ പിന്തുടർന്നതായും കണ്ടെത്തി. ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലും വാതിലിലുമുള്ള സിസിടിവിയിൽ നിന്നാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്. വെളിച്ചം കുറവായതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.

ഒരാൾ കസ്റ്റഡിയിൽ
അതിനിടെ ഗൗരി ലങ്കേഷിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കമംഗളൂര്‍ സ്വദേശിയെയാണ് കസ്റ്റഡിയിലായത്.

രണ്ട് ബൈക്ക്
ഹെൽമറ്റ് ധരിച്ച ഒരാൾ ദൃശ്യങ്ങളിൽ കാണാം. രണ്ട് ബൈക്കിന്റെ ശബ്ദം കേട്ടെന്ന് അയൽവാസികളിൽ ഒരാൾ മൊഴി നൽകിയിട്ടുണ്ട്.

ഒരാളുടെ ദൃശ്യം
മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ പരിശോധനക്ക് അയച്ചു. ഗൗരി ലങ്കേഷ് ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ബൈക്കിൽ പിന്തുടരുന്ന ഒരാളുടെ ദൃശ്യം പോലീസിന് ലഭിച്ചു.

സിബിഐ അന്വേഷണം
സംഘപരിവാർ സംഘടനകളെ സംശയിക്കുന്ന സാഹചര്യത്തിൽ സി ബി ഐ അന്വേഷണം എന്ന ആവശ്യത്തോട് ബി ജെ പി യും യോജിക്കുകയായണ്. സഹോദരൻ ഇിന്ദ്രജിത് ലങ്കേഷും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഏഴ് റൗഡ് വെടിയുതിർത്തു
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം അവരുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും തറച്ചു.

ഭീഷണിയുള്ളതായി പരാതി ഇല്ല
ഭീഷണിയുളളതായി ഗൗരി ലങ്കേഷ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. കല്‍ബുര്‍ഗിയുടെ കൊലുപാതകവുമായി ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനായിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.












Click it and Unblock the Notifications