കല്‍ബുര്‍ഗിയെയും പന്‍സാരെയെയും കൊല്ലാനുപയോഗിച്ച അതേതരം തോക്ക്, പിന്നില്‍ പ്രൊഫഷണല്‍ കില്ലര്‍..?
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്. എഎം കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്ര ദബോല്‍ക്കറിനെയും വധിച്ച അതേ തരം തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിനു നേരെയും വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്.
എതിര്‍ക്കുന്ന ശബ്ദങ്ങളെ രാജ്യത്ത് ജീവിക്കാനനുവദിക്കാത്ത, തൂലികയെയും അക്ഷരങ്ങളെയും ഭയക്കുന്ന അതേ രാഷ്ട്രീയം തന്നെയാണ് ഗൗരി ലങ്കേഷിന്റെയും കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്
മൂന്ന് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നും വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നാണ് കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്ര ദബോല്‍ക്കറിനെയും വധിച്ച അതേ തരം തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിനും വെടിയേറ്റതെന്ന നിഗമനത്തില്‍ പോലീസ് എത്തുന്നത്. നാലാമത്തെ വെടിയുണ്ട ഗൗരിയുടെ ശരീരത്തില്‍ പതിക്കാതെ പോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വീടിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു
വെടിയേറ്റതിനു ശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെന്നാണ് സിസടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ പതിച്ച അവര്‍ തളര്‍ന്നു വീഴുകയായിരുന്നു. വെടിയുണ്ടകളുടെ ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഗൗരിയെ ആശുപത്രിയിലെത്തിച്ചത്. അയല്‍വാസകള്‍ എത്തുമ്പോള്‍ ഗൗരി രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ച അജ്ഞാതന്‍
ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്ത അജ്ഞാതനെ കണ്ടെത്തുന്നതിനാവശ്യമായ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. കൊലപാതകത്തിനു പിന്നില്‍ രണ്ടിലേറെ ആളുകള്‍ ഉണ്ടാകാമെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു പിന്നില്‍ ഒരു പ്രൊഷണണല്‍ കില്ലറാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30 തോടു കൂടിയാണ് സംഭവം നടന്നത്. കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റതെന്നാണ് പോലീസ് പറയുന്നത്.

തോക്ക്
7.65 എംഎം പിസ്റ്റള്‍ ആണ് കൊലപാതകി ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. 2015 ല്‍ കല്‍ബുര്‍ഗിയെയും 2013 ല്‍ ഗോവിന്ദ് പന്‍സാരയെയും വധിക്കാനുപയോഗിച്ചത് ഇതേ തരം തോക്കാണ്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച ബുള്ളറ്റിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും ബെംഗളൂരു പോലീസ് അറിയിച്ചിട്ടുണ്ട്. പന്‍സാരെയുടെ കൊലപാതകത്തില്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദ സംഘടനയായ സനാതന്‍ സന്‍സ്തക്കു പങ്കുണ്ടെന്നാണ് കേസന്വേഷണം നടത്തുന്ന സിബിഐ സംഘം സംശയിക്കുന്നത്.

പിടിച്ചുപറിക്കാരിയെന്ന് സനാതന്‍ സന്‍സ്ത
ഗൗരി ലങ്കേഷിനെ പിടിച്ചുപറിക്കാരിയെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വിശേഷിപ്പിക്കുന്നത്. അവരുടെ പിടിച്ചുപറിക്ക് ഇരകളായവരെക്കുറിച്ച് ആരും സംസാരിക്കില്ലെന്നാണ് ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ സനാതന്‍ സന്‍സ്ത വക്താവ് ചേതന്‍ രാജന്‍ പറഞ്ഞത്. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തരാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.

സ്വത്തു തര്‍ക്കവും നക്‌സലേറ്റ് ബന്ധവും
ഗൗരി ലങ്കേഷിന് നക്‌സലേറ്റ് ബന്ധങ്ങളുണ്ടെന്നും കൊലപാതകത്തിനു പിന്നിലുള്ള കാരണം സഹോദരനുമായി ഉണ്ടായിരുന്ന സ്വത്തു തര്‍ക്കമാണെന്നും സനാതന്‍ സന്‍സ്ത ആരോപിക്കുന്നു. ഗൗരി ലങ്കേഷിന്റെ പേര് ആദ്യമായി കേള്‍ക്കുന്നതു തന്നെ കൊലപാതക വാര്‍ത്ത അറിയുമ്പോളാണ് എന്നാണ് ചേതന്‍ രാജന്‍ പറഞ്ഞത്.

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വിമര്‍ശക
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഉറക്കെ ശബ്ദിച്ചവരില്‍ ഒരാള്‍ കൂടിയാണ് ഗൗരി ലങ്കേഷ്.

ഭീഷണി
ഗൗരി ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ ഇക്കാര്യം പല തവണ തുറന്ന് പറയുകയും ചെയ്തിരുന്നു. കല്‍ബുറഗിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ മുന്‍നിരയില്‍ ഗൗരി ലങ്കേഷ് ഉണ്ടായിരുന്നു.

വര്‍ഗ്ഗീയതക്കെതിരെ പോരാടി
സാമൂഹിക പ്രവര്‍ത്തക കൂടിയായ ഗൗരി ലങ്കേഷ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ്. വര്‍ഗ്ഗീയതയിക്കെതിരായി ശക്തമായ നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു ഇവര്‍. ഇതിന്റെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് ഇവര്‍ നിരന്തരം ഭീഷണികള്‍ നേരിട്ടിരുന്നു.












Click it and Unblock the Notifications