കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് വധക്കേസ്: രണ്ടാമത്തെ കുറ്റവാളി ഇന്‍റപോൾ തേടുന്ന കുറ്റവാളിയെന്ന് വെളിപ്പെടുത്തൽ!

Google Oneindia Malayalam News

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ കുറ്റവാളികളെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. കേസിലെ കുറ്റവാളിയായ രണ്ടാമന് ഗോവ് സ്ഫോടനക്കേസില്‍ പോലീസ് അന്വേഷിക്കുന്നയാളാണെന്നാണ് കണ്ടെത്തൽ. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ക്കെതിരെ സ്ഫോടനക്കേസിൽ ഇന്റർപോള്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒമ്പത് വർഷം മുമ്പ് നടന്ന ഗോവ സ്ഫോടനക്കേസിലെ കുറ്റവാളിയായ ഇയാൾക്കെതിരെ എന്‍ഐഎയുടെ ആവശ്യപ്രകാരമാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സപ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഗൗരി ലങ്കേഷിനെ വധിച്ചതിന് ശേഷം അക്രമികള്‍ വധിക്കാന്‍ ലക്ഷ്യം വെച്ചിരുന്നത് യുക്തിവാദിയായ കെഎസ് ഭഗവാനെയാണ് അന്വേഷണ സംഘം പുറത്തുവിട്ട വിവരം. ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെടി നവീന്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 18നാണ് സെന്‍ട്രൽ സിബിഐ 37കാരനായ ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ അറസ്റ്റിലാവുന്നത്. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടന സനാതൻ സന്‍സ്തയുടെ പോഷക ഹിന്ദുയുവസേന.

ആരാണ് പ്രവീണ്‍ കുമാര്‍

ആരാണ് പ്രവീണ്‍ കുമാര്‍


ഗൗരി ലങ്കേഷ് വധക്കേസിൽ ഇനി പിടിയിലാവാനുള്ളത് പ്രവീണ്‍ കുമാർ ലിംകാർ എന്നയാള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ സ്വദേശിയായ ഇയാള്‍ തീവ്രഹിന്ദുത്വ സംഘടന സനാതൻ സൻസ്തയുടെ പ്രവര്‍ത്തകനാണ്. 2009ലെ മദ്ഗാവ് സ്ഫോടനക്കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം പ്രവീണ്‍ കുമാറും കുറ്റക്കാരനാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രവീണിനെ കാണാതായിരുന്നു. ദീപാവലി പരിപാടിയില്‍ സ്ഫോടനം നടത്തുന്നതിനായി സ്ഫോടക വസ്തുുക്കള്‍ കടത്തുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ നാല് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കറ്റവാളികളാണെന്ന് കണ്ടെത്തിയതോടെ സനാതന്‍ സന്‍സ്തയുടെ ജയപ്രകാശ് എന്ന അണ്ണ, സാരംഗ് അകോല്‍ക്കര്‍, രുദ്ര പാട്ടീല്‍ എന്നിവരെയും കാണാതായി പ്രഖ്യാപിച്ചിരുന്നു. കാണാതായ നാല് പേരെയും കുറ്റവാളികളായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍ ഇവര്‍ക്കെതിരെ റെഡ‍് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 നവീന്റെ അറസ്റ്റ്

നവീന്റെ അറസ്റ്റ്

മാര്‍ച്ച് ഒമ്പതിനാണ് കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം വധക്കേസില്‍ രണ്ടാമത്തെ കുറ്റവാളി പ്രവീണ്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അനധികൃത ബുള്ളറ്റുകളുമായി കെടി നവീന്‍ എന്ന ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ അറസ്റ്റിലായതാണ് കേസില്‍ വഴിത്തിരിവായത്. 37 കാരനാണ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ നവീന്‍കുമാര്‍. തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്തയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു യുവസേന. സെപ്തംബര്‍ അഞ്ചിന് രാത്രി വീട്ടുവളപ്പില്‍ നിന്നാണ് അ‍ജ്ഞാതരുടെ വെടിയേറ്റ് 55 കാരിയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. തനിക്കൊപ്പം പ്രവീണ്‍ എന്നയാള്‍ കൂടി ഗൗരി ലങ്കേഷിന്റെ വീട് കണ്ടുപിടിക്കാനും നീക്കങ്ങള്‍ നിരീക്ഷിക്കാനും ഉണ്ടായിരുന്നുവെന്നാണ് നവീന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി 18ന് ബെംഗളൂരുവിലെ ഉപ്പര്‍പ്പേട്ടില്‍ നിന്നാണ് നവീന്‍ കുമാര്‍ അറസ്റ്റിലാവുന്നത്. അനധികൃതമായി ബുള്ളറ്റുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന സെന്‍ട്രല്‍ സിബിഐയുടെ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് സനാതന്‍ സന്‍സ്തയും ഗൗരി ലങ്കേഷ് വധവുമായി നവീന്‍ കുമാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

 പ്രവീണ്‍ ലിംകാറിന് സനാതന്‍ സന്‍സ്ത ബന്ധം

പ്രവീണ്‍ ലിംകാറിന് സനാതന്‍ സന്‍സ്ത ബന്ധം

സനാതന്‍ സന്‍സ്തയുടെ സജീവപ്രവര്‍ത്തകനായ പ്രവീണ്‍ ലിംകാര്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. 2013ല്‍ പൂനെയില്‍ വച്ച് നരേന്ദ്ര ദബോല്‍ക്കര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലും പ്രവീണ്‍ ലിംകാറിന് പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നാല് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ കാണാതായ സംഭവത്തില്‍ പങ്കില്ലെന്ന് സനാതന്‍ സന്‍സ്ത വ്യക്തമാക്കിയിട്ടുണ്ട്. ഗൗരി ലങ്കേഷ് വധക്കേസിന് പിന്നാലെ ബെംഗളൂരുവില്‍ വച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സനാതന്‍ സന്‍സ്ത അഭിഭാഷകന്‍ സഞ്ജയ പുനലേക്കര്‍ ഈ അവകാശ വാദം ഉന്നയിച്ചിട്ടുള്ളത്. വ്യാജ ക്രിമിനല്‍ കേസുകളില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചില പ്രവര്‍ത്തകര്‍ ഒളിവില്‍ പോയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു.

 ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ഒഴിഞ്ഞ കാറ്റ്രിഡ്ജുകളും വെടിയുണ്ടകളും എംഎം കല്‍ബുര്‍ഗിയെ വധിച്ച തോക്കിന് സമാനമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പണ്ഡിതനായ എംഎം കല്‍ബുര്‍ഗിയെ 2015 ആഗസ്റ്റ് 30നാണ് വധിക്കുന്നത്. കര്‍ണാടകയിലെ ധാര്‍വാര്‍ഡില്‍ വച്ചാണ് കല്‍ബുര്‍ഗി വെടിയേറ്റ് മരിക്കുന്നത്. 7. 65 എംഎം തോക്ക് ഉപയോഗിച്ചാണ് കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചിട്ടുള്ളതെന്ന് കേസ് അന്വേഷിക്കുന്ന കര്‍ണാടക പോലീസിലെ പ്രത്യേക സംഘം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഒരേ സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ സംഘം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഗോവിന്ദ് പന്‍സാരെയുടെ വധക്കേസുമായും സംഘത്തിന് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2013 ആഗസറ്റ് 25നാണ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് മരിക്കുന്നത്.

English summary
A second suspect identified in the murder of journalist Gauri Lankesh could be a man from Maharashtra who was declared missing and against whom an Interpol red-corner notice was issued at the instance of the National Investigation Agency (NIA) for links to a bomb blast in Goa nine years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X