ഗൗരി ലങ്കേഷ് വധം: അക്രമികളെ തിരിച്ചറിഞ്ഞു! ഛായാചിത്രങ്ങള്‍ പുറത്തുവിട്ടു, ഇനി നിര്‍ണായകം!

കുറ്റവാളികളില്‍ ഒരാളുടെ ഫോട്ടോയും ഛായാചിത്രങ്ങളുമാണ് പ്രത്യേക അന്വേഷണ സംഘം പുറത്തുവിടുക

ബെംഗളൂരു: കന്നഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ വഴിത്തിരിവുണ്ടായേക്കുമെന്ന് സൂചന. കുറ്റവാളികളെ തിരിച്ചറിഞ്ഞ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ ഛായാചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മൂന്ന് കുറ്റവാളികളില്‍ രണ്ട് പേരെയാണ് സംഘം തിരിച്ചറി‍ഞ്ഞിട്ടുള്ളതെങ്കിലും മൂന്ന് പേരുടേയും ഛായാ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാളുടെ ഫോട്ടോയും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബൈക്കിലെത്തി കുറ്റകൃത്യ നടത്തിയ കുറ്റവാളികളെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘത്തിന്‍റെ ഈ നീക്കം.

സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുള്ള കുറ്റവാളികളുടെ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള ഛായാചിത്രങ്ങളാണ് അന്വേഷണ സംഘം പുറത്തുവിടാനിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയ്ക്കാണ് രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.

 കുറ്റവാളികള്‍ പരിചിതര്‍!

കുറ്റവാളികള്‍ പരിചിതര്‍!


ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ നേരത്തെയും പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന ദൃക്സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ ഛായാചിത്രങ്ങള്‍ പുറത്തുവിടാന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നത്. അക്രമികള്‍ എത്തിയ ഇരു ചക്ര വാഹനത്തിന്‍റെ വിവരങ്ങള്‍ എന്നിവയും പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച പുറത്തുവിട്ടേയ്ക്കും.

 കോണ്‍ഗ്രസിന് വിമര്‍ശനം

കോണ്‍ഗ്രസിന് വിമര്‍ശനം

പ്രമുഖ കന്ന‍ഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട് ഒരു മാസം തികയാനിരിക്കെ കൊലയാളികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗൗരിയ്ക്കെതിരെ നേരത്തെ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 സ്കോട്ട്ലന്‍റ് യാര്‍ഡ്

സ്കോട്ട്ലന്‍റ് യാര്‍ഡ്

കന്നഡ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്നവരാണ് ബുധനാഴ്ച ബെംഗളൂരുവിലെത്തിയത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്‍റെ ഉറവിടവും അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. സ്കോട്ട്ലന്‍റ് യാര്‍ഡില്‍ നിന്നുള്ള സംഘമെത്തിയതോടെ ഇതുവരെ കേസില്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ കല്‍ബുര്‍ഗി വധക്കേസിലും കര്‍ണ്ണാ‌ടക പോലീസ് സ്കോട്ട്ലന്‍റ് യാര്‍ഡിന്‍റെ സഹായം തേടിയിരുന്നു.

വെടിവെച്ചു വീഴ്ത്തി

വെടിവെച്ചു വീഴ്ത്തി

55കാരിയായ ഗൗരി ലങ്കേഷിനെ അടുത്തുനിന്ന് വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാറില്‍ നിന്നിറങ്ങി ഗേറ്റിന് സമീപത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ബെംഗളൂരു സിഐ‍ഡി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിക്കുന്നത്. ഹെല്‍മെറ്റ് ധരിച്ച അക്രമികളുടെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് സൂചന.

നക്സലുകള്‍ കൈകഴുകി!

നക്സലുകള്‍ കൈകഴുകി!

കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിനെതിരെ നക്സലുകളില്‍ക്കിടയില്‍ നിന്നുതന്നെ എ​തിര്‍പ്പുകളുണ്ടായിരുന്നു. കന്യാകുമാരി ഉള്‍പ്പെടെ രണ്ട് പേരെ കീഴടങ്ങാന്‍ ഗൗരി പ്രേരിപ്പിച്ചതും വിയോജിപ്പിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് നക്സലുകള്‍ ഗൗരിയ്ക്കെതിരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനെതിരെ നക്സലുകള്‍ ലംഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് വ്യക്തമാക്കുന്നു. നീക്കത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലഘുലേഖ പുറത്തിറക്കിയത്. എന്നാല്‍ തനിക്ക് ഭീഷണിയു​ണ്ടെന്ന കാര്യം അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.

 അപകീര്‍ത്തി കേസില്‍

അപകീര്‍ത്തി കേസില്‍

ഗൗരി ലങ്കേഷ് ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിജെപി നേതാക്കളായ പ്രഹ്ളാദ് ജോഷിയും മറ്റൊരാളും നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ആറ് തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 10,000 രൂപ പിഴയുമാണ് കീഴ് കോടതി വിധിച്ചത്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിച്ചതോടെ ഗൗരി ലങ്കേഷിന് ജാമ്യം ലഭിക്കുകയും ചെയ്തു. 2008 ജനുവരി 23 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരിലായിരുന്നു വിവാദങ്ങള്‍.

മാവോവാദികള്‍ക്കൊപ്പം

മാവോവാദികള്‍ക്കൊപ്പം

മാവോയിസ്റ്റുകളും സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് വേണ്ടി മധ്യസ്ഥത വഹിച്ച ഗൗരി ലങ്കേഷ് കന്യാകുമാരി ഉള്‍പ്പെടെ മൂന്ന് മാവോവോദികളെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. മാവോവാദികള്‍ക്ക് സമൂഹത്തില്‍ അര്‍‌ഹമായ പരിഗണനയും പുനരവധിസിപ്പിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണമെന്ന ആശയമാണ് സര്‍ക്കാരിന് മുമ്പാകെ ഗൗരി മുന്നോട്ടുവച്ച ആശയം.

 മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക്

മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക്

ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ തന്നെയാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ദില്ലിയിലേയ്ക്ക് സ്ഥലം മാറിയെങ്കിലും ഏറെ വൈകാതെ ബെംഗളൂരുവില്‍ തിരിച്ചെത്തുകയും ചെയ്തു. പിതാവ് ലങ്കേഷിന്‍റെ മരണത്തോടെ ലങ്കേഷ് പത്രിക എന്ന ടാബ്ലോയ്ഡിന്‍റെ എഡിറ്ററായി ചുമതലയേറ്റു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടാനുള്ള തൂലികയായിരുന്നു പിതാവ് ആരംഭിച്ച ടാബ്ലോയ്ഡ് മാസിക.

 സ്വന്തം സ്ഥാപനത്തില്‍

സ്വന്തം സ്ഥാപനത്തില്‍

മാവോവാദികളോട് അടുപ്പം സൂക്ഷിച്ചിരുന്ന ഗൗരിയ്ക്ക് നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നു. ഇതേ വിഷയത്തില്‍ സഹോദരനുമായുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ലങ്കേഷ് പത്രിക വിട്ട ഗൗരി സ്വന്തമായി മാസിക ആരംഭിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+