കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവാനും ഗിരീഷ് കര്‍ണാടും ഹിന്ദുത്വ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റില്‍.... ഏത് നിമിഷവും കൊല്ലപ്പെടാം!!

ഹിന്ദുത്വ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഭഗവാനും ഗിരീഷ് കര്‍ണാടും

Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ്. ഇതിന്റെ കേസിന് പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘം. കൊലയാളികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലാണ് ഇപ്പോള്‍ പോലീസിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. രാജ്യത്ത് മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്ന ഒരാളും സുരക്ഷിതരല്ലെന്ന് സൂചിപ്പിക്കുന്നതാണ് ഡയറി. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎസ് ഭഗവാന്‍ മുതല്‍ ഗിരീഷ് കര്‍ണാട് വരെ ഈ പട്ടികയിലുണ്ട്. ഇവര്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇവരെ കൊലപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ നടന്നുവെന്നാണ് ഡയറി വെളിപ്പെടുത്തുന്നത്. നേരത്തെ തന്നെ കൊല്ലാന്‍ പലതരത്തില്‍ ശ്രമമുണ്ടായതായി ഭഗവാന്‍ ആരോപിച്ചിരുന്നു. പോലീസുകാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകത്തില്‍ ഹിന്ദുതീവ്രവാദം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഹിന്ദുത്വ വിമര്‍ശകര്‍....

ഹിന്ദുത്വ വിമര്‍ശകര്‍....

ഹിന്ദുത്വ വിമര്‍ശകര്‍ക്കാണ് വളരെ വലിയ ഭീഷണി രാജ്യത്ത് നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു. അന്ധവിശ്വാസ വിരുദ്ധ ബില്‍ പാസാക്കാനുള്ള ശ്രമങ്ങളെ ഇത്തരം ഹിന്ദുത്വ ഭീകരരെ ചൊടിപ്പിച്ചിച്ചിട്ടുണ്ട്. നേരത്തെ എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ സമാന രീതിയിലാണ് ഭഗവാനെയും കൊല്ലാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭഗവാന്റെ വീടിന് മുമ്പിലുള്ള ഒരുവാഹനം നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും പോകാറുണ്ടെന്ന് പോലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. ഭഗവാനുള്ള സുരക്ഷ പോലീസ് വര്‍ധിപ്പിക്കുകയും ചെയ്തു.

ഗൂഢാലോചന മാത്രമല്ല....

ഗൂഢാലോചന മാത്രമല്ല....

വെറുതെ ഗൂഢാലോചന നടത്തുന്ന അക്രമികളല്ല ഇവരെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. വിമര്‍ശകരെ മുഴുവന്‍ കൊന്നൊടുക്കാന്‍ ഏതറ്റം പോവുന്നവരാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍. ഇത് തെളിയിക്കപ്പെട്ടതാണെന്ന് പോലീസ് പറയുന്നു. അജ്ഞാത ഗ്രൂപ്പാണ് ഈ അക്രമി സംഘത്തെ മുഴുവന്‍ നയിക്കുന്നത്. ഈ സംഘത്തിന്റെ തലവന്‍ കൈവശം വെച്ചിരുന്ന ഡയറിയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് എട്ടുപേരാണ് ഈ ഡയറിയിലുള്ളത്.

ഹിറ്റ്‌ലിസ്റ്റ് ഞെട്ടിപ്പിക്കുന്നത്....

ഹിറ്റ്‌ലിസ്റ്റ് ഞെട്ടിപ്പിക്കുന്നത്....

കൊന്നു കളയേണ്ടവരുടെ ഹിറ്റ്‌ലിസ്റ്റ് കണ്ട് പോലീസ് പോലും ഞെട്ടി. ഗൗരി ലങ്കേഷിന് പുറമേ ഭഗവാനും വീരഭദ്ര ചെന്നമല്ലയും ഗിരീഷ് കര്‍ണാടുമൊക്കെയാണ് ആ പട്ടികയില്‍ ഉള്ളത്. നിദുമമിതി മഠാധിപതിയാണ് വീരഭദ്ര ചെന്നമല്ല. നേരത്തെ തന്നെ ചെന്നമല്ല താന്‍ ഹിന്ദുത്വ ഭീകരരുടെ കൈകള്‍ കൊണ്ട് കൊല്ലപ്പെടാമെന്ന് വെളിപ്പെടുത്തിയിരുന്നു. കര്‍ണാടകത്തില്‍ അന്ധവിശ്വാസ വിരുദ്ധ ബില്‍ പാസാക്കാനുള്ള നടപടികള്‍ ശക്തമായതോടെ എഴുത്തുകാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത്.

കനത്ത സുരക്ഷ....

കനത്ത സുരക്ഷ....

ഗൗരി ലങ്കേഷ് കൊലപ്പെട്ടതിന് ശേഷം 26 പേര്‍ക്കാണ് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പാടാക്കിയത്. ഇതില്‍ യുക്തിവാദികളും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ഇവരെല്ലാം ഹിന്ദുത്വത്തിന്റെ വിമര്‍ശകരാണ്. വിമര്‍ശകരെ ഭീഷണിപ്പെടുത്തുക എന്നതാണ് കൊലയാളികളുടെ തന്ത്രമെന്ന് പോലീസ് പറയുന്നു. പലരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ വിമര്‍ശനം നിര്‍ത്തിയിട്ടുണ്ട്. പലരും പ്രസംഗിക്കുന്നതും എഴുതുന്നതും പോലും സ്വയം സെന്‍സര്‍ ചെയ്യുകയാണ്. ഇത് തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തകനായ സിഎസ് ദ്വാരകനാഥ് പറഞ്ഞു.

അടുത്ത ലക്ഷ്യം ഭഗവാന്‍

അടുത്ത ലക്ഷ്യം ഭഗവാന്‍

കെഎസ് ഭഗവാനാണ് അടുത്ത ലക്ഷ്യമെന്ന് പോലീസ് പറയുന്നു. കനത്ത സുരക്ഷയാണ് മൈസൂരിലെ അദ്ദേഹത്തിന് വീടിന് ഒരുക്കിയിരിക്കുന്നത്. പല പൊതുപരിപാടികളും ഇപ്പോള്‍ അദ്ദേഹം നിരസിക്കുകയാണ്. പോലീസിന്റെ നിര്‍ദേശമനുസരിച്ചാണ് ഇത്. എന്നാല്‍ തന്റെ കൃതികളില്‍ സെന്‍സര്‍ഷിപ്പ് നടത്തുകയോ അതല്ലെങ്കില്‍ വിമര്‍ശനങ്ങളില്‍ നിന്ന് ഭയന്ന് പിന്‍മാറുകയോ ചെയ്യില്ലെന്ന് ഭഗവാന്‍ പറയുന്നു. എന്തുകൊണ്ട് രാമമന്ദിരം നമുക്ക് ആവശ്യമില്ല എന്ന പുസ്തകം താന്‍ രചിച്ചിട്ടുണ്ടെന്നും ഇതും ഹിന്ദുത്വത്തെ വിമര്‍ശിക്കുന്നതാണെന്നും ഭഗവാന്‍ വ്യക്തമാക്കി.

പേടിച്ച് ഓടില്ല....

പേടിച്ച് ഓടില്ല....

ഭീഷണി ഭയന്ന് ഒളിച്ചോടില്ലെന്നാണ് എഴുത്തുകാരുടെ കൂട്ടായ്മ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങള്‍ ഹിന്ദുത്വത്തിനെതിരാണ് എന്നാല്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്ന് വീരഭദ്ര ചെന്നമല്ല പറയുന്നു. തുല്യതയും സാമൂഹിക നീതിയുമാണ് ഉണ്ടാവേണ്ടത്. കര്‍ണാടക പുരോഗമന ചിന്ത പുലര്‍ത്തുന്ന സംസ്ഥാനമാണ്. പല ആശയങ്ങളെയും പിന്തുണച്ചിട്ടുണ്ട് ഇവിടത്തെ ജനങ്ങള്‍. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നുകൊണ്ടിരിക്കുമെന്ന് ചെന്നമല്ല പറയുന്നു. മറ്റുള്ളവരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്

കുടുംബം ഭീതിയില്‍

കുടുംബം ഭീതിയില്‍

ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഹിറ്റ്‌ലിസ്റ്റിലുള്ളവരുടെ കുടുംബങ്ങള്‍ ഈ വാര്‍ത്ത കേട്ട് കടുത്ത ഭയത്തിലാണ്. എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ പാട്ടീലിന്റെ ഭാര്യ നീലാ പാട്ടീലും പട്ടികയിലുണ്ട്. ഭീഷണി കാര്യമാക്കുന്നില്ലെന്നും കുടുംബാംഗങ്ങളോട് സമാധാനമായിരിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും നീലാ പാട്ടീല് പറഞ്ഞു. മതത്തെയും വര്‍ഗീയതയെയും കുറിച്ച് പറയരുതെന്നാണ് ഇവരോട് കുടുംബത്തിലുള്ളവര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ദ്വാരകനാഥിന്റെ ഭാര്യ കോമല ദ്വാരകനാഥ് സുരക്ഷയെ വിമര്‍ശിച്ചിട്ടുണ്ട്. പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും തങ്ങള്‍ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറഞ്ഞു.

പോലീസില്‍ തമ്മിലടി.... സംഘടനകള്‍ കേസില്‍ ഇടപെടുന്നുവെന്ന് മുന്‍ ഡിജിപി, ഇത് പഴയ പോലീസല്ലെന്ന് മറുപടിപോലീസില്‍ തമ്മിലടി.... സംഘടനകള്‍ കേസില്‍ ഇടപെടുന്നുവെന്ന് മുന്‍ ഡിജിപി, ഇത് പഴയ പോലീസല്ലെന്ന് മറുപടി

ശക്തനായി ദിലീപ് 'അമ്മ'യിലേക്ക്!! തിരിച്ചുവരവിനായി മുറവിളികൂട്ടിയത് സിദ്ധിഖും വനിതാ താരങ്ങളുംശക്തനായി ദിലീപ് 'അമ്മ'യിലേക്ക്!! തിരിച്ചുവരവിനായി മുറവിളികൂട്ടിയത് സിദ്ധിഖും വനിതാ താരങ്ങളും

English summary
Gauri Lankesh murder suspect’s ‘hit list’ spikes threat perception to Karnataka’s Hindutva critics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X