Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരി ലങ്കേഷ് വധം; നാല് വര്‍ഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു

ബെംഗളൂരു: എഴുത്തുകാരിയും ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധക്കേസില്‍ വിചാരണ ആരംഭിക്കുന്നു. കര്‍ണാടകയിലെ പ്രത്യേക കോടതി കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് മെയ് 27 നാണ് വിചാരണ ആരംഭിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 2017 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ ഗൗരി ലങ്കേഷിന് നേര്‍ക്ക് സ്വവസതിയ്ക്ക് മുന്‍പില്‍ വെച്ച് വെടിവെക്കുകയായിരുന്നു.

കേസിലെ വിവരദാതാവ് കൂടിയായ ഇവരുടെ സഹോദരി കവിതാ ലങ്കേഷിന് പ്രത്യേക കോടതി ജഡ്ജി അനില്‍ ഭീമന്‍ കട്ടി വിചാരണ വിശദീകരിച്ച് സമന്‍സ് അയച്ചു. മെയ് 27ന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷ് പത്രികേ എന്ന കന്നഡ ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്നു ഗൗരി ലങ്കേഷ്. വര്‍ഗീയ വിദ്വേഷത്തിനെതിരെ അവര്‍ കോമു സൗഹാര്‍ദ വേദികെ എന്ന പേരില്‍ ഒരു ഫോറം രൂപീകരിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കായി ഫോറം പ്രവര്‍ത്തിച്ചിരുന്നു.

1

2014ല്‍ നക്‌സലുകളെ ആയുധം ഉപേക്ഷിച്ച് കീഴടങ്ങാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ തലവനായും ഗൗരി ലങ്കേഷ് നിയമിതയായിരുന്നു. ഗൗരി ലങ്കേഷ് കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിച്ചിരുന്നു. അന്വേഷണത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുകയും കേസുമായി ബന്ധപ്പെട്ട് 18 പ്രതികളില്‍ 17 പേരെ എസ് ഐ ടി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ 18-ാം പ്രതിയായ നിഹാല്‍ എന്നറിയപ്പെടുന്ന വികാസ് പട്ടേലിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

2

കേസിലെ മുഖ്യ സൂത്രധാരന്‍ അമോല്‍ കാലെ ആണെന്നും മറ്റൊരു പ്രതി പരുശുറാം വാഗ്മോര്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയാണെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ പറയുന്നു. പ്രൊഫസര്‍ എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവര്‍ത്തകരുടെയും യുക്തിവാദികളുടെയും കൊലപാതകങ്ങളുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും എസ് ഐ ടി വ്യക്തമാക്കി.

3

എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ ഗൗരി ലങ്കേഷ് മുന്‍നിരയിലുണ്ടായിരുന്നു. ആശയപരമായ കാരണങ്ങളാല്‍ നടന്ന കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘമാണെന്നാണ് പൊലീസ് നിഗമനം. അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍, അമിത് ദേഗ്വേക്കര്‍, ഭരത് കുരാനെ, രാജേഷ് ഡി ബംഗേര, മോഹന്‍ നായക്, സുരേഷ് എച്ച്എല്‍, സുധന്‍വ ഗോണ്ഡലേക്കര്‍, ശരദ് ബി കലാസ്‌കര്‍, വാസുദേവ് ബി സൂര്യവംശി, സുജിത് കുമാര്‍, മനോഹര്‍ യെദവെ, ശ്രീകാന്ത് ജെ പങ്കാര്‍ക്കര്‍, കെ ടി നവീന്‍ കുമാര്‍, ഋഷികേശ് ദേവദേകര്‍ അടക്കമുള്ള പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

4

മതത്തെ സംരക്ഷിക്കാനാണ് കൊല നടത്തിയത് എന്നാണ് ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ച പരശുറാം വാഗ്മോര്‍ മൊഴിനല്‍കിയത്. 'മതത്തെ സംരക്ഷിക്കാന്‍ നക്സലുകളെപ്പോലെ' പ്രവര്‍ത്തിക്കണമെന്നായിരുന്നു സനാതന്‍ സന്‍സ്തയുടെ ആഹ്വാനം. സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
സി പി ഐ എം, കോണ്‍ഗ്രസ്, എന്‍ സി പി എന്നീ പാര്‍ടികളും ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+