ഗൗരി ലങ്കേഷിന്റെ സഹോദരൻ 'കട്ട സംഘി'; അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമം, സത്യം പുറത്ത് വരുമോ?
ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പിന്നിൽ ഹിന്ദുത്വ ആശയക്കാരാണെന്ന ആരോപണം വഴി തിരിച്ചു വിടാൻ തീവ്ര ശ്രമം. മാവോയിസ്റ്റുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ആരോപണത്തില്‍നിന്ന് രക്ഷനേടാനാണ് ഇവരുടെ നീക്കം. അതിന് കൂട്ടു പിടിച്ചത്. ഗൗരി ലങ്കേഷിന്റെ സഹോദൻ ഇന്ദ്രജിത്തിനെയും. കഴിഞ്ഞ ജുലൈ ആറാം തീയതി ഇന്ദ്രജിത് ലങ്കേഷ് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ദ്രജിത് ലങ്കേഷിനെ പല ടെലിവിഷന്‍ ചാനലുകളും അതിഥിയാക്കി പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ബിജെപി ബന്ധം മറച്ചുപിടിച്ചാണ് പലരും ചര്‍ച്ച നടത്തിയത് എന്ന കാര്.യം വളരെ പ്രധാനപെട്ടതാണ്. റിപ്പബ്ലിക്ക് ടിവിയില്‍ ഒരു ഘട്ടത്തില്‍ ബിജെപി അനുകൂലിയായ ഇന്ദ്രജിത് എന്ന് അര്‍ണാബ് ഗോസ്വാമി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

മോദിയും യദ്യൂരപ്പയും
നരേന്ദ്ര മോദിയുടെയും യെദ്യൂരപ്പയുടെയും നേതൃത്വമാണ് തന്നെ ബിജെപിയില്‍ സജീവമാക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം അന്ന് പറഞ്ഞത്. നേരത്തെ തന്നെ ബി ജെ പിയുടെ ആശയങ്ങളുമായി തനിക്ക് ആഭിമുഖ്യവും ബന്ധവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റുകൾക്കെതിരെ
ബിജെപിയില്‍ ചേരാനുള്ള തന്റെ നേരത്തെയുള്ള പ്രഖ്യാപനം മറച്ചുവെച്ചായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ ഇന്ദ്രജിത്ത് ആരോപണം ഉന്നയിച്ചത്. മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത് വഴി ഗൗരി ലങ്കേഷ് അവരുടെ ശത്രുവായി മാറി എന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.

റിപബ്ലിക് ടിവിയിലെ ആ പ്രസ്താവന
റിപബ്ലിക്ക് ടിവിയിലെ ചർച്ചയുടെ ഒരു ഘട്ടത്തിൽ ബിജെപി അനുകൂലനായ ഇന്ദ്രജിത്ത് ലങ്കേഷ് എന്ന് അർണാബ് ഗോസ്വാമി വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഉടൻ തന്നെ ഇന്ദ്രജിത്ത് അത് തിരുത്തുകയും ചെയ്തിരുന്നു.

അര്‍ണാബ് ഗോസ്വാമിയുടെ മാപ്പ്
ഇന്ദ്രജിത് ലങ്കേഷ് തിരുത്തിയതിനെ തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമി, അങ്ങനെ വിളിച്ചതില്‍ അദ്ദേഹത്തോട് മാപ്പ് പറയുക പോലും ഉണ്ടായി കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍.

മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ചു
മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമിച്ചത് വഴി ഗൗരി ലങ്കേഷ് അവരുടെ ശത്രുവായി മാറി എന്ന ആരോപണമാണ് അദ്ദേഹം ചര്‍ച്ചയില്‍ ഉന്നയിച്ചത്. മാവോയിസ്റ്റുകള്‍ക്കും സര്‍ക്കാരിനുമിടയ്ക്ക് ഇടനിലക്കാരിയായിരുന്നു നേരത്തെ ഗൗരി ലങ്കേഷ്.

സീതാറാം യെച്ചൂരി മാപ്പ് പറയണം
അതേസമയം ഹിന്ദുത്വ ശക്തികളെ കുറ്റപ്പെടുത്തി എന്നതിന്റെ പേരിൽ സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയും മാപ്പ് പറയണമെന്ന് അർണാബ് ചർച്ചയിൽ പറഞ്ഞിരുന്നു.

ആരോപണത്തിന് ശേഷം
ഇന്ദ്രജിത് മാവോയിസ്റ്റുകൽക്കെതിരെ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് യെച്ചൂരിയും രാഹുൽ ഗാന്ധിയും മാപ്പ് പറയണമെന്ന ആവശ്യവുമായി അർണാബ് രംഗത്ത് എത്തിയത്.

ഹിന്ദുത്വ സംഘടനയെ കുറിച്ച് ഒന്നും പറഞ്ഞില്ല
ഗൗരി തന്റെ ജീവിതത്തില്‍ ശക്തമായി എതിരിട്ട ഹിന്ദുത്വ സംഘടനകളെക്കുറിച്ച് ഒരു സംശയം പോലും ചർച്ചയിൽ ഇന്ദ്രജിത്ത് ഉന്നയിച്ചിരുന്നില്ല. ഇതിൽ നിന്ന് തന്നെ ബിജെപിക്കാരന്റെ പ്രസ്താവനയെ പിടിച്ച്, രാഷ്ട്രീയ എതിരാളികളെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്.












Click it and Unblock the Notifications