• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഗൗരിലങ്കേഷിന്റെ സഹോദരൻ ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിന്‌: സഹോദരിയുടെ മരണത്തിന് പിന്നിൽ കോൺഗ്രസെന്ന്

  • By desk

ബെംഗളൂരു: കർണാടകത്തിൽ കൊല ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും ആയിരുന്ന ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് കർണ്ണാടക തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമെന്ന് റിപ്പോർട്ട്. ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ട്. ഇടതുപക്ഷ ചിന്താഗതിക്കാരിയും ഇന്ത്യയിൽ നിലനിൽക്കുന്ന അക്രമ രാഷ്ട്രീയത്തിനും എതിരെ നിരന്തരം തൂലിക ചലിപ്പിച്ച ധൈര്യശാലിയായ മാധ്യമ പ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്.

2017 സെപ്റ്റംബർ അഞ്ചിനായിരുന്നു സ്വന്തം വസതിയിൽ വെച്ച് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. ഇടതുപക്ഷ ചായ് വുള്ള പത്രപ്രവര്‍ത്തക വലതുപക്ഷരാഷ്ട്രീയത്തെ നിരന്തരം വാക്കുകളാല്‍ പ്രഹരിച്ചിരുന്നു. സ്വന്തം പത്രത്തില്‍ കൂടി മാത്രമല്ല ചാനല്‍ ചര്‍ച്ചകളിലും അവര്‍ ആര്‍എസ്എസിനെയും ബിജെപിയേയും സംഘപരിവാര്‍ അജണ്ടകളേയും അടിമുടി എതിര്‍ത്തിരുന്നു. കരുത്തയായ മാധ്യമപ്രവര്‍ത്തകയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വിഭാഗീയ പകപോക്കലുകളുടെ വേദിയാക്കാതെ യഥാര്‍ഥകുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കണമെന്ന ആവശ്യമായിരുന്നു രാജ്യവ്യാപകമായി അന്നുയർന്നു വന്നത്.

ഗൗരി ലങ്കേഷിന്റെ മരണത്തെ തുടർന്ന് സഹോദരൻ ഇന്ദ്രജിത്തിന്റെ ബിജെപി അനുകൂല നിലപാടുകളും ചർച്ചയായിരുന്നു. കൊലപാതകത്തിന് പിന്നിൽ മാവോയിസ്റ്റുകളാണ് എന്നു വരുത്തി തീർക്കാൻ ഇന്ദ്രജിത്ത് ശ്രമിച്ചതിന് പിന്നിലും ബിജെപി യോടുള്ള താൽപര്യം ആണെന്നായിരുന്നു വിലയിരുത്തൽ. എന്നാല്‍ ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു കൊണ്ട് ബി ജെ പി ക്ക് വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് ഇന്ദ്രജിത്ത്. മല്ലേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി ഡോ. അശ്വത് നാരായണു വേണ്ടിയാണ് ഇന്ദ്രജിത്ത് പ്രചാരണം നടത്തുന്നത്. എന്നാൽ താൻ പാർട്ടിയെ അല്ല പിന്തുണയ്ക്കുന്നത് അശ്വത് എന്ന വ്യക്തിയെയാണ് എന്നാണ് സംഭവത്തെക്കുറിച്ച് ഇന്ദ്രജിത്തിന്റെ പ്രതികരണം.

ഗൗരിലങ്കേഷ് ശക്തമായി എതിർത്ത പാർട്ടിയെ സഹോദരൻ പിന്തുണയ്ക്കുന്നതിനെ എതിർക്കാനോ വിമർശിക്കാനൊ താനില്ല എന്നായിരുന്നു ഗൗരിയുടെ സഹോദരി കവിതയുടെ അഭിപ്രായം. അച്ഛനും സഹോദരിയും ശക്തമായി വിശ്വസിച്ച് പോന്ന ഇടത് പക്ഷത്തെ താനും പിന്തുണയ്ക്കുന്നു. ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയം തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്. അവർ കൂട്ടി ചേർത്തു.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കൊപ്പം നിൽക്കാനാണ് താൽപര്യം സഹോദരിയും അച്ഛനും സഞ്ചരിച്ചത് ആ പാതയിലായിരുന്നു. അതു പിൻപറ്റാനാണ് തനിക്കും താൽപര്യം. ഇന്ദ്രജിത്ത് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നുവെങ്കിൽ അതിന് താൻ എതിരല്ലെന്നും കവിത പറഞ്ഞു. സഹോദരിയുടെ മരണം വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകൾ രൂപികരിക്കാൻ സഹായിച്ചു. അത് തികച്ചും ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു. എന്നാൽ കൊലപാതകത്തിന് പിന്നിൽ ഇടതുപക്ഷമോ വലതുപക്ഷമോ എന്നതല്ല മറിച്ച് അത് തെളിയിക്കേണ്ട കടമ സിദ്ധരാമയ്യ സർക്കാരിനായിരുന്നു. അത് സാധിക്കാത്തത് ആ സർക്കാരിന്റെ പരാജയമാണെന്നായിരുന്നു ഇന്ദ്രജിത്തിന്റെ കുറ്റപ്പെടുത്തൽ.

English summary
Gauri Lankesh's brother Indrajith joined BJP's election campaign, attacks congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more