ഹിന്ദുത്വ വിമർശകയും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു
Recommended Video

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു. ബെംഗളൂരു രാജേശ്വരി നഗറിലെ അവരുടെ വീട്ടിൽ വെച്ചാണ് വെടിയേറ്റത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. സാമൂഹിക പ്രവർത്തക കൂടിയാണ് ഗൗരി ലങ്കേഷ്.
ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30 നാണ് സംഭവം നടന്നത്. ഗൗരി ലങ്കേഷ് തന്റെ കാറിൽ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ വെടിയേൽക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലായിരുന്നു വെടിയുതിർത്തത്. നിമിഷ നേരം കൊണ്ട് ഏഴ് റൗഡ് വെടിയുതിർത്തു.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന പി ലങ്കേഷിന്റെ മകളായ ഗൗരി ലങ്കേഷ് ഹിന്ദുത്വ ഭീകരതയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തുന്ന വ്യക്തിത്വമായിരുന്നു. കര്‍ണാടകത്തിലെ പ്രമുഖ പുരോഗമന ചിന്തകനും എഴുത്തുകാരനുമായിരുന്ന എംഎം കല്‍ബുര്‍ഗി വെടിയേറ്റു മരിച്ച് രണ്ടു വര്‍ഷം തികയവെയാണ് സമാനമായ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയിരിക്കുന്നത്.

വര്‍ഗ്ഗീയതയിക്കെതിരായി ശക്തമായ നിലപാടെടുത്ത മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. ഇതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേരില്‍ ഗൗരിയെ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചിരുന്നു. രണ്ട് ബിജെപി നേതാക്കളാണ് ഇവര്‍ക്കെതിരായി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നത്.












Click it and Unblock the Notifications