ഗൗരി ലങ്കേഷിന്റെ കൊലപാതകം; സനാതന്‍ സന്‍സ്തക്കും പറയാനുണ്ട്, കൊള്ളക്കാരിയാണവള്‍
ബെംഗളൂരു: നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി... ഇപ്പോള്‍ ഗൗരി ലങ്കേഷും. ആദ്യത്തെ മൂന്ന് കേസുകളിലും പ്രതികളെ ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണം സംഘം. ഇപ്പോള്‍ മറ്റൊരു കേസ് കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലയില്‍ വന്നിരിക്കുന്നു. ആദ്യം സൂചിപ്പിച്ച കേസുകളില്‍ ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും ആരെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല.

സംഘപരിവാര്‍ വിരുദ്ധരായ ഇവരുടെ കൊലപാതകം അന്വേഷിച്ചവരെല്ലാം വിരല്‍ചൂണ്ടിയത് സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയിലേക്കാണ്. ഇവര്‍ക്ക് ഈ കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ പോന്ന പല സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘങ്ങള്‍ പറയുന്നു. എന്നാല്‍ ഈ സംഘടനയ്ക്ക് എന്താണ് പറയാനുള്ളത്.
സന്‍സ്തയുടെ അംഗങ്ങള്‍ക്കെതിരേയാണ് പന്‍സാരെ വധത്തില്‍ കേസെടുത്തിരിക്കുന്നത്. ധാബോല്‍ക്കര്‍ വധം അന്വേഷിക്കുന്ന സിബിഐ കേസെടുത്തതും സന്‍സ്തയുടെ അംഗങ്ങള്‍ക്കെതിരെ തന്നെ.
ഗൗരി ലങ്കേഷ് വധത്തിലും ആരോപണം ഉയരുന്നത് സനാതന്‍ സന്‍സ്തയ്ക്ക് നേരെയാണ്. ഈ സാഹചര്യത്തില്‍ സംഘടനയുടെ വക്താവ് ഛേട്ടന്‍ രാജന്‍സിനോട് ന്യൂസ് 18 ലേഖകന്‍ പ്രതികരണം ആരാഞ്ഞു.
ഗൗരി ലങ്കേഷ് കൊള്ളക്കാരിയാണെന്നാണ് രാജന്‍സ് പ്രതികരിച്ചത്. അവര്‍ക്ക് നക്‌സലുകളുമായി ബന്ധമുണ്ട്. കമ്യൂണിസ്റ്റുകള്‍ കൊല്ലപ്പെടുമ്പോള്‍ വലിയ കോലാഹലമുണ്ടാകുന്നു. എന്നാല്‍ ഹിന്ദുത്വര്‍ കൊല്ലപ്പെടുമ്പോള്‍ ആരും ബഹളം വയ്ക്കുന്നില്ലെന്നും രാജന്‍സ് പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ എതിര്‍ക്കുന്നു. നിയമപരമായി നോക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ തെറ്റാണെന്നും രാജന്‍സ് പറഞ്ഞു.












Click it and Unblock the Notifications