'ആദ്യമായല്ല ഇത്തരം നടപടികള്‍ നേരിടുന്നത്': അമേരിക്കന്‍ നടപടിയില്‍ പരസ്യപ്രതികരണവുമായി അദാനി
ജയ്പൂർ: അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക അഴിമതിക്കുറ്റം ചുമത്തിയ വിഷയത്തില്‍ ആദ്യമായ പരസ്യ പ്രതികരണവുമായി ഗൗതം അദാനി. ആദ്യമായല്ല അദാനി ഗ്രൂപ്പ് ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകുമെന്നും പറഞ്ഞു. ജയ്പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാന്‍.
ഒരോ ആക്രമണമവും ഗ്രൂപ്പിനെ കുടുതല്‍ ശക്തമാക്കുകയാണ്. ഒരോ പ്രതിബന്ധങ്ങളും ഗ്രൂപ്പിന്റെ മുന്നോട്ട് പോക്കിലുള്ള ചവിട്ട് പടിയായി മാറുന്നു. നിങ്ങള്‍ കേട്ടതും പ്രചരിക്കുന്നതുമല്ല വസ്തുത. നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും യാതൊരുവിധ തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ ഗൂഡാലോചനയോ നടത്തിയിട്ടില്ല. വസ്തുതകളേക്കാള്‍ വേഗത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

അദാനി ഗ്രൂപ്പിൻ്റെ വിജയങ്ങൾക്കിടയിലും തങ്ങള്‍ നേരിടുന്ന വെല്ലുവിളികൾ അതിലും വലുതാണെന്നും അദ്ദേഹം പറഞ്ഞു. "ഈ വെല്ലുവിളികൾ ഞങ്ങളെ തകർത്തില്ല. പകരം അവ ഞങ്ങളെ കൂടുതൽ ശക്തരാക്കി. ഓരോ വീഴ്ചയ്ക്കും ശേഷവും നമ്മള്‍ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന അചഞ്ചലമായ വിശ്വാസവും ഞങ്ങള്‍ക്കുണ്ട്" അദാനി വ്യക്തമാക്കി.
2023 ജനുവരിയിൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിനെക്കുറിച്ചും അദാനി പരാമർശിച്ചു. 'ഞങ്ങളുടെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് (എഫ്‌പിഒ) ആരംഭിക്കാൻൾ തയ്യാറെടുക്കുമ്പോൾ വിദേശത്ത് നിന്നുമുള്ള ഒരു ആക്രമണത്തെ ഞങ്ങൾ അഭിമുഖീകരിച്ചു. അത് ഒരു സാധാരണ സാമ്പത്തിക സ്‌ട്രൈക്ക് ആയിരുന്നില്ല, മറിച്ച് ഇരട്ട പ്രഹരമായിരുന്നു. രാഷ്ട്രീയ വിവാദത്തിലേക്ക് ഞങ്ങളെ വലിച്ചിഴക്കുന്നതില്‍ ചില മാധ്യമങ്ങൾ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ പ്രവർത്തിച്ചു, എന്നാൽ അത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന തത്വത്തില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോയി' അദ്ദേഹം പറഞ്ഞു.
അതേസമയം, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിൽ നിന്ന് ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗരോർജ കരാറുകൾ തരപ്പെടുത്താൻ ഇന്ത്യയിൽ 2200 കോടി രൂപ കോഴ നൽകിയെന്ന കേസിൽ അദാനി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications