ഗീതാ പ്രസിന്റെ പുനരുജ്ജീവനത്തിന് പിന്തുണയുമായി ഗൗതം അദാനി; വിതരണം ചെയ്തത് ആരതി സംഗ്രഹയുടെ 1 കോടി കോപ്പികൾ
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള എന്നത് നദികളുടെ സംഗമം മാത്രമല്ല, അത് വിശ്വാസത്തിന്റേയും സംസ്കാരത്തിന്റേയും സേവനത്തിന്റേയും കൂടി സംഗമമാണ്. ഈ മഹാസംഗമത്തിൽ ദശലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് മികച്ച ആത്മീയ അനുഭവം പ്രധാനം ചെയ്യുന്നതിൽ ഗൗതം അദാനിയും അദാനി ഗ്രൂപ്പും വഹിച്ച പങ്ക് ചെറുതല്ല.
ഗീത പ്രസിന്റെ പുനരുജ്ജീവനനം
സനാതസാഹിത്യങ്ങളുടെ മൂലക്കല്ലായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് 1923 ൽ ഗൊരഖ്പൂരിൽ സ്ഥാപിതമായ ഗീത പ്രസ്. നിരവധി വിശുദ്ധ ഗ്രന്ഥങ്ങളും വേദങ്ങളും ഭക്തി പ്രസിദ്ധീകരണങ്ങളും ഈ പ്രസിൽ അച്ചടിച്ചിട്ടുണ്ട്. എന്നാൽ സമീപകാലത്ത് വലിയ വെല്ലുവിളികളിലൂടെയാണ് പ്രസ് കടന്ന് പോയത്. പ്രസിന്റെ പാരമ്പര്യത്തിന് തന്നെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള വെല്ലുവിളികളാണ് സ്ഥാപനം നേരിട്ടത്. ഇതോടെ ഇന്ത്യയുടെ ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിൽ പ്രസിന്റെ പങ്ക് തിരിച്ചറിഞ്ഞ ഗൗതം അദാനി സ്ഥാപനത്തിന്റെ പുനഃരുജ്ജീവനത്തിനായി മുന്നിട്ടിറങ്ങി.

സ്ഥാപനത്തെ സംബന്ധിച്ച് പുതിയൊരു ഉണർവ്വാണ് ഇതിലൂടെ ഉണ്ടായത്. അദാനി ഗ്രൂപ്പ് ഗീത പ്രസുമായി സഹകരിച്ച് ഭക്തിഗാനങ്ങളുടെ സമാഹാരമായ ആരതി സംഗ്രഹയുടെ ഒരു കോടി സൗജന്യ കോപ്പികളാണ് മഹാകുംഭ മേളയിൽ വിതരണം ചെയ്തത്. മനുഷ്യരാശിയെ സേവിക്കുന്നതിൽ പരമ്പരാഗത മൂല്യങ്ങളെ ആധുനിക സംവിധാനങ്ങളുമായി യോജിപ്പിക്കുന്നതിനുള്ള അദാനിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിച്ചത്.
മഹാകുംഭമേളയിലെ സംഭാവന
അദാനി ഗ്രൂപ്പ്-ഗീത പ്രസ് സഹകരണം
മഹാകുംഭമേളയുടെ ആത്മീയ ഘടനയെ തന്നെ സമ്പന്നമാക്കി. ആരതി സംഗ്രഹം വിതരണം ചെയ്യുക മാത്രമല്ല ഇസ്കോണുമായി സഹകരിച്ച് കുംഭമേളയിലെത്തുന്ന പത്ത് ലക്ഷത്തോളം ഭക്തർക്കാണ് അദാനി ഗ്രൂപ്പ് സൗജന്യ ഭക്ഷണം വിതരണം ചെയ്തത്.
ആത്മീയ പൈതൃകത്തിന്റെ ആധുനിക രക്ഷാധികാരി
ഗീതാ പ്രസ്സിൻ്റെ പുനരുജ്ജീവനത്തിലൂടെയും മഹാ കുംഭ മേളയ്ക്കുള്ള പിന്തുണയിലൂടെയും സനാതന മൂല്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച ഉദാഹരണമാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഈ സഹകരണം കേവലം വിശ്വാത്തിന്റെ ഭാഗം മാത്രമല്ല, മറിച്ച് ഇന്ത്യൻ സംസ്കാരത്തിലെ സേവനത്തിന്റെ ശക്തമായ തെളിവ് കൂടിയാണിത്.












Click it and Unblock the Notifications