അതിസമ്പന്നരിൽ ഏഷ്യയിലും അംബാനിക്ക് പിന്നിൽ രണ്ടാമനായി അദാനി; ആസ്തി 6650 കോടി ഡോളർ
6650 കോടി ഡോളർ ഏകദേശം 4,85,558 കോടി രൂപയാണ് ഗൗതം അദാനിയുടെ ആസ്തി
മുംബൈ: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തി വ്യവസായ ഭീമൻ ഗൗതം അദാനി. ആസ്തി വരുമാനത്തിൽ നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് കമ്പനീസിന്റെ ഗൗതം അദാനി ലോകത്തിലെ പതിനാലാമത്തെ സമ്പന്നനായ ബിസിനസുകരനാണ്. ഇന്ത്യയിലും ഏഷ്യയിലും മുകേഷ് അംബാനി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ഈ വർഷം അംബാനിയുടെ ആസ്തി പിറകോട്ട് പോയപ്പോൾ അദാനി നേട്ടമുണ്ടാക്കി.
6650 കോടി ഡോളർ ഏകദേശം 4,85,558 കോടി രൂപയാണ് ഗൗതം അദാനിയുടെ ആസ്തി. രണ്ടാമതുണ്ടായിരുന്ന ചൈനീസ് വ്യവസായി ഷാങ് ഷാൻഷനെയാണ് അദാനി മറികടന്നത്. കോവിഡ് രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ അദാനിയുടെ ആസ്തി 3270 കോടി ഡോളറാണ് ഒറ്റ വർഷത്തിനിടെ കൂടിയത്.

ചരക്കു വ്യാപാരിയായി വ്യവസായ രംഗത്തെത്തിയ അദാനിക്ക് നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജം, പ്രകൃതി വിഭവങ്ങൾ, ലൊജിസ്റ്റിക്സ്, കാർഷിക വ്യവസായം, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, വാതക വിതരണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനി ഗ്രീൻ, അദാനി എൻറർപ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ തുടങ്ങിയവയുടെ ഓഹരികളാണ് കുതിച്ചത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾക്ക് 12 ഇരട്ടിയാണ് വില കൂടിയത്.
Recommended Video
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ഫെബ്രുവരി വരെ ഷാങ് ഷാൻഷൻ ആയിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ഫെബ്രുവരിയോടെ പദവി ഏറ്റെടുത്ത അംബാനിയുടെ സമ്പാദ്യം 7650 കോടി ഡോളർ (5,58,576 കോടി രൂപ) ആണ്. ലോകത്തെ അതിസമ്പന്നരായ പട്ടികയിൽ 13-ാം സ്ഥാനത്താണ് അംബാനി.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications