'മനസാക്ഷിയുടെ ശില്പികള്'; വനിതാ ദിനത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ഗൗതം അദാനി
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. ജീവിതത്തില്‍ തന്നെ സ്വാധീനിക്കുകയും മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത സ്ത്രീകളെക്കുറിച്ചാണ് ലിങ്ക്ഡ്ഇന്നില്‍ അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. തന്റെ അമ്മ, ഭാര്യ പ്രീതി അദാനി, മരുമക്കളായ പരിധി അദാനി, ദിവ ഷാ, കൊച്ചുമക്കള്‍ എന്നിവരെ തന്റെ 'മനസാക്ഷിയുടെ ശില്പികള്' എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. അഹമ്മദാബാദില്‍ നിന്നാണ് അദ്ദേഹം ഈ വൈകാരികമായ സന്ദേശം പങ്കുവെച്ചത്.
രാഷ്ട്രനിര്‍മ്മാണത്തിനു വേണ്ടിയുള്ള തന്റെ സമീപനത്തെ രൂപപ്പെടുത്തിയതില്‍ അവര്‍ നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന പുരാണ കഥകളാണ് ധീരതയുടെയും ത്യാഗത്തിന്റെയും കടമയുടെയും പാഠങ്ങള്‍ തനിക്ക് പകര്‍ന്നു നല്‍കിയത്. വെറും 16-ാം വയസില്‍ മുംബൈയിലേക്ക് ഭാഗ്യം തേടി പോകാന്‍ അമ്മ നല്കിയ അനുവാദവും ധൈര്യവുമാണ് തന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങളേക്കാള്‍ വലിയ അറിവാണ് അമ്മയുടെ കഥകളില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും അദാനി കുറിച്ചു.

തന്റെ മനസാക്ഷിയുടെ സൂക്ഷിപ്പുകാരി എന്നാണ് അദ്ദേഹം ഭാര്യ പ്രീതി അദാനിയെ വിശേഷിപ്പിച്ചത്. യോഗ്യതയുള്ള ദന്ത ഡോക്ടറായിട്ടും അദാനി ഫൗണ്ടേഷന് കെട്ടിപ്പടുക്കുന്നതിനായി പ്രീതി അദാനി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അദാനി ഫൗണ്ടേഷനിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താനാണ് പ്രീതി സമയം കണ്ടെത്തിയത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര ഉപജീവന മാര്‍ഗം, വികസനം തുടങ്ങിയ മേഖലകളില്‍ ഫൗണ്ടേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി ഒരു കോടിയിലധികം ആളുകളിലേക്ക് എത്തുന്നുണ്ട്.
മരുമക്കളായ പരിധി അദാനിയെയും ദിവ ഷായെയും അദ്ദേഹം അഭിനന്ദിച്ചു. സങ്കീര്‍ണമായ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിവുള്ള, ചിന്താശേഷിയുള്ള, മൂര്‍ച്ചയുള്ള അഭിഭാഷക എന്നാണ് അദ്ദേഹം പരിധിയെ വിശേഷിപ്പിച്ചത്. പരിധി കഴിവുള്ള ഒരു അഭിഭാഷകയാണെങ്കില്, ദിവ മികച്ച ഭാവനയുള്ള ഡിസൈനറാണെന്നും ഭിന്നശേഷിക്കാരെ സഹായിക്കുന്നതില്‍ അവര്‍ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
ജീവിതത്തില്‍ മൂന്ന് പേരക്കുട്ടികള്‍ നല്കുന്ന സന്തോഷത്തെക്കുറിച്ചും അദാനി വാചാലനായി. തന്റെ കൊച്ചുമക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ ബിസിനസ് ലോകത്തെ സമ്മര്‍ദമേറിയ ചര്‍ച്ചകള്‍ക്കിടയില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. അടുത്ത തലമുറയോടുള്ള ഉത്തരവാദിത്തം അവരാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുത നിലയങ്ങള്‍, ബിസിനസുകള്‍ എന്നിവ കെട്ടിപ്പെടുക്കാന്‍ ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ ചെലവഴിക്കാമെങ്കിലും, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളാണ് ലക്ഷ്യബോധം നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ ഏറ്റവും ശക്തമായ അടിത്തറ സിമന്റോ ഉരുക്കോ കൊണ്ട് നിര്‍മ്മിക്കുന്നതല്ല, മറിച്ച് ഏറ്റവും വലിയ അടിത്തറ നമ്മെ രൂപപ്പെടുത്തുന്ന മനുഷ്യരാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. https://www.linkedin.com/pulse/women-architects-my-conscience-gautam-adani-uxjlf
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications