കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് അദാനി; ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തി, പിന്തള്ളിയത് വമ്പന്‍മാരെ

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഗൗതം അദാനി രണ്ടാമത്. ഫോർബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെയും അമേരിക്കയുടെ ജെഫ് ബെസോസിനെയും പിന്തള്ളിയാണ് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ രണ്ടാമനായി മാറിയിരിക്കിരുന്നത്.

ലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മിലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മി

വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം അദാനി ഗ്രൂപ്പ് ചെയർമാന്റെ സമ്പത്ത് 5 ബില്യൺ ഡോളർ (ഏകദേശം 40,000 കോടി രൂപ) കുതിച്ചുയർന്നപ്പോള്‍ അദ്ദേഹത്തിന്റെ ആകെ സമ്പത്ത് ഏകദേശം 155.7 ബില്യൺ ഡോളറായി മാറി.

ഏകദേശം 273.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി

ഏകദേശം 273.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവായ ഇലോൺ മസ്‌കാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് ആന്‍ഡ് സെസ്, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, അദാനി വിൽമർ തുടങ്ങിയ കമ്പനികളുടെ മികച്ച മുന്നേറ്റമാണ് എൽവിഎംഎച്ച് സിഇഒ അർനോൾട്ടിനെയും ആമസോൺ സ്ഥാപകൻ ബെസോസിനെയും മറികടക്കാന്‍ അദാനിയെ സഹായിച്ചത്.

ആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലിആദ്യമായി കണ്ണൂരിലെത്തിയപ്പോള്‍ വെട്ട് കൊള്ളുമോ, ബോംബേറ് ഉണ്ടാവുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

155.2 ബില്യൺ ഡോളർ ആസ്തിയുമായി അർനോൾട്ട് മൂന്നാം

155.2 ബില്യൺ ഡോളർ ആസ്തിയുമായി അർനോൾട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, 149.7 ബില്യൺ ഡോളർ ആസ്തിയാണ് നാലാമതുള്ള ബെസോസിനുള്ളത്. ബിൽ ഗേറ്റ്‌സ് (105.3 ബില്യൺ ഡോളർ), വാറൻ ബഫറ്റ് (96.5 ബില്യൺ ഡോളർ), മുകേഷ് അംബാനി (92.6 ബില്യൺ ഡോളർ),ലാറി പേജ് (89 ബില്യൺ ഡോളർ), സെർജി ബ്രിന്‍ (85.4 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റുള്ളവർ

വ്യാഴാഴ്ച ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞപ്പോഴും

അതേസമയം, വ്യാഴാഴ്ച ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞപ്പോഴും ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ വൻ കുതിപ്പാണ് ഉണ്ടായത്. അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഉയർന്നു. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസാണ് 4.97 ശതമാനം ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

അദാനി ട്രാൻസ്മിഷൻ 3.27 ശതമാനവും അദാനി ടോട്ടൽ

അദാനി ട്രാൻസ്മിഷൻ 3.27 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 1.14 ശതമാനവും അദാനി ഗ്രീൻ എനർജി 2 ശതമാനവും അദാനി പോർട്ട്സ് 2.21 ശതമാനവും അദാനി പവർ 3.45 ശതമാനവും അദാനി വിൽമർ 3.03 ശതമാനവും ഉയർന്നു. വ്യാഴാഴ്ച വരെ ഏഴ് കമ്പനികളുടേയും മൊത്തം മാർക്കറ്റ് ക്യാപ് 20.11 ലക്ഷം കോടി രൂപയാണ്. മറ്റ് കമ്പനികളൊക്കെ തകർച്ച നേരിട്ടപ്പോഴായിരുന്നു അദാനി കമ്പനികുളുടെ നേട്ടം.

അതേസമയം, അദാനി ഭക്ഷ്യബിസിനസിലേയ്ക്ക്

അതേസമയം, അദാനി ഭക്ഷ്യബിസിനസിലേയ്ക്ക് കടക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അടുക്കള അവശ്യവസ്തുക്കളുടെ സ്ഥാപനമായ അദാനി വിൽമർ ലിമിറ്റഡിന്റെ കീഴിലായിരിക്കും പുതിയ സംരഭം. ഇതിന്റെ ഭാഗമായി പ്രാദേശിക -വിദേശ ഏറ്റെടുക്കൽ നടത്താനുള്ള മുന്നൊരുക്കത്തിലാണ് കമ്പനികള്‍.

അവശ്യ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും

അവശ്യ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും വിതരണ കമ്പനികളെയും ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടക്കുന്നതായി അദാനി വിൽമർ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അംഗ്‌ഷു മാലിക് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കൊഹിനൂർ കുക്കിംഗ് ബ്രാൻഡ് ഉൾപ്പടെ നിരവധി ബ്രാൻഡുകൾ അദാനി വിൽമർ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിലൂടെ കൊഹിനൂർ ബസ്‌മതി അരി, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് കറികൾ, മീൽസ് എന്നിവയുടെ പ്രത്യേക അവകാശവും അദാനിക്ക് ലഭിച്ചു.

 ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍ ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍

English summary
Gautam Adani is second in list of richest people in world: He beat this celebrities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X