Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനിക്ക് വിവാഹം, വധു രത്നവ്യാപാരിയുടെ മകൾ

adani

ദില്ലി: കോടീശ്വരന്‍ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാകുന്നു. ജീത് അദാനിയും ദിവ്യ ജെയ്മിന്‍ ഷായും തമ്മിലുളള വിവാഹ നിശ്ചയം അഹമ്മദാബാദില്‍ വെച്ച് നടന്നു. ഗൗതം അദാനിയുടെ ഇളയ മകനാണ് ജീത്. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയച്ചടങ്ങ് നടന്നത്. ജീത്തിന്റെയും ദിവ്യയുടേയും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വജ്രവ്യാപാരിയായ ജെയ്മിന്‍ ഷായുടെ മകളാണ് ദിവ്യ ജെയ്മിന്‍ ഷാ.

പരമ്പരാഗത വേഷം ധരിച്ചുളള ജീത്തിന്റെയും ദിവ്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എംബ്രോയിഡറി വര്‍ക്ക് ചെയ്ത ലെഹംഗയാണ് ദിവ്യ ധരിച്ചത്. ജീത്ത് പേസ്റ്റല്‍ നീല നിറത്തിലുളള കുര്‍ത്തയില്‍ തിളങ്ങി. വിവാഹ നിശ്ചയ ചടങ്ങിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

അദാനി ഗ്രൂപ്പ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ജീത് അദാനി കമ്പനിയുടെ വൈസ് പ്രസിഡണ്ട് ( ഫിനാന്‍സ് ഗ്രൂപ്പ്) ആണ്. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ ആണ് ജീത് അദാനി പഠനം പൂര്‍ത്തിയാക്കിയത്. അദാനി ഗ്രൂപ്പിലെ സിഎഫ്ഒ ഓഫീസിലാണ് ജീത് അദാനി തന്റെ കരിയര്‍ ആരംഭിച്ചത്. സ്ട്രാറ്റജിക് ഫിനാന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, റിസ്‌ക് ആന്‍ഡ് ഗവേണന്‍സ് പോളിസി എന്നിവയായിരുന്നു ജീത് കൈകാര്യം ചെയ്തിരുന്നത്.

അദാനി എയര്‍പോര്‍ട്‌സ് ബിസിനസ്സ്, അദാനി ഡിജിറ്റല്‍ ലാബ്‌സ് എന്നിവയുടേയും മേല്‍നോട്ടം വഹിക്കുന്നത് ജീത് അദാനിയാണ്. അദാനി ഗ്രൂപ്പ് ബിസിനസ്സിന്റെ ഭാഗമായ എല്ലാ ഉപഭോക്താക്കള്‍ക്കും ഉപയോഗപ്രദമാകുന്ന സൂപ്പര്‍ ആപ്പിന്റെ നിര്‍മ്മാണത്തിലാണ് അദാനി ഡിജിറ്റല്‍ ലാബ്‌സ്. കരണ്‍, ജീത് എന്നീ രണ്ട് ആണ്‍മക്കളാണ് ഗൗതം അദാനിക്കുളളത്. അദാനി പോര്‍ട്‌സ്, സെസ് ലിമിറ്റഡ് എന്നിവയുടെ സിഇഒ ആണ് കരണ്‍ അദാനി. പരിധി ഷറോഫ് ആണ് കരണിന്റെ ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+