കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ വളര്‍ച്ചയെ സഹായിച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍..; പേരെടുത്ത് പറഞ്ഞ് അദാനി, രാഹുലിനുള്ള മറുപടി?

Google Oneindia Malayalam News

മുംബൈ: സംരഭകന്‍ എന്ന നിലയില്‍ തന്റെ യാത്ര ആരംഭിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരാണ് എന്ന് ശതകോടീശ്വരന്‍ ഗൗതം അദാനി. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ഗൗതം അദാനിയുടെ വെൡപ്പെടുത്തല്‍. കോണ്‍ഗ്രസ് നരേന്ദ്ര മോദി സര്‍ക്കാരിന്റേയും അദാനിയുടെ കൂട്ടുകെട്ടിന് എതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെ ആണ് ഗൗതം അദാനിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമായി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എടുത്ത തീരുമാനങ്ങും പി വി നരസിംഹ റാവുവും അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗും സ്വീകരിച്ച നിലപാടുകളുമാണ് തന്റെ ബിസിനസുകളെ വളരാന്‍ സഹായിച്ചത് എന്നാണ് ഗൗതം അദാനി പറയുന്നത്. തന്റെ വളര്‍ച്ചയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വളര്‍ച്ചയുമായും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അദാനി മൂവരുടെയും പേര് പറഞ്ഞ് പ്രതികരിച്ചത്.

1

താനും മോദിയും ഗുജറാത്തില്‍ നിന്ന് വന്നത് കൊണ്ടാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തന്റെ യാത്രയില്‍ നിര്‍ണായക പങ്ക് വഹിച്ചത്് കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെയും ഗുജറാത്തിലെ കേശുഭായ് പട്ടേലിന്റെയും മുന്‍ സര്‍ക്കാരുകള്‍ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ആദ്യമായി എക്സിം (കയറ്റുമതി ഇറക്കുമതി) നയം ഉദാരവല്‍ക്കരിച്ചപ്പോള്‍ അത് എന്റെ കയറ്റുമതി വ്യവസായം ആരംഭിക്കാന്‍ സഹായിച്ചു.

ധൈര്യമായി ലോട്ടറിയെടുത്തോ.. ഉറപ്പായും അടിക്കും, വെറും രാജയോഗമല്ല ഈ രാശിക്കാര്‍ക്കിനി ഗജലക്ഷ്മി രാജയോഗംധൈര്യമായി ലോട്ടറിയെടുത്തോ.. ഉറപ്പായും അടിക്കും, വെറും രാജയോഗമല്ല ഈ രാശിക്കാര്‍ക്കിനി ഗജലക്ഷ്മി രാജയോഗം

2

എന്നാല്‍ രാജീവ് ഗാന്ധി മാത്രമല്ല ഒരു സംരംഭകനെന്ന നിലയിലുള്ള എന്റെ യാത്രയെ സഹായിച്ചത്. 1991 ല്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെയും ധനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും കൂട്ടുകെട്ട് വന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്റെ സംരംഭത്തിന് വീണ്ടും വലിയ മുന്നേറ്റം ലഭിക്കുകയായിരുന്നു. മറ്റ് പല സംരംഭകരെയും പോലെ താനും ആ പരിഷ്‌കാരങ്ങളുടെ ഗുണഭോക്താവായിരുന്നു എന്നും ഗൗതം അദാനി പറഞ്ഞു.

ബിഗ് ബോസ് ഹൗസില്‍ അടിപിടി... വാവിട്ട വാക്ക് വിനയായി; കടുത്ത നടപടിയിലേക്ക് കേന്ദ്രവും, സംപ്രേഷണം നിര്‍ത്തുമോ?ബിഗ് ബോസ് ഹൗസില്‍ അടിപിടി... വാവിട്ട വാക്ക് വിനയായി; കടുത്ത നടപടിയിലേക്ക് കേന്ദ്രവും, സംപ്രേഷണം നിര്‍ത്തുമോ?

3

കേന്ദ്രത്തിലുള്ളത് മോദി സര്‍ക്കാര്‍ അല്ല എന്നും അദാനി-അംബാനി സര്‍ക്കാരാണ് എന്നുമായിരുന്നു ഭാരത് ജോഡോ യാത്രയില്‍ ഉടനീളം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നത്. ഇതിനിടെ ആണ് അദാനിയുടെ പ്രതികരണം. എന്നാല്‍ മോദി-അംബാനി-അദാനി കൂട്ടുകെട്ടിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റമില്ല എന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അദാനി രാജസ്ഥാനില്‍ 60,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രണയവിവാഹം അച്ഛനെ അറിയിച്ചില്ല, എന്നാലും ചെലവിന് അച്ഛന്‍ 35 ലക്ഷം രൂപ തരണമെന്ന് മകള്‍; കോടതി വിധി ഇങ്ങനെപ്രണയവിവാഹം അച്ഛനെ അറിയിച്ചില്ല, എന്നാലും ചെലവിന് അച്ഛന്‍ 35 ലക്ഷം രൂപ തരണമെന്ന് മകള്‍; കോടതി വിധി ഇങ്ങനെ

4

ഒരു മുഖ്യമന്ത്രിക്കും ഇത്തരമൊരു വാഗ്ദാനം നിരസിക്കാന്‍ കഴിയില്ല. വാസ്തവത്തില്‍, അത്തരമൊരു ഓഫര്‍ ഒരു മുഖ്യമന്ത്രി നിരസിക്കുന്നത് ശരിയുമല്ല. തങ്ങള്‍ എതിര്‍ക്കുന്നത് കുത്തകവല്‍ക്കരണത്തേയും രാഷ്ട്രീയത്തിന്റേ ദുരുപയോഗത്തേയും ആണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ചില ബിസിനസുകാരെ സഹായിക്കാന്‍ രാഷ്ട്രീയ അധികാരം ഉപയോഗിക്കുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്ന് രാഹുല്‍ പറഞ്ഞിട്ടുണ്ട്.

5

'രാജ്യത്തെ ഓരോ ബിസിനസിന്റെയും കുത്തകയാക്കാന്‍ രണ്ടോ മൂന്നോ നാലോ വന്‍കിട ബിസിനസുകളെ രാഷ്ട്രീയമായി സഹായിക്കുന്നതിലാണ് എന്റെ എതിര്‍പ്പ്. ഇന്ന് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത് എല്ലാ ബിസിനസുകളുടെയും സമ്പൂര്‍ണ്ണ കുത്തകവത്കരണമാണ്. ആര്‍ക്കെങ്കിലും പ്രത്യേക പരിഗണന നല്‍കുന്നതിന് കോണ്‍ഗ്രസ് എതിരാണ് എന്്‌ന ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് മോദ്വാദിയ പറഞ്ഞു.

6

മിക്ക വിമാനത്താവളങ്ങളും ഒരു കമ്പനിയിലേക്ക് പോകുന്നു. പൊതു ആസ്തികള്‍ എല്ലാം ഒരു സ്വകാര്യ കമ്പനിയിലേക്ക് മാത്രം പോകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള അദാനിയുടെ പ്രസ്താവനയെ ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി അംഗീകരിച്ചു. രാജീവ് ഗാന്ധിയുടെയും റാവുവിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആണ് ലൈസന്‍സ് രാജ് അവസാനിപ്പിച്ചത്.

7

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലാ മേഖലയിലും പരിഷ്‌കാരം കൊണ്ടുവന്നു, ഐടി, ടെലികോം നയങ്ങള്‍ കൊണ്ടുവന്നത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും ദോഷി പറഞ്ഞു. കോണ്‍ഗ്രസ് ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തങ്ങളുടേത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാരായിരുന്നു എന്നും എന്നാല്‍ ബി ജെ പി ചില പ്രത്യേക ആള്‍ക്കാര്‍ക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത് എന്നനും ദോഷി പറഞ്ഞു.

English summary
Gautam Adani says Congress prime ministers helped him start his journey as an entrepreneur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X