ഇസ്കോൺ ക്യാമ്പ് സന്ദർശിച്ച് സേവ ചെയ്ത് ഗൗതം അദാനി; ദിവസേന സൗജന്യ ഭക്ഷണമൊരുക്കുന്നത് 10 ലക്ഷം പേർക്ക്
മഹാകുംഭ മേളയ്ക്കിടെ ഇസ്കോൺ ക്ഷേത്ര ക്യാമ്പ് സന്ദർശിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഐക്യവും വിശുദ്ധിയും സേവനവും ഉയർത്തിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഇസ്കോൺ ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകി വരുന്നുണ്ട്. ദിവസേന 1000,000 ത്തോളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇസ്കോണിന്റെ നിസ്വാർത്ഥ സേവനവും സമർപ്പണവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
അതേസമയം ക്ഷേത്രത്തിലെത്തിയ അദാനി ഭക്ഷണമൊരുക്കുന്ന അടുക്കള ഉൾപ്പെടെയുള്ള ഇവിടുത്തെ ക്യാമ്പുകൾ സന്ദർശിച്ചു. ഇവിടെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകരുടേയും തൊഴിലാളികളുടേയും അധ്വാനത്തെ അദ്ദേഹം പ്രശംസിച്ചു.

ഭക്തരെ സേവിക്കുന്നതിന്റെ ആത്മീയ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗംഗയെ സേവിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് അദ്ദേഹം ചൂണ്ടുക്കാട്ടി. ആത്മാർത്ഥതയോടും സമർപ്പണത്തോടേയും ചെയ്യുന്ന പ്രവർത്തനങ്ങൾ ദൈവികതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിൽ ഒന്നായ മഹാകുംഭമേളയിൽ ഇസ്കോണും അദാനി ഗ്രൂപ്പും തമ്മിലുള്ള സഹകരണം വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷണ കേന്ദ്രങ്ങൾ വഴി ദിവസേന ആയിരങ്ങൾക്കാണ് സൗജന്യ ഭക്ഷണം ലഭ്യമാകുന്നത്. മാനവികതയും ഭക്തിയും ഇത് ഊട്ടിയിറപ്പിക്കുന്നു.
अद्भुत, अद्वितीय, एवं अलौकिक!
— Gautam Adani (@gautam_adani) January 21, 2025
प्रयागराज आकर ऐसा लगा मानो पूरी दुनिया की आस्था, सेवाभाव और संस्कृतियां यहीं मां गंगा की गोद में आकर समाहित हो गयी हैं।
कुंभ की भव्यता और दिव्यता सजीव बनाए रखने वाले सभी साधु, संत, कल्पवासी एवं श्रद्धालुओं की सेवा में तत्पर शासन-प्रशासन, सफाई… pic.twitter.com/04kFsieimr
ജനവരി 13 ന് ആരംഭിച്ച ഈ സൗജന്യ ഭക്ഷണ വിതരണം (മഹാപ്രസാദ്) ഫെബ്രുവരി 26 വരെ നീണ്ട് നിൽക്കുന്നതാണ്. 50 ലക്ഷത്തോളം ആളുകൾക്കാണ് സൗജന്യം ഭക്ഷണം നൽകാൻ ലക്ഷ്യമിടുന്നത്. ഭക്ഷണമൊരുക്കുന്നതിനായി രണ്ട് അടുക്കളകളാണ് തയ്യാറാക്കിയിരിക്കുന്നത്. 40 ഭക്ഷണ വിതരണ കേന്ദ്രങ്ങളും ഉണ്ട്.
ആത്മീയവും സാംസ്‌കാരികവുമായ മൂല്യങ്ങളോടുള്ള തന്റെ പ്രതിബദ്ധത ഒരിക്കൽകൂടി വിളിച്ചോതുന്നതായിരുന്നു ഇസ്കോൺ ക്യാമ്പിലേക്കുള്ള അദാനിയുടെ സന്ദർശനം. അതോടൊപ്പം തന്നെ സാമൂഹ്യ ക്ഷേമത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളേയും ഇത് പ്രതിഫലിപ്പിക്കുന്നു.മഹാ കുംഭമേളയുടെ ഏറ്റവും പ്രഥമ ലക്ഷ്യമായ ഐക്യവും സേവനവും ആത്മീയതും ഉയർത്തിക്കാട്ടുക കൂടിയാണ് ഇസ്കോൺ-അദാനി ഗ്രൂപ്പ് സഹകരണം.












Click it and Unblock the Notifications