നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക; പുരിയിലെ ഇസ്‌കോണ്‍ മെഗാ കിച്ചണ്‍ സന്ദര്‍ശിച്ച് ഗൗതം അദാനിയും കുടുംബവും
ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ രഥയാത്രയില്‍ സേവനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും കുടുംബവും. ഇതോടനുബന്ധിച്ച് പുരിയിലെ ഇസ്‌കോണ്‍, അദാനി ഗ്രൂപ്പ് സംയുക്ത സംരംഭമായ മെഗാ അടുക്കള സന്ദര്‍ശിക്കുകയും നൂറുകണക്കിന് വളണ്ടിയര്‍മാരോടൊപ്പം സേവനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഭാര്യ ഡോ. പ്രീതി അദാനി, മകന്‍ കരണ്‍ അദാനി എന്നിവര്‍ക്കൊപ്പമാണ് ഗൗതം അദാനി മെഗാ അടുക്കള സന്ദര്‍ശിച്ചത്.
എല്ലാ ദിവസവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് മെഗാ അടുക്കളയില്‍ നിന്നുള്ള സൗജന്യ ഭക്ഷണം പ്രയോജനപ്പെടുത്തിയത്. പൂര്‍ണമായും സസ്യാഹാരം വിളമ്പിയ ഈ അടുക്കള ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായ വിനയത്തിന്റെയും സേവനത്തിന്റെയും മഹനീയ മാതൃകയാണ്.

ഈ വര്‍ഷം ആദ്യം കുംഭമേളയിലാണ് ഇത്തരമൊരു സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മെഗാ അടുക്കള ആദ്യം നടപ്പാക്കിയത്. അത് വന്‍ വിജയമായിരുന്നു. അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഇസ്‌കോണ്‍ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം ഒരുക്കിയിരുന്നു. ഇന്ത്യയുടെ ആത്മീയ, സാംസ്‌കാരിക, സേവന പാരമ്പര്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ഈ സംരംഭം ആരംഭിച്ചത്.
മെഗാ കിച്ചണ്‍ സന്ദര്‍ശിച്ച ഗൗതം അദാനി അല്‍പ നേരം അവിടെ ചിലവഴിക്കുകയും ചെയ്തു. സുരക്ഷാ സംഘത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പൂരിയും സബ്ജി ഉണ്ടാക്കാനും അദ്ദേഹം ഒപ്പംകൂടി. ഡോ. പ്രീതി അദാനിയും കരണ്‍ അദാനിയും സേവനത്തില്‍ പങ്കാൡളായി.
അദാനിയുടെ വിനയത്തിനും നിസ്വാര്‍ത്ഥ സേവനത്തിനും ഭക്തരും സന്നദ്ധ പ്രവര്‍ത്തകരും സാക്ഷ്യം വഹിച്ചതായി ഒരു ഇസ്‌കോണ്‍ പ്രതിനിധി പറഞ്ഞു. അദാനി കുടുംബത്തിന്റെ പങ്കാളിത്തം മെഗാ കിച്ചണില്‍ സേവനം ചെയ്യുന്നവര്‍ക്ക് വലിയ ഊര്‍ജം നല്‍കിയതായി ഇസ്‌കോണ്‍ മാനേജ്മെന്റ് പറഞ്ഞു. മെഗാ കിച്ചണ്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയും സേവനവും എല്ലാവര്‍ക്കും ശക്തമായ സന്ദേശമായിരുന്നു. യഥാര്‍ത്ഥ മഹത്വം സേവനത്തിലാണ്, പദവിയിലല്ല എന്ന് അദ്ദേഹം തന്റെ പ്രവൃത്തിയിലൂടെ ഓര്‍മ്മിപ്പിച്ചതായി ഇസ്‌കോണ്‍ മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം സാംസ്‌കാരിക, ആത്മീയ സേവനങ്ങളില്‍ അദാനി കുടുംബത്തിന്റെ സജീവ പങ്കാളിത്തം അര്‍ത്ഥവത്തായ ഒരു മാതൃകയാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ ബിസിനസ് തലവന്മാരെ ഇത്തരം ആത്മീയ സേവനത്തില്‍ ഏര്‍പ്പെടാനും അതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും പ്രചോദിപ്പിക്കും. ഉത്സവത്തിന്റെ ആത്മീയ ചൈതന്യം വര്‍ധിക്കാന്‍ ഇത്തരം ആത്മാര്‍ത്ഥമായ, കൂട്ടായ സേവങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു - ഇസ്‌കോണ്‍ പ്രതിനിധി പറഞ്ഞു.
വാര്‍ഷിക രഥയാത്രയ്ക്കായി ലക്ഷക്കണക്കിന് ഭക്തരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുരിയില്‍ എല്ലാ വര്‍ഷവും എത്തുന്നത്. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഈ ഭക്ഷണ വിതരണം ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.












Click it and Unblock the Notifications